ഇസ്രയേൽ – ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ ലോകത്തെ മനുഷ്യസ്നേഹികൾ ഭയക്കുന്നത് ഇത് സർവനാശത്തിനുള്ള യുദ്ധമാണോ എന്നാണ്. തങ്ങളുടെ അന്തിമലക്ഷ്യമല്ല ഇസ്രയേൽ എന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. എന്നാൽ, ഭൂമിയിൽ ഒരൊറ്റ ഹമാസ് ഭീകരനെ പോലും അവശേഷിപ്പിക്കില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ഹമാസിന്റെ സർവനാശമാണ് ലക്ഷ്യമെന്ന് നെതന്യാഹു അടിവരയിട്ട് പറയുന്നു. മുമ്പ് ഒരു കാലത്തും ഇത്ര തീവ്രമായി പലസ്തീനെതിരെയോ ഗാസ മുനമ്പിനെതിരെയോ ഇസ്രയേൽ ആക്രമണം നടത്തിയിട്ടില്ല.
ഇസ്രയേൽ തുടക്കത്തിലെ ലക്ഷ്യം മാത്രമാണെന്നാണ് ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹർ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നത്. ലോകമാകെ കൈപ്പിടിയിലൊതുക്കുകയാണ് തങ്ങളുടെ പൂർണ ലക്ഷ്യമെന്നാണ് മഹ്മൂദ് അൽ സഹർ വ്യക്തമാക്കുന്നത്. ‘ഇസ്രയേൽ ആദ്യലക്ഷ്യം മാത്രമാണ്. ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റർ മുഴുവൻ പുതിയ സംവിധാനത്തിന് കീഴിലായിരിക്കും. അനീതിയോ, അക്രമമോ, അടിച്ചമർത്തലോ, കൊലപാതകമാേ ഇല്ലാത്ത ഒരു സംവിധാനമാകും അത്. പാലസ്തീൻകാർക്കും, അറബ് വംശജർക്കും നേരെയുള്ള എല്ലാ അതിക്രമങ്ങളും അവസാനിപ്പിക്കുക തന്നെ ചെയ്യും’ വീഡിയോ സന്ദേശത്തിൽ അൽ സഹർ പറഞ്ഞു.
YOU MAY ALSO LIKE THIS VIDEO, എന്തൊരു പ്ലാനിംഗ്, മികച്ച വരുമാനം! വെറുതെയല്ല ക്രിസ്തുദാസിന് കൃഷി ഇത്ര ലാഭകരമാകുന്നത്
ആക്രമണമോ പ്രതിരോധമോ അല്ല, യുദ്ധം തന്നെയാണെന്ന് തുറന്നു പറയുകയാണ് ഇസ്രയേൽ. ഹമാസിന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞാണ് പ്രതികാരം ചെയ്യുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്. ‘ ഹമാസ് ഭീകരർ യുവതികളെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയാണ്. തലയിൽ വെടിയേറ്റു കിടക്കുന്ന ആൺകുട്ടികളേയും പെൺകുട്ടികളേയും ഞങ്ങൾ കണ്ടു. സ്ത്രീകളേയും പുരുഷന്മാരയേും അവർ ജീവനോടെ കത്തിക്കുകയാണ്. ശിരച്ഛേദം ചെയ്യപ്പെട്ട സൈനികരും ഹമാസിന്റെ ക്രൂരതകളെയാണ് ലോകത്തിന് മുന്നിൽ കാണിക്കുന്നത്. അതുകൊണ്ട് ഓരോ ഭീകരനേയും അടിവേരോടെ തന്നെ പിഴുതു കളയുമെന്നും” നെതന്യാഹു പറഞ്ഞു.
