മലയാളം ഇ മാഗസിൻ.കോം

ഭർത്താക്കന്മാരെ നിങ്ങൾക്കറിയാമോ നിങ്ങളില്ലാത്തപ്പോൾ ഭാര്യമാർ ഗൂഗിളിൽ തിരയുന്നത്‌ എന്താണെന്ന്?

ഗൂഗിൾ ഇല്ലാതെ ജീവിക്കാൻ കഴിയില്ല പുതു തലമുറയ്ക്ക്‌. എന്തിനും ഏതിനും ഗൂഗിൾ ചെയ്യുന്നത്‌ ഇന്നൊരു ശീലമാണ്‌ കാരണം ഗൂഗിളിൽ ഏതൊരു പ്രശ്നത്തിനും ഉടൻ ഉത്തരം ലഭിക്കും. വിവാഹിതരായ സ്ത്രീകളും അവരുടെ മനസ്സിൽ ഉയരുന്ന സംശയങ്ങൾക്കുള്ള ഉത്തരം തേടുന്നത് ഗൂഗിളിനോടാണ്.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഗൂഗിൾ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ വിവാഹിതരായ സ്ത്രീകൾ ഗൂഗിളിൽ കൂടുതൽ സെർച്ച് ചെയ്തിട്ടുള്ളത് എന്താണ് എന്നതിന്റെ ഒരു റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച് വിവാഹിതരായ സ്ത്രീകൾ കൂടുതൽ സെർച്ച് ചെയ്യുന്നത് അവരുടെ ഭർത്താക്കന്മാരെക്കുറിച്ച് തന്നെയാണ്. അതായത് അവരുടെ ഭർത്താവ് എന്താണ് ഇഷ്ടപ്പെടുന്നത് എന്ന്.

വിവാഹിതരായ ഏതൊരു പെൺകുട്ടിയുടേയും മനസ്സിൽ ഉയരുന്ന ചോദ്യമാണ് ഭർത്താവിന്റെയും കുടുംബത്തിന്റെയും മനസ്സിൽ എങ്ങനെ കയറി പറ്റാമെന്ന്. ഒപ്പം എന്താണ് ഭർത്താവിന് ഇഷ്ടപ്പെടുന്നതും അല്ലാത്തതും എന്നതിനെക്കുറിച്ചും അറിയാൻ ഉത്കണ്ഠയുണ്ടാകും. അതുപോലെ ഭർത്താവിന്റെ ഹൃദയത്തിൽ ഇടം തേടുന്നത് എങ്ങനെ അതിന് എന്ത് ചെയ്യണം എന്നും പലരും ഗൂഗിളിൽ തിരയുന്നുണ്ട്. വിവാഹിതയായ സ്ത്രീകൾ പൊതുവെ ഗൂഗിളിൽ തിരയുന്ന കാര്യങ്ങൾ ഭർത്താവിനെ എങ്ങനെ നിയന്ത്രിക്കാം? ഭർത്താവിന്റെ ഹൃദയത്തിൽ എങ്ങനെ ഇടം നേടാം? ഭർത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാം?

ഇത് കൂടാതെ ഭർത്താവിനെ എങ്ങനെ സ്വന്തം നിയന്ത്രണത്തിൽ ആക്കാമെന്നും വിവാഹിതരായ സ്ത്രീകൾ തിരയുന്നുണ്ട് എന്ന് കേൾക്കുമ്പോൾ ആശ്ചര്യമുണ്ടാകാമെങ്കിലും ഇത് സത്യമാണ്. ഗൂഗിൾ പുറത്തുവിട്ട ഡാറ്റയിൽ നിന്നും ഭർത്താവിനെ എങ്ങനെ തന്റെ നിയന്ത്രണത്തിലാക്കാമെന്ന് സ്ത്രീകൾ പലപ്പോഴും തിരയുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ വിവാഹശേഷം കുടുംബാസൂത്രണത്തിലും സ്ത്രീകൾ ഊന്നൽ നൽകുന്നുണ്ട്.

ഇതോടൊപ്പം ഭർത്താക്കന്മാരുടെ ആരോഗ്യത്തെ കുറിച്ചും അത് നല്ല രീതിയിൽ നിലനിര്ത്തുന്നതിനെ കുറിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. ഇത് മാത്രമല്ല വിവാഹശേഷം ഗൂഗിളിൽ തങ്ങളുടെ കരിയറിനെക്കുറിച്ചും വിവാഹിതരായ സ്ത്രീകൾ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. അതായത് വിവാഹശേഷം ഒരു സ്ത്രീക്ക് എന്ത് ജോലി ചെയ്യാൻ കഴിയും എന്നതാണ് പൊതുവായ ചോദ്യം. കൂടാതെ വീട്ടിൽ ഇരുന്നു എങ്ങനെ പണം സമ്പാദിക്കാം? ജോലിയും കുടുംബവും എങ്ങനെ സന്തുലിതമാക്കാം എന്ന ചോദ്യങ്ങൾക്കും അവർ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

വിവാഹിതരായ സ്ത്രീകൾ ഗൂഗിളിൽ ആരോഗ്യ സംബന്ധമായ വിഷയങ്ങളും തിരയുന്നുണ്ട്. മാത്രമല്ല ആരോടും ചോദിക്കാൻ പറ്റാത്ത, പറഞ്ഞറിയിക്കാൻ പറ്റാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനും ഇവർ ഗൂഗിളിനെ ആശ്രയിക്കാറുണ്ടെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്.

YOU MAY ALSO LIKE THIS VIDEO, ഒരു കൗതുകത്തിന്‌ വീട്ടുമുറ്റത്ത്‌ റംബൂട്ടാൻ നട്ടു, ഇപ്പോൾ ഓരോ സീസണിലും ലക്ഷങ്ങളുടെ ആദായം, ആർക്കും മാതൃകയാക്കാം ഈ തിരുവനന്തപുരം സ്വദേശി ഗൃഹനാഥനെ

Avatar

Staff Reporter