ഉപ്പും മുളകും പേര് പോലെ തന്നെ ഇപ്പോള്‍ മലയാളികുടുംബങ്ങളിലെ സ്വീകരണമുറികളില്‍ നിന്നും ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ദൃശ്യവിരുന്നായി മാറിക്കഴിഞ്ഞു. ഒരു കുടുംബത്തിലെ സംഭവവികാസങ്ങള്‍ അതിഭാവുകത്വമേതുമില്ലാതെ നര്‍മ്മത്തില്‍ ചാലിച്ച് തന്‍മയത്തോടെ അവതരിപ്പിക്കുന്ന ബാലചന്ദ്രനും കുടുംബത്തിനും ആരാധകരേറെയാണ്.
ഉപ്പും മുളകും സീരിയലിലെ ലച്ചുവായി പ്രേക്ഷകരുടെ മനം കവര്‍ന്ന ജൂഹി പകുതി മലയാളിയാണ്. താരം അഭിനയത്തില്‍ മാത്രമല്ലാ നൃത്തത്തിലും മിടുക്കിയാണ്. കൂടാതെ ഫാഷന്‍ ഷോകളിലും താരത്തിന്റെ സജീവസാനിധ്യമുണ്ട്. ജൂഹിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

എട്ടു വര്‍ഷത്തിനു ശേഷം താരം ചിലങ്കയണിഞ്ഞതിന്റെ സന്തോഷവും ആരാധകരുമായി പങ്കുവയ്ച്ചിരുന്നു.ജൂഹിയുടെ പുതിയ ചിത്രങ്ങളെപറ്റിയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചചെയ്യുന്നത്. കറുത്ത മണ്ടുജുബ്ബയും ധരിച്ച് ലച്ചുവിനെ ചേര്‍ത്തപിടിച്ചു നില്‍ക്കുന്ന ആ ചുളളന്‍ ചെക്കന്‍ ആര് എന്നറിയാനു വ്യഗ്രയിലായിരുന്നു ആരാധകലോകം. കൂടെയുളളത് ലച്ചുവിനൊപ്പം ആല്‍ബത്തില്‍ അഭിനയിച്ചിട്ടുളള രോവിതാണെന്നും അദ്ദേഹം ഒരു ഡോക്ടര്‍കൂടിയാണെന്നുമുള്ള വിശദീകരണം ലഭിച്ചതോടെ സൈബര്‍ ലോകത്തിന്റെ വീര്‍പ്പുമുണ്ടല്‍ അവസാനിച്ചു. ഗോസിപ്പു രാജാക്കന്‍മാര്‍ അദ്ദേഹം ലച്ചുവിന്റെ ഭാവിവരനാണോ എന്ന സംശയം പോലും ഉന്നയിച്ചിരിന്നു.
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ജൂഹിയുടെ സീരിയലിലേക്കുളള കടന്നുവരവ് ഉപ്പും മുളകിന്റെയും ഡയറക്ടര്‍ ആര്‍.ഉണ്ണികൃഷ്ണന്റെ മകന്‍ അനന്ത് ജൂഹിയുടെ ക്ലാസ്‌മേറ്റായിരുന്നു. അനന്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കവേ ജൂഹിയെ കണ്ട ഉണ്ണികൃഷ്ണന്‍ തന്റെ ലച്ചുവിനെ ജൂഹിയില്‍ കണ്ടെത്തുകയായിരുന്നു. തനിക്കും ലച്ചുവിനും സാമ്യതകള്‍ ഏറെയാണ് അതിനാല്‍ അധികം അഭിനയിക്കേണ്ടിവരാറില്ലെന്ന് ജൂഹി പറയുന്നു.

പ്ലസ്ടുവില്‍ പഠിക്കുമ്പോഴാണ് സീരിയലില്‍ എത്തുന്നത്. അതിനാല്‍ കൂടുതല്‍ പഠിക്കാന്‍ സാധിച്ചില്ല. അതിനാലാണ് ഫാഷന്‍ ഡിസൈനിങ്ങ് പഠനത്തിലേക്ക് തിരിഞ്ഞത്. രാജസ്ഥാനിയായ രഘുവീര്‍ ശരണ്‍ രസ്‌തോഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് ജൂഹി രസ്‌തോഗി