മലയാളം ഇ മാഗസിൻ.കോം

ആരാണ്‌ വാരിയൻകുന്നത്ത്‌ അഹമ്മദ്‌ ഹാജി? എന്തുകൊണ്ടാണ്‌ ഇങ്ങനെയൊരു സിനിമ ഇപ്പോൾ ചർച്ചയാവുന്നത്‌? അറിയാം ആ ചരിത്രം

വാരിയംകുന്നത്ത്‌ അഹമ്മദ്‌ ഹാജി. ഇന്ന്‌ കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ആ പേരുകാരൻ ആരെന്ന്‌ എത്ര പേർക്കറിയാം. എന്തുകൊണ്ടാണ്‌ ഇങ്ങനെയൊരു സിനിമ ഇപ്പോൾ ചർച്ചയാവുന്നത്‌. നമുക്ക്‌ ആ ചരിത്രം ഒന്ന് പരിശോധിക്കാം.

മലബാർ ജില്ലയിലെ വള്ളുവങ്ങാട്‌ താലൂക്ക്‌ വെട്ടിക്കാട്ടിരി അംശത്തിലെ നെല്ലിക്കുത്തിലെ സമ്പന്ന തറവാടായ ചക്കി പറമ്പത്ത്‌ എ:ഡി 1870(ഹിജ്‌റ 1287) ലാണ്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം.മലബാർ ജില്ലയിലെ വള്ളുവങ്ങാട്‌ താലൂക്ക്‌ വെട്ടിക്കാട്ടിരി അംശത്തിലെ നെല്ലിക്കുത്തിലെ സമ്പന്ന തറവാടായ ചക്കി പറമ്പത്ത്‌ എ:ഡി 1870(ഹിജ്‌റ 1287) ലാണ്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം. ജന്മി ബ്രിട്ടീഷ്‌ വിരുദ്ധനായ ഹാജിക്ക്‌ കിട്ടുന്ന സ്വീകാര്യത സർക്കാരിനെ ഭയപ്പെടുത്തിയിരുന്നു. അനുനയിപ്പിക്കാനായി ബ്രിട്ടീഷ്‌ അധികാരികൾ നഷ്ട്ടപ്പെട്ടത്തിലധികം സമ്പത്തും, ഭൂസ്വത്തുക്കളും, അധികാര സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തെങ്കിലും ഹാജി അത്‌ സ്വീകരിച്ചില്ല.മലബാർ പോലീസ്‌ സൂപ്രണ്ട്‌ ഹിച്ച്‌ കോക്കിൻറെ ഭാഷയിൽ പറഞ്ഞാൽ “മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാൻ ബ്രിട്ടീഷ്‌ സാമ്രാജ്യം ചിലവഴിച്ച പണവും സമയവും കണക്കെടുത്താൽ മാത്രം മതി ഈ ലഹളക്കാരൻ എത്രത്തോളം അപകടകാരിയായിരുന്നുവെന്നു മനസ്സിലാക്കാൻ”ചരിത്രത്തിൽ ഇടം പിടിച്ച ആക്രമണമാണ്‌ ഖാൻ ബഹാദൂർ ചേക്കുട്ടി സാഹിബ്‌ വധം. ബ്രിട്ടീഷ്‌ അനുകൂലിയായ ചേക്കുട്ടിയെ കൊന്ന്‌ തലയറുത്ത്‌ പ്രദർശിപ്പിച്ചു കൊണ്ട്‌ മഞ്ചേരിയിൽ കുഞ്ഞഹമ്മദ്‌ ഹാജി നടത്തിയ പ്രഖ്യാപനം വിപ്ലവ സർക്കാറിന്റെ മാർഷൽ ലോ ആയാണ്‌ കണക്കാക്കുന്നത്‌.

ഏറനാട്ടുകാരെ നമ്മൾ കഷ്ടപ്പെട്ടിരിക്കുന്നു. അന്യരുടെ ചൊൽപ്പടിക്ക്‌ നിൽക്കുന്നവരായി ത്തീർന്നിരിക്കുന്നു. ബ്രിട്ടീഷ്‌ ഗവണ്മെന്റാണതിനു കാരണം. അതിനെ നമുക്ക്‌ ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം.ആയുധമെടുത്ത്‌ പോരാടേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു.(വധശിക്ഷ നടപ്പിലാക്കപ്പെട്ട ചേക്കുട്ടി സാഹിബിൻറെ തല ചൂണ്ടിക്കൊണ്ട്‌) ആനക്കയത്തെ പോലീസ്‌, ബ്രിട്ടന്റെ ഏറനാട്ടിലെ പ്രതിനിധി ചേക്കുട്ടിയുടെ തലയാണിത്‌. ബ്രിട്ടീഷുകാരോട്‌ കളിക്കണ്ട, ജന്മിമാരോട്‌ കളിക്കണ്ട എന്നും മറ്റും പറഞ്ഞ്‌ ഇവർ നമ്മളെ ഭീഷണിപ്പെടുത്തി. നമുക്കെതിരായി പ്രവർത്തിക്കുമെന്ന്‌ ശപഥം ചെയ്തു. അതിനാണിത്‌ അനുഭവിച്ചത്‌. നിങ്ങൾ എന്ത്‌ പറയുന്നു എന്ന്‌ എനിക്കറിയണം. ഞാൻ ചെയ്തത്‌ തെറ്റാണെങ്കിൽ എന്നെ ഇവിടെയിട്ട്‌ കൊല്ലണം. (ഇല്ല നിങ്ങൾ ചെയ്തത്‌ ശരിയാണ്‌ ജനക്കൂട്ടം ആർത്തു വിളിച്ചു). ഞാൻ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത്‌ ഹിന്ദുക്കളും മുസൽമാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന്‌ പുറം രാജ്യങ്ങളിൽ പറഞ്ഞു പരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സിൽബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത്‌ ദൈവം ചെയ്തതാണെന്ന്‌ കള്ളം പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേർന്നാണ്‌ ഇങ്ങനെ പറഞ്ഞു പരത്തുന്നത്‌.

