19
December, 2018
Wednesday
09:43 AM
banner
banner
banner

അറിയാമോ മുകേഷിനെ ‘മീടു’വിൽ കുടുക്കിയ ടെസ്സ്‌ ജോസഫ്‌ അത്ര നിസാരക്കാരിയല്ല!

നടിയാണോ എന്നാണ് എല്ലാവരും ചോദിച്ച ചോദ്യം? മുകേഷുമായി എന്താണ് ബന്ധം എന്നും 2 ദിവസമായി ആളുകൾ ചോദിച്ചു കൊണ്ടിരിക്കുകയാണ്. മലയാളിയാണ് ടെസ് ജോസഫ് കൊച്ചിയിൽ ജനിച്ചു. കൊല്‍ക്കത്തയിൽ വളർന്നു. ഇപ്പോള്‍ മുംബൈയിൽ ജോലി ചെയ്യുന്നു. ഇരുപതാം വയസ്സിൽ തനിക്കു മുകേഷിൽ നിന്ന് നേരിട്ട ദുരനുഭവത്തെ പറ്റി കഴിഞ്ഞദിവസം ട്വിറ്ററിലൂടെ ടെസ് പരസ്യമാക്കിയിരുന്നു.

പീഡിയാട്രിക് സര്‍ജനാവാനായിരുന്നു ടെസ് ജോസഫിന്റെ ആഗ്രഹം. മെഡിക്കല്‍ പ്രവേശനം ലഭികാത്തതിനെ തുടര്‍ന്ന് മാസ് കമ്യൂണിക്കേഷന്‍ പഠിച്ചു. അതിനു ശേഷം ഡെറിക് ഒബ്രിയനൊപ്പം ജോലി തുടങ്ങി. ഡെറിക് ഒബ്രിയനൊപ്പം ജോലി ചെയ്യുന്ന സമയത്താണ് കോടീശ്വരന്‍ എന്ന പരിപാടിയിൽ പ്രവർത്തിച്ചത്.

മുകേഷ് ആയിരുന്നു കോടീശ്വരന്റെ അവതാരകൻ. ഈ സമയത്താണ് മുകേഷിൽ നിന്നും ദുരനുഭവമുണ്ടായത്. ഇപ്പോൾ കാസ്റ്റിംഗ് ഡയറക്ടറാണ് ടെസ്. ഇന്തോ – അമേരിക്കന്‍ ചലച്ചിത്ര സംവിധായികയായ മീരാ നായരാണ് ടെസിനെ കാസ്റ്റിംഗ് ഡയറക്ടർ ആയി പരിചയപ്പെടുത്തിയത്.

സിനിമ മാത്രം ആയിരുന്നില്ല സന്നദ്ധ സംഘടനയിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും ടെസ്സിനു താല്പര്യം ഉണ്ടായിരുന്നു. ജിഡി സാന്‍ജോങ് എന്ന സംഘടനയിലും പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളെ കടത്തികൊണ്ട് പോകുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുന്ന സംഘടനയാണ് ജിഡി സാന്‍ജോങ്.

19 വര്‍ഷം മുൻപാണ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മുകേഷ് മോശമായി പെരുമാറിയത്. കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിങിനിടെയാണ് മോശമായ അനുഭവം ഉണ്ടായത്. അന്ന് ആ പ്രോഗ്രാമിന്റെ അണിയറയിൽ ഉള്ള ഏക സ്ത്രീ ടെസ് ആയിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് ടെസ് ഹോട്ടലിൽ താമസിച്ചിരുന്ന സമയത്തു മുകേഷ് സ്ഥിരമായി വിളിക്കുകയായിരുന്നു. അതിനു ശേഷം മുകേഷിന്റെ റൂമിനടുത്തേക്കു ടെസിന്റെ റൂം മാറ്റുകയും ചെയ്തു. ഡെറക് ഒബ്രിയനോട് ഈ കാര്യം പറയുകയും അദ്ദേഹത്തിന്റെ സഹായത്തോടെ ഉടൻ തന്നെ നാട്ടിലേക്ക് തിരിച്ചുവെന്നും ടെസ് പറഞ്ഞു.

ദേശീയ തലത്തില്‍ ഒട്ടേറെ യുവതികളുടെ ‘മീ ടൂ’ ക്യാമ്പയിയിലൂടെ തങ്ങൾക്ക് നേരിട്ട അനുഭങ്ങൾ പങ്കു വച്ചിരുന്നു. ആദ്യമായി ആണ് ഒരു മലയാളി ഈ ആരോപണവുമായി എത്തുന്നത്. അതും 19 വർഷങ്ങൾക്കു ശേഷം. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടികയായിരുന്നു എന്റെ ലക്ഷ്യം.

സിനിമാ മേഖലിയലെ ചൂഷണങ്ങള്‍ തടയാന്‍ ഒരു സെല്‍ രൂപീകരിക്കണം. സ്ത്രീകള്‍ക്ക് തൊഴിലിടം കൂടുതല്‍ സുരക്ഷിതമാകാൻ. വേണ്ടിയാണ് ട്വിറ്ററില്‍ സ്വന്തം അനുഭവം തുറന്നുപറഞ്ഞതെന്നും ടെസ് പറഞ്ഞു. മുൻപ് പറയാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. തന്റെ വീട്ടുകാർക്കുപ്പെടെ ഈ വിവരങ്ങൾ അറിയാമായിരുന്നു. ഇപ്പോൾ അവസരം ലഭിച്ചതുകൊണ്ട് തുറന്നു പറഞ്ഞു എന്നാണ് ടെസ് പറഞ്ഞത്.

RELATED ARTICLES  വെള്ളവും വായുവും പോലെ തന്നെ മനുഷ്യന്‌ ഏറെ ആവശ്യമായ ഒന്ന്‌ തന്നെയാണ്‌ സെക്സ്‌, ആൺകുട്ടികൾക്കിഷ്ടം മല്ലു ആന്റിമാരെ: മിനി റിച്ചാർഡ്‌
[yuzo_related]

Comments


Related Articles & Comments