മലയാളം ഇ മാഗസിൻ.കോം

കൊറോണ വൈറസ്‌ എങ്ങനെയൊക്കെ പിടിപെടാം? ലോകാരോഗ്യ സംഘടന നൽകുന്ന ഈ നിർദ്ദേശങ്ങൾ അവഗണിക്കരുത്‌

കേരളം വീണ്ടും കൊറോണ കോവിഡ്‌ ഭീതിയിലാണ്‌. ഈ സമയം ഭയത്തേക്കാൾ ഏറെ ജാഗ്രതയാണ്‌ പുലർത്തേണ്ടത്‌. സംസ്ഥന ആരോഗ്യ വകുപ്പ്‌ വേണ്ട മുൻകരുതലുകൾ എടുക്കുന്നുണ്ട്‌, ഒപ്പം പൊതുജനങ്ങൾക്ക്‌ നിർദ്ദേശങ്ങളും. കൊറോണ വൈറസ്‌ എങ്ങനെയൊക്കെ പിടിപെടാം? ഇതുസംബന്ധിച്ച്‌ ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പ്‌ ശ്രദ്ധിക്കുക. ബാങ്ക്‌ നോട്ടുകൾ മുതൽ എസ്കലേറ്ററുകളിലും സ്റ്റെയർകേസുകളിലെയും ഹാൻഡ്‌റെയിൽസ്‌, വിമാനങ്ങളിലെ സീറ്റുകൾ അങ്ങനെ പല മാർഗങ്ങളിൽ നാം അറിയാതെ കൊറോണ വൈറസ്‌ ബാധിക്കും. കൊറോണ പിടിപെടാൻ സാധ്യതയുള്ള പ്രധാന വഴികൾ ഇവയൊക്കെയാണ്‌.

ബാങ്ക്‌ നോട്ടുകൾ വഴി വൈറസ്‌ പടരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്‌. രോഗബാധിതർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ നോട്ടിലേക്ക്‌ വൈറസ്‌ വ്യാപിക്കാം. ഇത്‌ മറ്റൊരാൾ ഉപയോഗിച്ചാൽ വൈറസ്‌ പടരാനുള്ള സാധ്യതയുണ്ട്‌. അതേസമയം നോട്ടുകളെ അപേക്ഷിച്ച്‌ നാണയങ്ങളിൽ കൂടുതൽ സമയം വൈറസുകൾക്ക്‌ അതിജീവിക്കാനാകില്ല. എടിഎം, ടിക്കറ്റ്‌ മെഷീൻ എന്നിവയൊക്കെ പലതരം ആളുകൾ ഉപയോഗിക്കുന്നതിനാൽ വൈറസ്‌ വ്യാപന സാധ്യത കൂടുതലാണ്‌. പരമാവധി ഇവയുടെ ഉപയോഗം നിയന്ത്രിക്കുക.

ഡോർ ഹാൻഡിൽ വഴിയുള്ള വൈറസ്‌ വ്യാപനത്തിന്‌ സാധ്യതയേറെയാണ്‌. അതുകൊണ്ടുതന്നെ കൂടുതൽ പേർ ഉപയോഗിക്കുന്ന ഡോർ ഹാൻഡിലിൽ സ്പർശിച്ചാൽ സോപ്പ്‌ ഉപയോഗിച്ച്‌ കൈ കഴുകാൻ മറക്കരുത്‌. ഓഫീസിലെ കിച്ചൻ, ക്യാന്റീൻ, കോഫി മെഷീനുകൾ എന്നിവിടങ്ങൾ വഴി വൈറസ്‌ പടരാൻ സാധ്യതയുണ്ട്‌. ഇവിടങ്ങളിൽ പോയാൽ കൈയും മുഖവും സോപ്പുപയോഗിച്ച്‌ കഴുകുക. ഓഫീസുകളിലെ പൊതുവായി ഉപയോഗിക്കുന്ന ഫോണുകൾ വഴി വൈറസ്‌ വ്യാപിക്കാൻ സാധ്യതയേറെയാണ്‌.

ഫ്ലാറ്റുകളിലും ഷോപ്പിങ്‌ മാളുകളിലും വിമാനത്താവളങ്ങളിലും ഉള്ള എസ്കലേറ്ററുകളുടെ ഹാൻഡ്‌റെയിലുകൾ വൈറസ്‌ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളാണ്‌. അതുപോലെ തന്നെ പൊതുഗതാഗത സംവിധാനങ്ങളായി ബസ്‌, മെട്രോ എന്നിവിടങ്ങളിലെ ഹാൻഡ്‌ റെയിലുകളും സൂക്ഷിക്കുക. ഇവയിൽ പിടിച്ചാൽ കൈ നല്ലതുപോലെ സോപ്പ്‌ ഉപയോഗിച്ച്‌ കഴുകുക.

പൊതുശുചിമുറികൾ ഉപയോഗിക്കുമ്പോഴും വൈറസ്‌ ബാധിക്കാൻ സാധ്യതയേറെയാണ്‌. മുഖ്യമായും ശുചിമുറിയിൽവെച്ച്‌ പലരും മൂക്കുചീറ്റാൻ സാധ്യതയുള്ളതുകൊണ്ടുതന്നെ വൈറസുകൾ വ്യാപിക്കാനിടയാകുന്നു. വിമാനത്തിലെ സീറ്റുകളും സൂക്ഷിക്കുക. വൈറസ്‌ രാജ്യങ്ങളിൽനിന്ന്‌ രാജ്യങ്ങളിലേക്ക്‌ പടരുന്ന സ്ഥിതിയാണുള്ളത്‌. ഈ ഘട്ടത്തിൽ വിമാനങ്ങളിലെ സീറ്റുകൾ സുരക്ഷിതമല്ലെന്ന്‌ വേണം കരുതാൻ.

ആശുപത്രിയിലെ ഭിത്തികൾ, ഇരിപ്പിടങ്ങൾ, ബെഡുകൾ എന്നിവയെല്ലാം വൈറസ്‌ പടരാൻ സാധ്യത കൂടുതലുള്ള സ്ഥളങ്ങളാണ്‌. ആശുപത്രിയിൽ പോകുമ്പോഴും മടങ്ങിവരുമ്പോഴും വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക. പോയിവന്നശേഷം നന്നായി സോപ്പ്‌ ഉപയോഗിച്ച്‌ കൈ കഴുകുകയും കുളിക്കുകയും ചെയ്യുക. ശസ്ത്രക്രിയകൾക്ക്‌ വിധേയമാകുന്നവരിൽ വൈറസ്‌ ബാധിക്കാൻ സാധ്യത ഏറെയാണ്‌.

ലോകാരോഗ്യ സംഘടന നൽകുന്ന ഈ നിർദ്ദേശങ്ങൾ പരമാവധി ഷെയർ ചെയ്ത്‌ മറ്റുള്ളവരിലേക്കും എത്തിക്കുക.

Staff Reporter