കീർത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വാർത്ത പരക്കുകയാണ്. കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് പലവട്ടം നിരവധി വാർത്തകൾ വന്നിരുന്നു. ചില നടന്മാരുടെ പേരുകൾ മുതൽ കോടീശ്വരന്മാരായ ബിസിനെസ്സ് ടൈക്കൂണുകൾ വരെയുള്ള ആളുകളുടെ പേരുകൾ പറഞ്ഞു കേട്ടിരുന്നു. എന്നാൽ വാർത്തകൾ വ്യാജം ആണെന്നും മകളുടെ വിവാഹം ഉണ്ടായാൽ അറിയിക്കും എന്നും ചൂണ്ടിക്കാട്ടി മേനകയും സുരേഷ് കുമാറും രംഗത്തുവരുന്നതോടെ വാർത്തകൾ കെട്ടടങ്ങാറുണ്ട്. ഇതിനിടെയാണ് നടിയുടെ വിവാഹക്കാര്യം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ആന്റണി തട്ടില്‍ എന്ന യുവാവ് കീർത്തിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പരക്കുകയാണ്. അമ്മ മേനക സുരേഷോ അച്ഛന് സുരേഷ് കുമാറോ മകള്‍ കീര്‍ത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ച് മൗനം പാലിക്കുമ്പോഴാണ് മാധ്യമങ്ങളില്‍ ഇരുവരും വിവാഹം ചെയ്യാന്‍ പോകുന്നതായുള്ള വാര്‍ത്ത പരക്കുന്നത്. ഡിസംബര്‍ രണ്ടാം വാരത്തില്‍ ഗോവയില്‍ വെച്ച് ഇരുവരും വിവാഹിതരാകും എന്ന വാര്‍ത്ത പരക്കുമ്പോള്‍ ആരാണ് ആന്റണി തട്ടില്‍ എന്ന ചോദ്യം ഉയരുകയാണ്.
പതിനഞ്ചു വർഷത്തെ ബന്ധമാണ് വിവാഹത്തിലേക്ക് എത്തുന്നത് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ആൻ്റണി തട്ടിൽ ആണ് വരൻ എന്നും ഡിസംബർ രണ്ടാം വാരത്തിൽ വിവാഹിതരാകും എന്നും ഇന്ത്യ ടുഡേയുടെ റിപ്പോർട്ടുണ്ട്.
കൊച്ചിയിലെ ബിസിനസുകാരനും റിസോര്‍ട്ട് സൃംഖല ഉടമയുമാണ് ആന്റണി തട്ടില്‍ എന്നാണ് ഒരു കണ്ടെത്തല്‍. ദുബായ് ആസ്ഥാനമാക്കിയ ബിസിനസുകാരനാണ് കൊച്ചിക്കാരനായ ആന്റണി എന്നാണ് സൂചന. നാടായ കൊച്ചിയിലും ആന്റണിക്ക് റിസോര്‍ട്ട് ശൃംഖലയുണ്ട്. ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചില കമ്പനികളുടെയും ഉടമയാണ് ആന്റണി തട്ടില്‍ എന്നാണ് വിവരം. ആസ്പിറോസ് വിന്‍ഡോ സെല്യൂഷന്‍സ് എന്ന സ്ഥാപനം ആന്റണിയുടേതായാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും സ്വകാര്യമാണ്. വെറും 548 ഫോളോവേഴ്സ് മാത്രമേയുള്ളു.
റിപ്പോര്‍ട്ടുകളനുസരിച്ച് 15 വര്‍ഷത്തെ പ്രണയമാണ് കീര്‍ത്തിയുടേതാണ് സൂചന. കൗമാരകാലത്തെ പരിചയമാണ് പ്രണയമായി മൊട്ടിട്ടത്. സോഷ്യല്‍ മീഡിയയില്‍ വിരളമായി മാത്രമേ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറുള്ളു. 2008-09 കാലഘട്ടത്തിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കീര്‍ത്തി സ്കൂള്‍ വിദ്യാര്‍ത്ഥിയും ആന്റണി പ്ലസ് ടുവും കഴിഞ്ഞ് നില്ക്കുന്ന സമയവുമായിരുന്നിയിത്. മീഡിയയോട് അകലം പാലിക്കുന്ന ആന്റണി സ്വകാര്യത നിലനിര്‍ത്താന്‍ താത്പ്പര്യപ്പെടുന്നയാളാണ്. ഇരുവരും ഒരുമിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും വിരളമാണ്.
കഴിഞ്ഞ 15 വർഷമായി ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു. കീർത്തിയും ആൻ്റണിയും അടുത്ത മാസം ഗോവയിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നടത്തുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.വീട്ടുകാരുടെ ആശീർവാദത്തോടെയാകും വിവാഹം. ഡിസംബർ 11, 12 തീയതികളിൽ ഗോവയിൽ വച്ചാകും ആർഭാട വിവാഹം എന്നും ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്.
2023-ൽ, തൻ്റെ സുഹൃത്തിനെ കാമുകൻ എന്ന് സൂചിപ്പിച്ച വന്ന റിപ്പോർട്ടിന് എതിരെ കീർത്തി രംഗത്ത് വന്നിരുന്നു. “ഹഹഹ, എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു അപ്പോൾ കീർത്തി നൽകിയ പ്രതികരണം. പക്ഷെ അന്ന് കീർത്തിയുടെ പേരിനൊപ്പം ചേർന്ന് കേട്ട പേര് സുഹൃത്ത് ഫർഹാന്റെത് ആയിരുന്നു.