മലയാളം ഇ മാഗസിൻ.കോം

കട്ട്‌ തിന്നുന്നതിന്റെ സുഖം! സ്ത്രീകളത്രെ കേമികൾ, അവിഹിതങ്ങൾക്ക്‌ സംഭവിക്കുന്നത്‌: സൈക്കോളജിസ്റ്റ്‌ പറയുന്നു

കൊറോണ കഴിയുമ്പോൾ അവിഹിത ബന്ധങ്ങൾക്ക്‌ സംഭവിക്കുന്നത്‌ ഇതാണ്‌. Marriage is a license to have an extra marital relation! ഒരു സിനിമയിൽ സുന്ദരിയായ കഥാപാത്രം പറയുക ആണ്. ഇത് അവിഹിതത്തിന് എതിരെയുള്ള പോസ്റ്റ്‌ ആണോ അതിനെ മഹത്വ വൽക്കരിക്കാനുള്ളതാണോ എന്ന് ആദ്യമേ ചിന്തിച്ചു കമെന്റ് ഇടല്ലേ. പോസ്റ്റ്‌ ഗൗരവം ഉള്ളതുമല്ല. എന്റെ മനസ്സിൽ വന്ന ഓരോ സംശയങ്ങൾ എഴുതി എന്നേയുള്ളു.

ഈ കൊറോണ കാലങ്ങൾ കഴിയുമ്പോൾ ഗണ്യമായി കുറയാൻ സാധ്യത ഉള്ള ഒന്നാണ് അവിഹിത ബന്ധങ്ങൾ എന്നാണ് എനിക്ക് തോന്നുന്നത്. അതല്ലേൽ ഇപ്പോൾ നിലവിൽ ഉള്ളത് പോയി അടുത്തത് ഒപ്പിക്കേണ്ടി വരും. തമാശ അല്ല. ലോക്‌ഡോൺ തകർത്ത സന്തോഷങ്ങളിൽ പ്രാധാന്യം ഏറെ ഉള്ളതാണ്, സെറ്റപ്പ് ഇടങ്ങൾ.

ഒരിക്കൽ ഒരു സ്ത്രീ സുഹൃത്ത്, അവരുടെ വിവാഹേതര ബന്ധം തുറന്ന് പറഞ്ഞു. അവരെ വല്ലാത്ത തകർത്തു കളഞ്ഞ സംഭവം ഉണ്ടായപ്പോൾ ആരോടെങ്കിലും പറയേണ്ടത് അനിവാര്യമാണ്. അയാൾ, അവരുടെ കൂട്ടുകാരൻ തന്നെ തുറന്നു പറഞ്ഞു, അവരെ ക്കൂടാതെ പല ബന്ധങ്ങളുണ്ടെന്ന്.

അവർക്കൊരു പ്രാർത്ഥന പോലെ ആയിരുന്നു ആ ആൾ. അയാൾക്ക്‌ മറ്റൊരു സ്ത്രീ അയച്ച മെസ്സേജ് അവരെ കാണിച്ചു. അവർക്ക് അയാളോടുള്ള ഭക്തി കലർന്ന പ്രണയം പോലെ അല്ലേൽ അതിലും ഉപരിയായി മറ്റൊരുവൾ കുറിച്ചത്. അഹങ്കാരത്തോടെ അയാളത് കാണിച്ചു കൊണ്ട് വിശദീകരണം നൽകി.

പരമാവധി സമ്പർക്കമാണ് തനിക്കു താൽപര്യമെന്നും, നിന്നിൽ മാത്രം ഒതുങ്ങണം എന്നാഗ്രഹിക്കാൻ എന്ത് പ്രത്യേകതയാണ് ഉള്ളതെന്നും അയാൾ ക്രൂരമായി ചോദിച്ചു. ഭാര്യയ്ക്ക് മാത്രം അവകാശമുള്ള ചോദ്യം ചെയ്യലിനെ ചൂണ്ടി കാണിച്ചു അവരെ ആക്ഷേപിച്ചു. എന്നിരുന്നാലും, ശരീരം പങ്കു വെയ്ക്കാൻ താൻ എന്നും ഒരു വിളിപ്പാട് അകലെ ഉണ്ടെന്ന് അയാൾ വിശാലമനസ്കതയോടെ പറഞ്ഞു.

അവരിത് കരഞ്ഞു മൂക്കും പിഴിഞ്ഞ് പറഞ്ഞപ്പോൾ എനിക്കൊന്നും തോന്നിയില്ല. ഇയാൾ ഒരു പ്രതിനിധി ആണ്, വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന പലമനസ്സുകളുടെ. സ്ത്രീയുടെയും പുരുഷന്റെയും അവസ്ഥ ഒരേപോലെ! പച്ചയായ സത്യം അങ്ങേര് പറഞ്ഞു..

