ഔഷധ ഗുണങ്ങൾ ഏറെ ഉള്ള ഒന്നാണ് ഈ കുഞ്ഞൻ കാന്താരീ. ഇതൊരെണ്ണം മതി ആരെയും പുകച്ച് പുറത്തു ചാടിക്കാൻ. കാന്താരി മുളകിൽ അടങ്ങിരിക്കുന്ന കാപ്സസിൻ മനുഷ്യ ശരീരത്തിൽ ദഹനപ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു. മാത്രമല്ല വൈറ്റമിൻ എ, സി, ഇ ജീവകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം അയൺ പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടമാണ് ഈ കാന്താരി മുളക്. അതുപോലെ തന്നെ കൊളസ്ട്രോളിനെ നിയന്ത്രിക്കാനും, ഹൃദയസംബന്ധ രോഗങ്ങൾ തടയാനും , അമിതവണ്ണം, രക്തസമ്മർദ്ദം, പല്ലുവേദന എന്നിവ കുറക്കാനുമുള്ള കഴിവും ഇവക്കുണ്ട്.
എന്തു തന്നെ ആണെങ്കിലും അധികമായാൽ അമൃതും വിഷമാണ് എന്നാണല്ലോ ചൊല്ല്. അമിതമായി കാന്താരി മുളക് കഴിക്കുന്നത് ത്വക്കിൽ ചൊറിച്ചിൽ, പുകച്ചിൽ, അമിതമായ വിയർപ്പ് ,വായിൽ പുകച്ചിൽ, വയറിനുള്ളിൽ അസ്വസ്ഥകൾ എന്നിവ ഉണ്ടാവാൻ കാരണമാകുന്നു. കൂടാതെ ലിവറിനും കിഡ്നിക്കും പ്രശ്നമുള്ളവർക്കും അൾസർ ഉള്ളവർക്കും ഇതത്ര നല്ലതല്ല. ഗര്ഭാവസ്ഥയിലുള്ളതും മുലയൂട്ടുന്നതുമായ അമ്മമാരിലുമുള്ള കാന്താരി മുളകിന്റെ ഉപയോഗം കുഞ്ഞുങ്ങളിൽ ത്വക്ക് സംബന്ധമായ രോഗങ്ങൾക്ക് ഇടവരുത്തുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.