18
April, 2019
Thursday
08:49 PM
banner
banner
banner

സിനിമയിൽ തകർന്നടിഞ്ഞ കെ.ടി.കുഞ്ഞുമോൻ ഇപ്പോൾ എവിടെ എന്നറിയാമോ

തൊണ്ണൂറുകളിലെ ഒരു മേജർ ബ്രാൻഡായിരുന്നു ശ്രീ കെ.ടി. കുഞ്ഞുമോൻ സംവിധായകനും നായകനും ആരെന്നുപോലും നോക്കാതെ കെ.ടി കുഞ്ഞുമോൻ പ്രെസന്റ്സ്‌, എന്ന ഫോട്ടോ സഹിതമുള്ള ടൈറ്റിൽ മാത്രം നോക്കി ജനം സിനിമ കാണാൻ തീയറ്ററിൽ കയറി.

കാതലൻ, ജെന്റിൽമാൻ, കാതൽ ദേശം തുടങ്ങിയ ചിത്രങ്ങൾ ആ കാലത്തെ ഉത്സവങ്ങളായിരുന്നു. ശങ്കർ, പവിത്രൻ, പ്രവീൺ ഗാന്ധി മുതലായ പല സംവിധായകരെയും കൈപിടിച്ച്‌ കൊണ്ടുവന്ന ക്രഡിറ്റും ഇദ്ദേഹത്തിനുള്ളതാണ്‌. എ.ആർ. റഹ്മാനെ ഇന്ത്യ ഒട്ടാകെ പോപ്പുലറാക്കുവാനും ഇദ്ദേഹത്തിന്റെ ചിത്രത്തിലെ ഗാ നങ്ങൾ സഹായിച്ചു. ബിസിനസ്സുമായി, സിനിമയിൽ നിന്നും അൽപകാലം മാറി നിന്ന കെ.ടി തിരിച്ചു വരവിനായി ഒരുങ്ങുകയാണ്‌.

ഒരു സിനിമ വിജയമായാലും പരാജയമായാലും ഏറ്റവുമധികം ബാധിയ്ക്കുന്നത്‌ നിർമ്മാതാവിനെയാണല്ലോ? നിർമ്മാതാവല്ലേ ഏറ്റവും കൂടുതൽ റിസ്ക്കെടുക്കുന്നത്‌?
വിവാഹവും, സിനിമാ നിർമ്മാണാവും ഒരേ പോലെയാണ്‌ ഭാഗ്യമുണ്ടെങ്കിൽ നല്ല ഭാര്യയെ കിട്ടും ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഭാരം ചുമക്കേണ്ടി വരും. പ്രൊഡ്യൂസറാണ്‌ ഒരു സിനിമയുടെ നെടുംതൂൺ, അതുകൊണ്ട്‌ തന്നെ ആ യാഥാർത്ഥ്യം അംഗീകരിക്കുന്നവരുടെ കൂടെ മാത്രമേ ഞാൻ സഹകരിക്കാറുള്ളു.

അതാണോ എപ്പോഴും പുതുമുഖങ്ങളോടോപ്പം സിനിമ ചെയ്യാനുള്ള കാരണം?kt-shaneem
ഏറെക്കുറെ ശരിയാണ്‌. സൂപ്പർ താരങ്ങളെ വച്ചൊന്നും ഞാൻ സിനിമ ചെയ്തിട്ടില്ല. അർജ്ജുനേയും പ്രഭുദേവയുമൊക്കെ നായകന്മാരാക്കി സിനിമ ചെയ്യരുതെന്ന്‌ പലരും പറഞ്ഞു, പരാജയപ്പെടുമെന്ന്‌ വെല്ലുവിളിച്ചവരുമുണ്ട്‌. രണ്ടും വൻവിജയങ്ങളായി മാറി. എന്റെ അഭിപ്രായങ്ങൾക്ക്‌ വിലകൽപിക്കുന്നവരായിരുന്നു ഞാൻ നിർമ്മിച്ച ചിത്രങ്ങളിലെ താരങ്ങളും അണിയറ പ്രവർത്തകരും.

