മലയാളം ഇ മാഗസിൻ.കോം

‘കാര്യം കഴിഞ്ഞ ശേഷം’ കിടന്നുറങ്ങുന്നതല്ല ആണത്തം, ഇക്കാര്യങ്ങൾ ഉറപ്പായും ചെയ്യണം

കുടുംബ ബന്ധത്തിന്റെ കെട്ടുറപ്പിന് ആരോ​ഗ്യകരമായ കിടപ്പറ ബന്ധം അത്യാവശ്യമാണ്. പലപ്പോഴും കിടപ്പറയിൽ പങ്കാളികൾ വരുത്തുന്ന തെറ്റുകളാണ് കുടുംബ ശൈഥില്യത്തിന് തന്നെ കാരണമാകുന്നത്. പുരുഷാധിപത്യ ശാരീരിക ബന്ധങ്ങളുടെ കാലം കഴിഞ്ഞുപോയെന്നും, കാര്യം കഴിഞ്ഞ ശേഷം കിടന്നുറങ്ങുന്നതല്ല ആണത്തമെന്നും പുരുഷന്മാർ തിരിച്ചറിയേണ്ട കാലഘട്ടമാണിത്. ഫോർ പ്ലേ പോലെ തന്നെ ശാരീ രിക ബന്ധത്തിൽ പ്രധാനമാണ് ആഫ്റ്റർ പ്ലേയും.

പങ്കാളികൾ ശാരീരികബന്ധത്തിനു ശേഷവും പരസ്പരം പരിഗണിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള മാർഗങ്ങൾ നടപ്പിലാക്കാനുള്ള വഴിയാണ് ആഫ്റ്റർ പ്ലേ. ര തി ബന്ധത്തിനു ശേഷം പരസ്പരം ചുംബിക്കുക, കെട്ടിപ്പുണരുക, സ്പർശിക്കുക, തലോടുക, ഒന്നിച്ചു ചേർന്നോ മടിയിലോ കിടക്കുക തുടങ്ങിയ സമാധാനവും ശാന്തിയും ആനന്ദവും പരസ്പരം കൈമാറാൻ വേണ്ടി ചെയ്യുന്ന, സംഭാഷണം അടക്കമുള്ള എല്ലാത്തിനെയും ആഫ്റ്റർ പ്ലേയിൽപ്പെടുത്താം.

അഞ്ചു മിനിറ്റ് എന്നോ പത്തു മിനിറ്റ് എന്നോ അതിനു കണക്കു പറയാനാവില്ല. രണ്ടു പേരുടെയും തൃപ്തിയാണ് നോക്കേണ്ടത്. രണ്ടു പേർക്കും ബുദ്ധിമുട്ടില്ലാതെ പ്രായോഗികമായ വിധത്തിൽ എത്ര സമയം ചെലവിടാമോ അത്രയും എന്നു പറയാം. ബോറടിക്കാതെ ഏറ്റവും സുഖകരമായി ചെലവിടാവുന്ന സമയമാകണമത്.

ആഫ്റ്റർ പ്ലേ ഇല്ലെങ്കിൽ, ‘കാര്യം കഴിഞ്ഞാൽ പിന്നെ എന്നെ ആവശ്യമില്ല’ എന്നു പങ്കാളിക്കു തോന്നാം. ലൈ- ​ഗികത അതിന്റെ പരിപൂർണതയിൽ ആസ്വദിക്കണമെങ്കിൽ പരിസരം മറന്ന് ഒന്നായിത്തീരുകയാണു വേണ്ടത്. അപ്പോൾ അതു പെട്ടെന്ന് അവസാനിപ്പിക്കാതെ അങ്ങോട്ടുമിങ്ങോട്ടും സാന്ത്വനിപ്പിച്ച് ഒരുമിച്ചു ചെലവിട്ട നിമിഷങ്ങളുടെ രസച്ചരടു മുറിയാതെ കൊണ്ടു പോകാൻ കഴിയും. അങ്ങനെയാണ് ആഫ്റ്റർ പ്ലേ എന്ന ആശയം തന്നെ വന്നത്.

ശാരീരിക ബന്ധത്തിന് ശേഷം രണ്ടു പേരും സന്തോഷത്തോടെ പിരിയണം. സെ കസിലെ പോരായ്മകളെപ്പറ്റി പറയുകയല്ല. പകരം തനിക്കെന്താണ് ഇഷ്ടപ്പെട്ടത്, അല്ലെങ്കിൽ എന്താണു തന്നെ ഏറ്റവും പ്രചോദിപ്പിച്ചതു തുടങ്ങി പോസിറ്റിവ് കാര്യങ്ങൾ സംസാരിക്കാം. അടുത്ത തവണത്തേക്കുള്ള ഊർജം നേടാനും പങ്കാളിയുടെ മനസ്സറിഞ്ഞു പ്രവർത്തിക്കാനും ഇതു സഹായിക്കും അങ്ങനെ കുറച്ചു സമയമെങ്കിലും ചെലവഴിച്ച ശേഷമേ എഴുന്നേൽക്കാവൂ. അതാണ് ഏറ്റവും ഉചിതമായ പ്രവൃത്തി. ഇണയെ പരിഗണിക്കുന്നു എന്നതാണ് അതിലൂടെ പങ്കാളി നൽകുന്ന സന്ദേശം.

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീനിൽ തന്നെ എല്ലാ സൈസിലുമുള്ള ബോക്സ്‌, കുറഞ്ഞ ചെലവിൽ പേപ്പർ ബോക്സ്‌ നിർമ്മാണം ഇനി ആർക്കും തുടങ്ങാം മികച്ച ലാഭവും നേടാം

Avatar

Staff Reporter