എല്ലാക്കാലത്തും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മുട്ടക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. വളരെ പെട്ടെന്ന് പലതരം മുട്ടവിഭവങ്ങൾ തയ്യാറാക്കാൻ കഴിയും. എന്നാൽ, ഇന്ന് വിപണിയിൽ പ്രധാനമായും രണ്ട് നിറങ്ങളിലുള്ള മുട്ടകൾ ലഭ്യമാണ് – തവിട്ട് നിറത്തിലും വെള്ള നിറത്തിലും. ഇവയിൽ ഏത് മുട്ടകളാണ് ഏറെ നല്ലത് എന്ന ചോദ്യം മിക്കവരുടെയും മനസ്സിൽ ഉയരാറുണ്ട്. അതിന് കൃത്യമായ ഉത്തരം നൽകുകയാണ് പാചക വിദഗ്ധനായ കുനാൽ കപൂർ.
കോഴിയുടെ തൂവലിന്റെ നിറത്തെ ആശ്രയിച്ചാണ് മുട്ടയുടെ നിറം രൂപപ്പെടുന്നതെന്നാണ് കുനാൽ കപൂർ വ്യക്തമാക്കുന്നത്. “കോഴിയുടെ തൂവലിന്റെ നിറം അനുസരിച്ചാണ് മുട്ടയുടെ നിറം നിർണയിക്കാനാവുക. തവിട് നിറത്തിലുളള തുവലുളള കോഴി തവിട് മുട്ടയും, വെളള മുട്ട അതേ നിറത്തിൽ തൂവലുളള കോഴിയും നൽകുന്നു” കുനാൽ പറയുന്നു. കോഴിയുടെ നിറത്തെ ആശ്രിയിച്ച് മുട്ടയ്ക്കു നിറമുണ്ടാകുന്നതിനെ പ്രോട്ടോപോർഫൈറിൻ എന്നാണ് പറയുന്നതെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
എല്ലാ മുട്ടയിലും ഒരേ അളവിലുളള പോഷകമാണ് അടങ്ങിയിരിക്കുന്നത്. നല്ല പോഷകഗുണവും എന്നാൽ അധികം കലോറിയില്ലാത്തതുമായ ഭക്ഷണ പദാർത്ഥമാണ് മുട്ട. ഫൊലൈറ്റ്, അയൺ, സിങ്ക്, വൈറ്റമിൻ ബി12, വൈറ്റമിൻ എ തുടങ്ങിയ ഗുണകരമായ ദാതുക്കൾ മുട്ടയിലുണ്ട്. കോഴിയുടെ ആരോഗ്യവും മുട്ടയുടെ പോഷകഗുണത്തെ ബാധിക്കുന്നുണ്ടെന്നുംആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നാടൻ മുട്ടയെന്ന് കരുതി പലരും തവിട്ട് നിറത്തിലുളള മുട്ടയാണ് തിരഞ്ഞെടുക്കാറുളളത്. എന്നാൽ രണ്ടും ഒരേ തരത്തിലുളള പോഷകഗുണമാണ് നൽകുന്നത്. വെള്ളയേക്കാളും തവിട്ട് നിറത്തിലുളള മുട്ടയ്ക്ക് പൊതുവേ വില കൂടുതലാണ്. തവിട്ട് നിറത്തിലുളള മുട്ടയിടുന്ന കോഴി കൂടുതൽ വലുതും എന്നാൽ എണ്ണത്തിൽ കുറവും മുട്ടകൾ നൽകുന്നു എന്നതാണ് ഇതിനു കാരണം. മുട്ട വാങ്ങുമ്പോൾ ഫ്രഷായ മുട്ട വേണം വാങ്ങാൻ. പുറത്തു വച്ചാൽ കേടാകാൻ സാധ്യതയുണ്ട് അതുകൊണ്ട് ഫ്രിഡ്ജിൽ തന്നെ ശേഖരിക്കേണ്ടതാണ്.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത് കിലോക്കണക്കിന് Malaysian ചെറു നാരങ്ങ, Video കാണാം