18
April, 2019
Thursday
07:54 PM
banner
banner
banner

ദുബായിൽ പ്രവാസി യുവാവിനെ കൊന്ന്‌ ബിരിയാണിയാക്കി ആളുകളെക്കൊണ്ട്‌ കഴിപ്പിച്ച യുവതി പിടിയിലായപ്പോൾ ചുരുളഴിഞ്ഞത്‌ ഞെട്ടിക്കുന്ന സംഭവങ്ങൾ!

മൊറോക്കോ സ്വദേശിയായ യുവതി 7 വര്ഷം പ്രണയിച്ച തകന്റെ കാമുകനെ കൊലപ്പെടുത്തി ബിരിയാണി ഉണ്ടാക്കിയ സംഭവത്തിന്റെ പിന്നിലുള്ള വിവരങ്ങൾ പുറത്തായി.

ആ സംഭവം ഇങ്ങനെ. മൊറോക്കോ സ്വദേശിയായ യുവതിയും കൊല്ലപ്പെട്ട യുവാവും 7 വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഈ യുവാവിനെ ആണ് യുവതി കൊന്നു വീട്ടിലെ ബ്ലെൻഡറിൽ അടിച്ച് ബിരിയാണിയാക്കി സമീപത്തുള്ള ജോലിക്കാർക്ക് നൽകിയത്. ബാക്കി വന്നവ നായ്കൾക്കും കൊടുത്തു.

കുറച്ചു നാളുകൾക്കു ശേഷം മരണപ്പെട്ട യുവാവിന്റെ സഹോദരൻ യുവാവിനെ തിരഞ്ഞു വന്നപ്പോൾ യുവാവ് വീട് വിട്ടു പോയ് എന്നാണ് അറിയാൻ സാധിച്ചത്. സംശയം തോന്നിയ സഹോദരൻ അന്വഷണം ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വഷണത്തിൽ ബ്ലെൻഡറിൽ നിന്നും യുവാവിന്റെ പല്ലു ലഭിച്ചു. ഡി എൻ എ ടെസ്റ്റി ലൂടെ അത് യുവാവിന്റേത് ആണെന്ന് കണ്ടെത്തി. യുവതിയെ അറസ്റ്റ് ചെയ്തു കോടതയിൽ എത്തിച്ചു. അൽ ഐൻ പബ്ലിക് പ്രോസിക്യൂഷൻ ആണ് കൊലപാതകതിന് പിന്നിലുള്ള വിവരങ്ങൾ വ്യക്തമാക്കിയത്.

യുവാവും മൊറോക്കൻ സ്വദേശിയായ യുവതിയും ഒരുമിച്ച് ആയിരുന്നു അൽ ഐൻ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഇങ്ങനെ തുടർന്ന് വരുന്ന സമയം യുവാവ് ബന്ധുവായ മറ്റൊരു മൊറോക്കൻ യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഈ വിവരം അറിഞ്ഞു പ്രകോപിതായ യുവതി കാമുകനെ കൊന്നു ബിരിയാണി ഉണ്ടാക്കുകയായിരുന്നു.

യുവാവിന്റെ സഹോദരൻ അന്വേഷിച്ചെത്തിയപ്പോൾ അയാൾ മറ്റൊരു യുവതിയുമായി പ്രണയത്തിൽ ആയി എന്നും ഇതറിഞ്ഞപ്പോൾ കാമുകനെ 3 മാസങ്ങൾക് മുൻപ് വീട്ടിൽ നിന്നും പുറത്താക്കി എന്നുമാണ് യുവതി പറഞ്ഞത് . ഇതിൽ സംശയം തോന്നിയതിനെ തുടർന്നുണ്ടായ അന്വഷണത്തിൽ നിന്നാണ് ബിരിയാണി കഥയുടെ ചുരുൾ അഴിഞ്ഞത്.

·
[yuzo_related]

Comments



Related Articles & Comments