19
April, 2019
Friday
03:52 AM
banner
banner
banner

വിഷു മേടം രണ്ടിനു വന്നതിനാൽ ഈ വർഷം വിഷുക്കണി കാണേണ്ടത്‌ എപ്പോൾ?

ധനുശനി തുലാവ്യാഴക്കാലം കൊല്ലവര്‍ഷം 1193 മേടമാസം ഒന്നാം തീയതി ശനിയാഴ്ചയും ഉതൃട്ടാതി നക്ഷത്രവും കൃഷ്ണപക്ഷ ത്രയോദശി തിഥിയും സുരഭിക്കരണ വും മാഹേന്ദ്രനാമ നിത്യയോഗവും ചേര്‍ന്ന ദിവസം ഉദയാല്പരം 2 നാഴിക 50 വിനാഴികയ്ക്ക് മീനക്കൂറില്‍ മേടലഗ്നത്തില്‍ അഗ്നി ഭൂതോദയം കൊണ്ട് മേഷ സംക്രമം.

ഈ വര്‍ഷം വിഷുക്കണി ദര്‍ശനം 2018 ഏപ്രില്‍ മാസം പതിനഞ്ചാം തീയതി പുലര്‍ച്ചെയാണ്. തലേന്ന് മേടമാസം ഒന്നാം തീയതി ഉദയശേഷം 2 നാഴിക 50 വിനാഴിക കഴിഞ്ഞാണ് സൂര്യന്‍ മേടം രാശിയിലേക്ക് സംക്രമിക്കുന്നത് എന്നതിനാലാണ് ഈ വര്‍ഷം വിഷു മേടം രണ്ടാം തീയതി ആയത്.

വിഷുക്കണി കാണേണ്ടത് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ആണ്. രാത്രിയുടെ പതിനാലാമത്തെ മുഹൂര്‍ത്തമാണ്‌ ബ്രാഹ്മ മുഹൂര്‍ത്തം. അതായത് സൂര്യോദയത്തിന് രണ്ടു നാഴിക മുന്‍പുള്ള രണ്ടു നാഴിക സമയം. അതായത് ഉദയ സമയത്തിന്റെ 48 മിനിറ്റ് മുന്‍പുള്ള 48 മിനിറ്റ് സമയം എന്നര്‍ഥം. 1193 മേടമാസം രണ്ടാം തീയതി (15.04.2018) തിരുവനതപുരത്ത് സൂര്യോദയം രാവിലെ 6 മണി 17 മിനിട്ടിനാണ്.

അതിനാല്‍ ബ്രാഹ്മ മുഹൂര്‍ത്ത സമയമായ വെളുപ്പിന് 4.41 മുതല്‍ 5.28 വരെ വിഷുക്കണി കാണാന്‍ അത്യുത്തമാമാകുന്നു. ഉദയത്തിലെ വ്യത്യാസം കണക്കില്‍ എടുത്താലും കേരളത്തില്‍ എല്ലായിടത്തും സാമാന്യമായി വെളുപ്പിനെ 4.50 മുതല്‍ 5.20 വരെയുള്ള സമയം ശുഭമായി കണക്കാക്കാവുന്നതാണ്.

ഗൃഹങ്ങളില്‍ കണി കാണാനുള്ള സമയമാണ് പരാമര്‍ശിച്ചത്. ക്ഷേത്രങ്ങളില്‍ കണി കാണുന്നവര്‍ അതാത് ക്ഷേത്രാചാരങ്ങള്‍ പ്രകാരമുള്ള സമയം തന്നെ പിന്‍ തുടരണം.

വിഷു ദിനത്തില്‍ സര്‍വൈശ്വര്യ ശ്രീകൃഷ്ണ പൂജക്ക്‌ വിളിക്കൂ
വിനോദ്‌ ശ്രേയസ്‌, ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 17 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments