മലയാളം ഇ മാഗസിൻ.കോം

ഈ 7 കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചുവെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ബന്ധത്തിൽ പൊരുത്തക്കേടുകളുണ്ട്‌

ദാമ്പത്യം എപ്പോഴും സുഖകരമായിരിക്കണമെന്നില്ല. ദമ്പതികൾ തമ്മിൽ ഇടക്ക് പ്രശ്നങ്ങൾ ഉണ്ടാകും. അത് സ്വാഭാവികവുമാണ്. എന്നാൽ ഈ പിണക്കങ്ങൾ ചില വാക്കുതർക്കങ്ങൾ എന്നിവ അതിരു കടക്കുന്നു എന്ന് തോന്നിയാൽ നിങ്ങളുടെ ബന്ധത്തിൽ പൊരുത്തക്കേട് ഉണ്ടെന്നു മമസ്സിലാക്കാം.

അതുകൊണ്ട് വിവാഹമോചനം വേണം എന്ന് ചിന്തിക്കുന്നവരും കുറവല്ല. വിവാഹമോചനത്തെ പറ്റി ഒരിക്കലും ചിന്തിക്കരുത്. എന്താണ് പങ്കാളികൾ തമ്മിലുള്ള പ്രശ്നങ്ങൾ എന്ന് മനസ്സിലാക്കിയാൽ പരിഹരിക്കാവുന്നവയാണ് പല പ്രശ്നങ്ങളും. ഇത്തരക്കാർക്ക് അത്യാവശ്യം വേണ്ടത് ഒരു വിവാഹ കൗൺസിലിംഗ് ആണ്.

എന്താണ് വിവാഹ കൗൺസിലിംഗ്?
വിവാഹ ബന്ധം എങ്ങനെ നല്ലതാക്കാം എന്ന് പറഞ്ഞു തരുന്നതാണ് വിവാഹ കൗൺസിലിംഗ്. പങ്കാളികൾ തമ്മിൽ ഉള്ള ചെറിയ പ്രശ്നങ്ങൾ അവർക്കു തന്നെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത അവസ്ഥയിൽ പങ്കാളികൾക്കു നൽകുന്ന ഒരു തെറാപ്പി ആണ് വിവാഹ കൗൺസലിംഗ്. ഇത്തരം കൗൺസിലിംഗ് പല സമയത്തും പ്രയോജനപ്രദമാണ്. വിവാഹത്തിന് മുൻപും ശേഷവും, കുഞ്ഞുങ്ങൾ, അവരെ വളർത്തുന്ന രീതി എന്നിവയ്ക്ക് ഒക്കെ വിവാഹ കൗൺസിലിങ് വഴി ആവശ്യമായ ഉപദേശങ്ങൾ ലഭിക്കുന്നു.

വിവാഹ കൗൺസിൽ വേണ്ടത് എപ്പോൾ?
1. വളരെ നിസ്സാര പ്രശ്നങ്ങൾക്ക് വേണ്ടി വാക്കുതർക്കത്തിൽ ഏർപ്പെടുക.
വളരെ ചെറിയ കാര്യങ്ങളിൽ പോലും വാക്കു തർക്കത്തിൽ ഏർപ്പെടുന്നത്. വാക്ക് തർക്കങ്ങൾ തമ്മിൽ ഉള്ള സ്നേഹം കുറയ്ക്കുന്നു. പങ്കാളിയോടുള്ള താല്പര്യം കുറയ്ക്കാൻ കാരണമാകുന്നു. ഇത്തരക്കാർ തീർച്ചയായും ഒരു വിവാഹ കൗൺസിലറുടെ സഹായം തേടേണ്ടതാണ്.

2. പരസ്പരം സംസാരിക്കാനുള്ള ഭയം
സാധാരണ ഗതിയിൽ പങ്കാളികൾ എല്ലാ കാര്യങ്ങളെയും പറ്റി തമ്മിൽ സംസാരിക്കാറുണ്ട്. ശീലങ്ങൾ, ആരോഗ്യം, സ്വഭാവം, സാമ്പത്തികം അങ്ങനെ എല്ല കാര്യങ്ങളും തമ്മിൽ സംസാരിക്കും. അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് താനും. എന്നാൽ ചിലർ ഇത്തരം ഒരു കാര്യങ്ങളും പരസ്പരം സംസാരിക്കുകയില്ല. ഇത് ഇവരുടെ ബന്ധത്തെ ബാധിക്കും. ഒരു വിവാഹ കൗൺസിലർക്കു നിങ്ങളെ ഈ പ്രശ്നത്തിൽ നിന്നും സഹായിക്കാൻ സാധിക്കും.

3. പങ്കാളിയുടെ മാറ്റം
നമ്മുടെ പങ്കാളികൾക്കു ചില മാറ്റങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം. തന്റെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് നല്ല വൃത്തിയായി കാണാൻ ആഗ്രഹിക്കുന്നു. അതിനായി ചില മാറ്റങ്ങൾ വരുത്തണം എന്നും ആഗ്രഹിക്കും. അവരുടെ വസ്ത്ര ധാരണവും ജീവിതരീതിയും ഒക്കെ ഇതിൽ പെടും. എന്നാൽ പൂർണ്ണമായും തന്റെ ഇഷ്ടങ്ങൾക് അനുസരിച്ച് മാറണം എന്ന് ചിന്തിക്കുന്നത് പങ്കാളിയിൽ താല്പര്യകുറവ് ഉണ്ടാക്കും. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ തീർച്ചയായും ഒരു വിവാഹ കൗൺസിലറെ സമീപിക്കേണ്ടതാണ്.

4. ശിക്ഷയിലൂടെ സ്നേഹം പ്രകടിപ്പിക്കുക
സ്നേഹം സംരക്ഷണം എല്ലാം ഉണ്ടെങ്കിലും ഇവയൊക്കെ മുൻനിർത്തി വളരെ പെട്ടന്ന് ദേഷ്യപ്പെടുകയും പങ്കാളിയെ ശിക്ഷിക്കുകയും ചെയ്യുന്ന സ്വഭാവം ഉള്ളവരാണോ നിങ്ങൾ. എങ്കിൽ തീർച്ചയായും നിങ്ങൾക്കു കൗൺസലിംഗ് ആവശ്യമാണ്. ഇല്ലെങ്കിൽ നിങ്ങളുടെ കുടുംബ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകുന്നു.

5. രഹസ്യങ്ങൾ സൂക്ഷിക്കുക
പങ്കാളികൾ തമ്മിൽ രഹസ്യങ്ങൾ ഉണ്ടാകരുത്. എന്നാൽ ഓരോരുത്തർക്കും സ്വാകാര്യത ഉണ്ട്. അത് അംഗീകരിക്കണം. പങ്കാളികളുടെ ബന്ധം സുതാര്യമായിരിക്കണം. ചില രഹസ്യങ്ങൾ നിങ്ങളുടെ കുടുംബബന്ധത്തെ പോലും ബാധിക്കും.

6. പങ്കാളിയിൽ ശത്രുവിനെ കാണുക
ചിലർ ജീവിതത്തിൽ ഒരാളുടെയും വാക്കിനു വില കൊടുക്കില്ല. പങ്കാളികളോട് പോലും അവർ ഇങ്ങനെ ആയിരിക്കും. അവരുടെ ആശയങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുകയുമില്ല. സ്വന്തം ഇഷ്ടം, താല്പര്യം മാത്രം നോക്കി പ്രവർത്തിക്കുന്നവരായിരിക്കും. ഇത്തരക്കാർക്കു വിവാഹ കൗൺസിലിംഗ് വളരെ അത്യാവശ്യമാണ്.

7. അവിഹിത ബന്ധം
തന്റെ പങ്കാളിയെ കൂടാതെ ഒരു ബന്ധം സൂക്ഷിക്കുന്ന ചിലർ എങ്കിലും ഉണ്ട്. ജീവിത സാഹചര്യം കൊണ്ട് ഇത്തരം ബന്ധങ്ങളിൽ ചെന്ന് ചാടുന്നവരും കുറവല്ല. പക്ഷെ ഇത്തരം ബന്ധങ്ങൾ തകർക്കുന്നത് കുടുംബ ജീവിതം തന്നെയാകും. പങ്കാളിയോട് സത്യസന്ധത പുലർത്താൻ സാധിക്കാത്ത അവസ്ഥ ഉണ്ടായാൽ തീർച്ചയായും വിവാഹ കൗൺസിലറെ കാണുക ഇല്ലെങ്കിൽ കുടുംബ ബന്ധത്തിൽ വിള്ളൽ വീഴുമെന്നത് തീർച്ചയാണ്.

സരിക ചാരൂസ്‌

Sarika Charus | Staff Reporter