റോഷാക്കിലേക്ക് മമ്മൂട്ടിയെ കാസ്റ്റ് ചെയ്തതിന് ശേഷം മറ്റ് നടീനടന്മാരെ തീരുമാനിക്കാൻ ഒരുപാട് സമയമെടുത്തിരുന്നുവെന്ന് തിരക്കഥാകൃത്ത് സമീർ അബ്ദുൾ. കഥാപാത്രങ്ങളൊന്നും പ്രെഡിക്റ്റബിൾ ആവാതിരിക്കാനാണ് ജഗദീഷിലേക്കും കോട്ടയം നസീറിലേക്കുമൊക്കെ വന്നതെന്നും സമീർ പറഞ്ഞു.
‘മമ്മൂക്ക പിക്ച്ചറിൽ വന്നതിനു ശേഷം ഒരുപാട് സമയമെടുത്തു ബാക്കി കാസ്റ്റിങ് നടക്കുന്നതിന്. നിസാം ഒരു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ ഞങ്ങൾ പല ഓപ്ഷൻ പ്ലാൻ ചെയ്തിരുന്നു. എന്നാൽ പോലും വളരെ ചിന്തിക്കേണ്ടിയിരുന്നു. ഉദാഹരണത്തിന് സീത എന്ന ക്യാരക്ടർ. അതായത് സിനിമയിൽകാണിക്കുന്ന സമയത്തിന് മുമ്പുള്ള സീത ആരായിരുന്നു എന്നത് പ്രധാനമാണ്. അന്നവർ നല്ല ഫാമിലിയിൽ ജനിച്ചതാണ്, ഇന്നിപ്പോൾ ബുദ്ധിമുട്ടിലാണ് ഈ രണ്ട് കാര്യങ്ങളും അവരുടെ ബോഡി ലാംഗ്വേജിലും രൂപത്തിലും തോന്നണം. അങ്ങനെ ഒക്കെ കാറ്റഗറൈസ് ചെയ്താണ് ഓരോരുത്തരിലേക്കും എത്തിച്ചേർന്നത്.

പിന്നെ പ്രെഡിക്റ്റബിൾ ആവരുത് എന്നുണ്ടായിരുന്നു. ഉദാഹരണത്തിന് ബാലൻ എന്ന് വേഷത്തിൽ ഇന്ദ്രൻസ് ചേട്ടനെ വെച്ച് ചിന്തിച്ചിരുന്നു. പക്ഷെ ഇപ്പോഴത്തെ ഒരു രീതി വച്ച് ഇന്ദ്രൻസ് ചേട്ടൻ അങ്ങനെ കുറെ റോളുകൾ മനോഹരമായി ചെയ്യുന്നുണ്ട്. അങ്ങനെ പ്രെഡിക്റ്റബിൾ ആവാത്തവർ വേണം എന്നൊരു ചിന്ത ഉണ്ടായിരുന്നു. അങ്ങനെയാണ് കോട്ടയം നസീറിലേക്കും ജഗദീഷേട്ടനിലേക്കും ഒക്കെ എത്തുന്നത്. സീത എന്ന ക്യാരക്ടറിലേക്ക് പലരും ചിന്തയിൽ ഉണ്ടായിരുന്നു. അങ്ങനെ ഒരു ഡിസ്‌കഷനിൽ വച്ച് മമ്മൂക്കയാണ് ബിന്ദു പണിക്കർ നന്നാവും എന്ന് പറയുന്നത്. അത് 100% കറക്റ്റായിരുന്നു,’ സമീർ പറഞ്ഞു.
സൈക്കോളജിക്കൽ റിവെഞ്ച് ഡ്രാമയായി എത്തിയ റോഷാക്ക് ഒക്‌ടോബർ ഏഴിനാണ് റിലീസ് ചെയ്തത്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.
YOU MAY ALSO LIKE THIS VIDEO, ബിഗ്‌ബോസ് താരത്തിന്റെ ബിക്കിനി ഫോട്ടോസ് പോസ്റ്റ് ചെയ്തപ്പോൾ ആൾക്കാരുടെ ആവശ്യങ്ങൾ കൂടി, ചാൻസ് കിട്ടാൻ വേണ്ടിയാണ് തുണിയുരിഞ്ഞതെന്ന് പറയുന്നവർക്ക് മറുപടിയുമായി ജാനകി