കൗൺസിലർ എന്ന നിലയ്ക്ക് ഞാൻ കണ്ടിട്ടുള്ള പല കേസുകളും ഇതൊക്കെ തന്നെ. (കണക്കൊക്കെ കണക്കാണ്). കട്ട് തിന്നുന്ന സുഖം ഒന്ന് വേറെ തന്നെയല്ലേ ! അത് കൊണ്ട്, വിവാഹേതര ബന്ധത്തിൽ മൂക്കും കുത്തി വീഴുന്ന പുരുഷനും സ്ത്രീയും ഓരോ സെക്കന്റിലും ധാരാളം. കാശിനു വേണ്ടിയുള്ള ചൂഷണം മറ്റൊരു മൂലയ്ക്ക് അതങ്ങനെ നടക്കുന്നുണ്ട്..

അതിൽ സ്ത്രീകളാണ് എന്റെ നോട്ടത്തിൽ കേമികൾ. എന്ന് വെച്ചു, ആത്മബന്ധം ഇല്ലെന്നല്ല. ഹൃദയം കൊണ്ട് കൂട്ടുകാരിയെ സ്നേഹിക്കുന്ന പുരുഷൻ ധാരാളമുണ്ട്.., മറിച്ചും… പക്ഷെ അത്തരത്തിൽ ഹൃദയവും ഹൃദയവും തമ്മിലുള്ള ബന്ധമൊക്കെ വളരെ വിരളമാണ്..

പ്രണയം, വിവാഹേതരബന്ധത്തിൽ ഇല്ല എന്നല്ല, പക്ഷെ എത്ര ശതമാനം കുറവാണ് എന്നതാണ് ചൂണ്ടി കാണിക്കാൻ ആഗ്രഹിക്കുന്നത്. മൊബൈലിൽ വരുന്ന അനേകം വീഡിയോ ക്ലിപ്പുകളും രതികഥകളും പങ്കു വെയ്ക്കാൻ, പരീക്ഷിക്കാൻ, പങ്കാളിയെക്കാൾ കൗതുകം ഒരു സംശയവും വേണ്ട, മൂന്നാമിടത്തിൽ ആണ്..! പക്ഷെ, എന്ത് ചെയ്യാം, അവിടെയും മധുവിധു സമയം ഉണ്ടല്ലോ. പുതുമയോടുള്ള ഇഷ്ടം കുറയുമല്ലോ. അവിടെയും മടുക്കും കാലം ചെല്ലവേ.

കണ്ണ് അകലുമ്പോൾ മനവും അകലും എന്നാണ്! നോക്കാമല്ലോ, കൊറോണ കാലങ്ങൾ ഒഴിയുമ്പോൾ ആത്മാവിൽ മുട്ടി വിളിക്കാൻ അപ്പുറത്ത് ആരേലും ഉണ്ടോന്ന്. ഇപ്പൊ തന്നെ കരച്ചില് കേള്കുന്നുണ്ട്. ഓൻ ബാത്‌റൂമിൽ പോകില്ലേ, ആ സമയത്തു എങ്കിലും ഒന്ന് വിളിച്ചൂടെ. എപ്പോഴും അച്ചിയുടെ കൂടെ ആണോ! സെറ്റപ്പ് ബന്ധങ്ങളുടെ ഉയർത്തെഴുന്നേൽപ്പ് എങ്ങനെ എന്നറിയില്ല കൊറോണ കഴിഞ്ഞ്..!

എന്നാലും, ഇനിയുള്ള സാമ്പത്തിക സുരക്ഷ പ്രശ്നങ്ങൾക്കു ഇടയിൽ കിമ്പളം കിട്ടുന്നവർക്കു മാത്രമായിരിക്കും ചിലപ്പോൾ ഇത്തരം യോഗങ്ങൾ എന്നാണ് തോന്നുന്നേ. ബിസിനസ്‌ രംഗത്ത് ഉള്ളവരൊക്കെ ഇത്തിരി കടുത്ത ദാരിദ്ര്യം ഇവിടെ അനുഭവിക്കേണ്ടി വരും. ഒന്നിച്ചുള്ള യാത്രകളൊക്ക ഇനി ഇമ്മിണി പുളിക്കും.. മൊബൈൽ ചാർജ് ചെയ്തു കൊടുക്കുന്നതൊക്കെ നിസ്സാരം, അതിനും അപ്പുറത്ത് കാര്യങ്ങളുണ്ടെ. പിന്നെന്താ, പൊട്ടിപ്പോയ അവിഹിതത്തെ ഓർത്തു സങ്കടം വേണ്ട.. ഇതൊന്നും അത്രയും കാര്യമാക്കേണ്ട. കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന്..

കൗൺസലിംഗ് സൈക്കോളജിസ്റ് കല ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്‌.

YOU MAY ALSO LIKE THIS VIDEO, 3 ലക്ഷം രൂപ സർക്കാർ സഹായത്തോടെ 1 സെന്റിൽ 4000 മത്സ്യങ്ങളെ വളർത്താവുന്ന മീൻ കൃഷി, ഒപ്പം ആവശ്യത്തിന്‌ പച്ചക്കറിയും: കാണാം പടി. കല്ലടക്കാരൻ ഹേമന്തിന്റെ അക്വാപോണിക്സ്‌

Avatar

Staff Reporter