സിനിമയിലേയ്ക്ക്‌, introduce ചെയ്ത പലരും ഇന്ന്‌ ഇന്ത്യ മുഴുവൻ അറിയപ്പെടുന്നവരാണ്‌. സംവിധായകൻ ശങ്കറടക്കം, ഇവരെല്ലാം ഇപ്പോഴും mentor ആയിട്ട്‌ തന്നെയാണോ താങ്കളെ കാണുന്നത്‌?
ഞാനൊരിക്കലും അത്‌ പ്രതീക്ഷിക്കുന്നില്ല. അവരുടെ കഴിവു കൊണ്ടാണ്‌ അവർ തിളങ്ങിയത്‌. ഞാൻ നിർമ്മിച്ച ‘സൂര്യൻ’ എന്ന ചിത്രത്തിലെ അസിസ്റ്റന്റ്‌ ഡയറക്ടറായിരുന്നു ശങ്കർ. എപ്പോഴും സിനിമയെക്കുറിച്ച്‌ മാത്രം സംസാരിച്ചുകൊണ്ടിരുന്ന ശങ്കറിനെ ഞാനന്ന്‌ ശ്രദ്ധിച്ചിരുന്നു. ജെന്റിൽമാന്റെ സ്ക്രിപ്റ്റ്‌ വായിച്ചപ്പോൾ തന്നെ എനിക്കുറപ്പായിരുന്നു, ഇതൊരു വിജയ ചിത്രത്തിന്റെ സ്ക്രിപ്റ്റാണെന്നും ഇത്‌ ഞാൻ തന്നെ ചെയ്യണമെന്നും.

അന്നിറങ്ങിയ ഓഡിയോ കാസെറ്റുകളിലും പോസ്റ്ററുകളിലുമൊക്കെ കൈകൂപ്പി നിൽക്കുന്ന കെ.ടി. കുഞ്ഞുമോൻ ഫ്രണ്ടിൽ തന്നെ നിറഞ്ഞ്‌ നിന്നിരുന്നു?
കാശിറക്കി നിർമ്മിച്ചത്‌ ഞാനല്ലേ, അപ്പോൾ എന്റെ ഫോട്ടോ തന്നെയല്ലേ വയ്ക്കേണ്ടത്. അത്‌ കൊണ്ടിന്ന്‌ ആൾക്കാരെന്നെ കാണുമ്പോൾ തിരിച്ചറിയുന്നു. എത്ര നല്ല സിനിമകൾ നിർമ്മിച്ച ു‍ൃ‍ീ‍റൗരലൃനൈ നിങ്ങൾ കണ്ടാൽ തിരിച്ചറിയും?

തബു, മധു, സുസ്മിത സെൻ തുടങ്ങി മിക്ക നായികമാരും ബോളിവുഡിൽ തിളങ്ങി നിന്നിരുന്നവരായിരുന്നു, ‘കോടീശ്വര’നിൽ കരിഷ്മ കപൂറിന്റെ ഐറ്റം സോംഗിന്റെ ഫോട്ടോസിനെല്ലാം ഏറെ മീഡിയ പ്രാധാന്യം കിട്ടിയിരുന്നു. ഇ ന്ത്യ മുഴുവൻ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയുള്ള നിർമ്മാതാവിന്റെ ട്രിക്കുകളായിരുന്നോ അതൊക്കെ?
അതെല്ലാം സംഭവിച്ച്‌ പോയതാണ്‌, സുസ്മിത സെൻ, മിസ്‌ യൂണിവേഴ്സിനെ ഇന്ത്യൻ സിനിമയിൽ ആദ്യമായി നായികയാക്കിയത്‌ ഞാനാണ്‌. (രക്ഷകൻ, 1996). നല്ല കഥ, നല്ല സംഗീതം, നല്ല സൗന്ദര്യമുള്ള നായികമാർ, Exotic locations ഇതൊക്കെ എനിക്ക്‌ നിർബന്ധമുള്ള കാര്യങ്ങളാണ്‌. ഇന്നത്തെ സിനിമകൾ കാണുമ്പോൾ എനിക്ക്‌ വിഷമമാണ്‌. നല്ല ഗാനങ്ങളൊന്നുമിപ്പോൾ ഉണ്ടാകുന്നില്ല. ജനങ്ങൾ എൻ വീട്ട്‌ തോട്ടത്തിലും, എന്നവളെ അടി എന്നവളെയുമൊക്കെയാണ’ ഇപ്പോഴും മൂളൂന്നത്‌.

shaneemഎന്നാണിനി അടുത്ത സിനിമ ചെയ്യുന്നത്‌?
കുറേ കാലമായി ബിസിനസ്സിൽ മാത്രം ഫോക്കസ്‌ ചെയ്തിരിക്കുകയായിരുന്നു. നിങ്ങൾ പറയാറുള്ള പോലെ ഒരു ‘ബ്രഹ്മാണ്ഡ’ ചിത്രത്തിന്റെ പ്ലാനിംഗ്‌ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്‌. ഇന്ത്യ കണ്ടതിൽ വച്ച്‌ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായിരിക്കുമിത്‌.

ഷനീം സെയദ്‌, ഏഷ്യാവിഷൻ ഫാമിലി മാഗസിൻ, ദുബായ്‌

[yuzo_related]

CommentsRelated Articles & Comments