അതേസമയം, ലോകം രണ്ട് ചേരികളായി തിരിയുന്ന കാഴ്ച്ചയും നമുക്ക് കാണാനാകും. ഗാസയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമയി അറബ് ലീഗ് രംഗത്തെത്തി. ബുധനാഴ്ചയും അറബ് ലീഗിൽ ഉൾപ്പെടുന്ന 22 രാജ്യങ്ങൾ ഈജിപ്തിലെ കെയ്‌റോയിൽ അടിയന്തര മന്ത്രിതല യോഗം ചേർന്നിരുന്നു. ഗാസ മുനമ്പിലെ അവശ്യ അടിസ്ഥാന സൗകര്യങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ഇസ്രയേലിൻ്റെ തീരുമാനത്തെ അറബ് ലീഗ് വിമർശിച്ചു. ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും ഗാസ മുനമ്പിലെ അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ലീഗ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. കൂടാതെ അന്താരാഷ്ട്ര നിയമങ്ങൾക്കു വിധേയമായി മാത്രം പ്രവർത്തിക്കണമെന്നും പ്രശ്ന പരിഹാരത്തിനായി ദ്വിരാഷ്ട്ര ചർച്ചകളിലേക്ക് മടങ്ങണമെന്നും ലീഗ് ഇസ്രായേലിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്ക ഈ യുദ്ധത്തിൽ ഇസ്രയേലിന് ഉറച്ച പിന്തുണയാണ് നൽകുന്നത്. അമേരിക്കൻ യുദ്ധ വിമാനങ്ങളും പടക്കപ്പലും സർവ്വസന്നാഹങ്ങളോടും ഇസ്രയേലിലുണ്ട്. നൂതന ആയുധങ്ങളും അമേരിക്ക ഇസ്രയേലിന് കൈമാറിക്കഴിഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇസ്രായേലിൽ എത്തിയിട്ടുണ്ട്. അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥരെ കാണുകയും യുദ്ധസാഹചര്യങ്ങളെക്കുറിച്ചും ഇസ്രയേലിനുള്ള സുരക്ഷാ ഭീഷണി ഒഴിവാക്കാനുള്ള നടപടികളെക്കുറിച്ചും ചർച്ച ചെയ്യുമെന്നാണ് വിവരം.
YOU MAY ALSO LIKE THIS VIDEO, എന്താകും ഗാസയുടെ ഭാവി? ഹമാസിന്റെ നീക്കമെന്ത്? ഇസ്രയേലിന്റെ തിരിച്ചടി താങ്ങുമോ?
അടിയന്തര ഐക്യ സർക്കാരും യുദ്ധ കാബിനറ്റും രൂപീകരിക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഹമാസിന്റെ സർവനാശം ലക്ഷ്യമിട്ട് ഗാസ മുനമ്പിൽ തീമഴ പെയ്യിക്കുകയാണ് ഇസ്രയേൽ. യുദ്ധത്തിൽ ഇതുവരെ ഇരുരാജ്യങ്ങളിലുമായി സാധാരണക്കാരുൾപ്പെടെ മൂവായിരത്തിലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഒരു ഭാഗത്ത് അറബ് രാഷ്ട്രങ്ങളും മറുഭാഗത്ത് ഇസ്രയേലും അമേരിക്കയും സഖ്യകക്ഷികളും എന്ന നിലയിൽ ലോകം രണ്ട് ചേരികളായി മാറാൻ ഇനി അധിക സമയം വേണ്ട. ഗാസ മുമ്പിലെ ആക്രമണം മാത്രമല്ല, സ്വതന്ത്ര പലസ്തീന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം കൂടിയാണ് ഇസ്രയേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ആരോപിക്കുന്ന കുറ്റം. നിരപരാധികളായ ഗാസയിലെ സാധാരണ ജനങ്ങളെ കുരുതികഴിക്കുന്ന ഇസ്രയേലിന്റെ നടപടിക്കെതിരെ ലോകരാഷ്ട്രങ്ങൾ ശബ്ദമുയർത്താത്തതും അറബ് രാഷ്ട്രങ്ങളിൽ അസംതൃപ്തി പടർത്തിയിട്ടുണ്ട്.
YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary