വിവരങ്ങൾക്ക് കടപ്പാട്കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിന്റെ ഓർമ്മകളിൽ നിന്ന് കരകയാറാൻ ശ്രമിക്കുന്ന കേരളത്തെ വീണ്ടും പ്രളയക്കെടുതിയിലേക്ക് തള്ളിവിട്ടത് തോരാതെ പെയ്യുന്ന അതിശക്തമായ മഴയും കാറ്റുമാണ്. ഇതിനോകം തന്നെ 44 പേരുടെ ജീവൻ മഴയെടുത്തു. നിരവധി നാശനഷ്ടങ്ങളാണ് മിന്നൽപ്രളയത്തിൽ ഉണ്ടായിരിക്കുന്നത്. അതേ സമയം വെള്ളത്തിൽ അകപ്പെട്ട് കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് ക്ലെയിമുകൾ നകാമെന്ന് ന്യൂ ഇൻഡ്യ അഷുറൻസ് അറിയിച്ചിട്ടുണ്ട്.
ക്ലെയിമുകൾ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വാഹനം വെള്ളത്തിൽ അകപ്പെട്ടുവെന്ന് തോന്നിയാൽ, വാഹനം സ്റ്റാർട്ട് ചെയ്യാതെ കെട്ടിവലിച്ച് മറുകരയിൽ എത്തിക്കാൻ ശ്രമിക്കണം. മറുകരയിൽ എത്തിച്ച ശേഷം വാഹനം സ്റ്റാർട്ട് ചെയ്യരുത്.. കാരണം ഇങ്ങനെ സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് വാഹനത്തിന്റെ ഫിൽട്ടർ വെന്റിലൂടെ വെള്ളം എഞ്ചിനകത്ത് പ്രവേശിക്കും. ഈ അവസ്ഥയാണ് ഹൈഡ്രോ ലോക്ക്.
വാഹനം നിർത്തിയിട്ട സ്ഥലത്താണ് വെളളം കയറിയത് എങ്കിൽ നാല് ഭാഗത്ത് നിന്നുള്ള ഫോട്ടോസ് വാഹന നമ്പർ ഉൾപ്പെടെ എടുക്കണം. ശേഷം അടുത്തുള്ള വർക്ക് ഷോപ്പിൽ വാഹനം കൊണ്ടിട്ടതിന് ശേഷം അടുത്തുള്ള ന്യൂ ഇൻഡ്യയുടെ ഓഫീസുമായി ബാന്ധപ്പെട്ട് വാഹനത്തിന് ആവശ്യമായ ക്ലെയിമുകൾ രേഖപ്പെടുത്താവുന്നതാണ്.
വിവരങ്ങൾക്ക് കടപ്പാട്
1800-209-1415; Mail ID: nia.760000@newindia.co.in
CRM, Ernakulam – New India Assurance