നമുക്ക്‌ ഹിന്ദുക്കളോട്‌ പകയില്ല. എന്നാൽ ബ്രിട്ടീഷ്‌ ഗവണ്മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര്‌ ആരായിരുന്നാലും നിർദ്ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കൾ നമ്മുടെ നാട്ടുകാരാണ്‌. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത്‌ കവരുകയോ ചെയ്താൽ ഞാൻ അവരെ ശിക്ഷിക്കും.ഇത്‌ മുസൽമാന്മാരുടെ രാജ്യമാക്കാൻ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്‌. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്‌. അവരുടെ അനുവാദമില്ലാതെ അവരെ ദീനിൽ ചേർക്കരുത്‌. അവരുടെ സ്വത്തുക്കൾ അന്യായമായി നശിപ്പിക്കരുത്‌. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്‌. ഹിന്ദുക്കളെ നമ്മൾ ദ്രോഹിച്ചാൽ അവർ ഈ ഗവണ്മെന്റിൻറെ ഭാഗം ചേരും അതു നമ്മുടെ തോൽവിക്ക്‌ കാരണമാവും. ആരും പട്ടിണി കിടക്കരുത്‌. പരസ്പരം സഹായിക്കുക. തൽക്കാലം കൈയിലില്ലാത്തവർ ചോദിച്ചാൽ, ഉള്ളവർ കൊടുക്കണം. കൊടുക്കാതിരുന്നാൽ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട്‌ കുടിയാന്മാരെ ദ്രോഹിക്കരുത്‌. പണിയെടുക്കുന്നവർക്ക്‌ ആഹാരം നൽകണം. അവർ വിയർപ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവർക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാൽ നാടിനുവേണ്ടി യുദ്ധം ചെയ്ത്‌ മരിക്കാൻ നാം തയ്യാറാണ്‌, ഇൻശാ അല്ലാഹ്‌ എന്നായിരുന്നു അന്ന്‌ അദ്ദേഹം നടത്തിയ പ്രസംഗം.സുശക്തമായ സൈനിക സംവിധാനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ഹാജി വെള്ള പടയെ നേരിട്ടിരുന്നത്‌. പട്ടാളത്തിൽ നിന്നും പിരിഞ്ഞവരായിരുന്നു ഹാജിയെ സഹായിക്കാൻ ഉണ്ടായിരുന്നത്ദൂതന്മാരെ പിന്തുടർന്ന്‌ ക്യാമ്പ്‌ വളഞ്ഞിരുന്ന ബാറ്ററി സ്പെഷ്യൽ കമാൻഡോസ്‌ നിസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഹാജിയെ കീഴ്പ്പെടുത്തി.

ഹാജിയുമായി ഗാഢ സൗഹൃദ ബന്ധമുണ്ടായിരുന്ന രാമനാഥൻ അയ്യർ ആ സ്നേഹം ആയുധമാക്കിയപ്പോൾ ഹാജി അടിതെറ്റി വീഴുകയായിരുന്നു.1922 ജനുവരി 5ന്‌ ചെണ്ടവാദ്യം മുഴക്കിയും, നൃത്തം ചെയ്തും ആരവങ്ങളോടെ ബ്രിട്ടീഷ്‌ സൈന്യം ഹാജിയെ പൊതു പ്രദർശനം നടത്തി മഞ്ചേരിയിലേക്ക്‌ കൊണ്ട്‌ പോയി. ചങ്ങലകളിൽ ബന്ധിച്ചു, മീശ രോമങ്ങൾ പറിച്ചെടുത്തു ചവിട്ടിയും,ബയണറ്റിനാൽ കുത്തിയും പാതയിലൂടെ വലിച്ചയച്ചു കൊണ്ട്‌ ആവുവോളം രോഷം തീർത്ത്‌ കൊണ്ടായിരുന്നു പട്ടാളത്തിൻറെ ആ യാത്ര. 1922 ജനുവരി 6-നാണ്‌ ഹാജിയുടെ അറസ്‌റ്‌ രേഖപ്പെടുത്തുന്നത്‌. കളക്ടർ ആർ ഗേളി,. ഡി.എസ്‌.പി. ഹിച്ച്ക്കോക്ക്‌, പട്ടാള ഭരണത്തലവൻ ഹെൽബർട്ട്‌ ഹംഫ്രി, ഡി.വൈ.എസ്‌.പി ആമു, സർക്കിൾ ഇൻസ്പെക്ടർ നാരായണ മേനോൻ, സുബേദാർ കൃഷ്ണപ്പണിക്കർ എന്നിവരുടെ മുന്നിൽ തല ഉയർത്തി പിടിച്ച ഹാജി ഹംഫ്രിയോട്‌ ചിരിയോടെ പറഞ്ഞു

“വഞ്ചനയിലും കാപട്യത്തിലും നിങ്ങളുടെ മിടുക്ക്‌ സമ്മതിച്ചിരിക്കുന്നു. മാപ്പുതന്ന്‌ മക്കയിലേക്കയക്കാമെന്ന്‌ വാഗ്ദാനാം ചെയ്ത്‌ താങ്കളെഴുതിയ കത്ത്‌ എന്നെ അത്ഭുതപ്പെടുത്തി. വഞ്ചനയ്ക്കു വേണ്ടി പുണ്യഭൂമിയെ കരുവാക്കിയ നിങ്ങളുടെ സ്വാർത്ഥത. എന്നെ പ്രലോഭിപ്പിക്കാൻ മക്കയെ ഉപയോഗിച്ച തരംതാണ പ്രവർത്തിക്കിടെ അങ്ങൊരു കാര്യം മറന്നു. ഞാൻ മക്കയെ ഇഷ്ടപ്പെടുന്നു. പക്ഷെ ഞാൻ പിറന്നത്‌ മക്കയിലല്ല. വീരേതിഹാസങ്ങൾ രചിക്കപ്പെട്ട ഈ ഏറനാടൻ മണ്ണിലാണ്‌. ഇതാണെന്റെ നാട്‌. ഈ ദേശത്തേയാണ്‌ ഞാൻ സ്നേഹിക്കുന്നത്‌. ഈ മണ്ണിൽ മരിച്ചു ഈ മണ്ണിൽ അടങ്ങണമെന്നാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌. നിങ്ങളുടെ അടിമത്തത്തിൽ നിന്ന്‌ ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണിൽ മരിച്ച്‌ വീഴാൻ എനിക്കിപ്പോൾ സന്തോഷമുണ്ട്‌. നിങ്ങൾ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുക തന്നെയാണ്‌. പക്ഷേ പൂർണ്ണമായും കൈപ്പിടിയിൽ ഒതുക്കാൻ നിങ്ങൾക്ക്‌ മാസങ്ങൾ വേണ്ടിവരും. ഇപ്പോൾ സ്വതന്ത്രമാണ്‌ ഈ മണ്ണ്‌.. ”

1922 ജനുവരി 13ന്‌ മലപ്പുറം തൂക്കിടി കല്ലേരിയിൽ വെച്ച്‌ ഹാജിയേയും രണ്ട്‌ പോരാളികളേയും മാർഷൽ കോടതി വിചാരണ ചെയ്യുകയും മൂന്നുപേരേയും വെടിവെച്ച്‌ കൊല്ലാൻ വിധിച്ചു. വിധി കേട്ട കുഞ്ഞമ്മദാജി പറഞ്ഞു ; “എന്റെ നാടിനു വേണ്ടി രക്തസാക്ഷിയാവാൻ അവസരം തന്നതിന്‌ രണ്ട്‌ റൿഅത്ത്‌ നിസ്കരിച്ചു ദൈവത്തോട്‌ നന്ദി പ്രകാശിപ്പിക്കാനുള്ള ഒഴിവ്‌ തരണം. ജനുവരി 20 ഉച്ചയ്ക്ക്‌ മലപ്പുറം-മഞ്ചേരി റോഡിന്റെ ഒന്നാം മെയിലിനടുത്ത വടക്കേ ചരിവിൽ (കോട്ടക്കുന്ന്‌) ഹാജിയുടെയും രണ്ട്‌ സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച്‌ കസേരയിൽ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട്‌ പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി.

നിങ്ങൾ കണ്ണ്‌ കെട്ടി പിറകിൽ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്‌. എന്നാൽ എന്റെ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന്‌ വെടിവെക്കണം. എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത്‌ എൻറെ നെഞ്ചിലായിരിക്കണം. അതെനിക്ക്‌ കാണണം, ഈ മണ്ണിൽ മുഖം ചേർത്ത്‌ മരിക്കണം.

Avatar

Staff Reporter