• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

എന്തുകൊണ്ട്‌ യു.എ.ഇ. ഇത്രയധികം മലയാളികൾക്ക്‌ ഗോൾഡൻ വിസ ഇപ്പോൾ നൽകുന്നു? എന്താണീ ഗോൾഡൻ വിസയുടെ പ്രത്യേകതകൾ?

Staff Reporter by Staff Reporter
September 3, 2021
in Pravasi
0
എന്തുകൊണ്ട്‌ യു.എ.ഇ. ഇത്രയധികം മലയാളികൾക്ക്‌ ഗോൾഡൻ വിസ ഇപ്പോൾ നൽകുന്നു? എന്താണീ ഗോൾഡൻ വിസയുടെ പ്രത്യേകതകൾ?
FacebookXEmailWhatsApp

ആദരവ്‌ ലഭിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. പ്രത്യേക വ്യക്തിത്വങ്ങളെ ആദരിക്കാൻ യു.എ.ഇ. നൽകുന്ന പ്രത്യേക പരിഗണനയാണ്‌ ഗോൾഡൻ വിസ. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതിനു പിന്നാലെ നടൻ ടോവിനോ തോമസിനും, അഭിനേതാക്കളും ദുബായ്‌ എഫ്‌ എം അവതാരകരുമായ മിഥുൻ രമേശ്‌, നൈല ഉഷ എന്നിവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഗോൾഡൻ വിസ ഏറെ ചർച്ച ചെയ്യപ്പെടുന്നത്‌.

അബുദാബി സാമ്ബത്തിക വികസന വകുപ്പ് ആസ്ഥാനത്ത് വെച്ചാണ് ഇരുവര്‍ക്കും ഗോള്‍ഡന്‍ വിസ കൈമാറിയത്. മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് കൈമാറിയത്. ഈ വാര്‍ത്തയ്ക്ക് ശേഷം എല്ലാവരും അറിയാന്‍ ആഗ്രഹിച്ച ഒന്നാണ് എന്താണ് ഗോള്‍ഡന്‍ വിസ എന്നത്.

വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. രണ്ടുവര്‍ഷം കൂടുമ്ബോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

സ്പോണ്‍സറുടെ ആവശ്യമില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും വിദേശികളെ പ്രാപ്തരാക്കുന്ന ദീര്‍ഘകാല റസിഡന്റ് വിസകള്‍ക്കായി 2019ലാണ് യുഎഇ സര്‍ക്കാര്‍ ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്. അഞ്ചോ പത്തോ വര്‍ഷത്തെ കാലാവധി ഗോള്‍ഡന്‍ വിസകള്‍ക്ക് നല്‍കപ്പെടും. കൂടാതെ ഇവ സ്വയമേവ പുതുക്കപ്പെടുകയും ചെയ്യും.

സാധാരണഗതിയില്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലക്ഷ്യമിടുന്നത് രാജ്യത്ത് താമസിച്ചുകൊണ്ട് യുഎഇയില്‍ കാര്യമായ നിക്ഷേപം നല്‍കാന്‍ താല്‍പ്പര്യമുള്ള സമ്ബന്നരായ വ്യക്തികളെയാണ്. സംരംഭകരെ കൂടാതെ, ഡോക്ടര്‍മാര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍ തുടങ്ങിയ പ്രത്യേക കഴിവുള്ള വ്യക്തികള്‍ക്കും വിസയ്ക്ക് അപേക്ഷിക്കാം.

കൂടാതെ പ്രത്യേക മേഖലകളിലെ പ്രതിഭകളെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് കമ്ബ്യൂട്ടര്‍, ഇലക്‌ട്രോണിക്സ്, പ്രോഗ്രാമിംഗ്, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ്, ആക്റ്റീവ് ടെക്നോളജി, എഐ ആന്‍ഡ് ബിഗ് ഡാറ്റ എന്നീ മേഖലകളിലെ എല്ലാ എഞ്ചിനീയര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് 3.8ഉം അതിനു മുകളിലും സ്‌കോര്‍ നേടിയവര്‍ക്കും യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

യുഎഇ ഇന്‍വെന്റേഴ്സിനും ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവര്‍ ആ വസ്തുവിന് പേറ്റന്റ് നേടേണ്ടതുണ്ട്. പേറ്റന്റുകള്‍ക്ക് സാമ്ബത്തിക മന്ത്രാലയമാണ് അംഗീകാരം നല്‍കേണ്ടത്. ഇത് യുഎഇ സമ്ബദ്‌വ്യവസ്ഥ വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗവേഷകരും ശാസ്ത്രജ്ഞരും അതത് മേഖലകളിലെ വിദഗ്ധരാണെന്നത് കൊണ്ട് തന്നെ ഇവര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്. അതേസമയം ശാസ്ത്രജ്ഞര്‍ എമിറേറ്റ്സ് സയന്റിസ്റ്റ് കൗണ്‍സില്‍ അല്ലെങ്കില്‍ മുഹമ്മദ് ബിന്‍ റാഷിദ് മെഡല്‍ ഫോര്‍ സയന്റിഫിക് എക്സലന്‍സിന്റെ അംഗീകാരമുള്ളവരായിരിക്കണം.

കലാകാരന്മാര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കും. സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രാലയത്തിന്റെ അംഗീകാരം ഉള്ളവരായിരിക്കണം ഇവര്‍. 10 മില്യണ്‍ ദിര്‍ഹമോ അതില്‍ കൂടുതലോ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം.

Tags: golden visaGulf newsPravasiuae
Previous Post

ചുണ്ടൻ, വെറുമൊരു കളിവളളമല്ല, അതൊരു സംസ്കാരത്തിന്റെ ദേവയാനമാണ്: ഇന്ന് ആറന്മുള ഉതൃട്ടാതി വള്ളംകളി

Next Post

അശ്വതി: നക്ഷത്രത്തിൽ ജനിച്ച സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വഭാവ വ്യത്യാസങ്ങൾ എന്തൊക്കെ എന്നറിയാമോ? ഒപ്പം പൊതുവായ ചില കാര്യങ്ങളും

Next Post
അശ്വതി: നക്ഷത്രത്തിൽ ജനിച്ച സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വഭാവ വ്യത്യാസങ്ങൾ എന്തൊക്കെ എന്നറിയാമോ? ഒപ്പം പൊതുവായ ചില കാര്യങ്ങളും

അശ്വതി: നക്ഷത്രത്തിൽ ജനിച്ച സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വഭാവ വ്യത്യാസങ്ങൾ എന്തൊക്കെ എന്നറിയാമോ? ഒപ്പം പൊതുവായ ചില കാര്യങ്ങളും

Recent Posts

  • കാടിന്റെ അറിവ് ലോകത്തിന് നൽകിയ മല്ലൻ കാണിക്ക് വിട; ആരോഗ്യപ്പച്ചയുടെ പ്രയോക്താവ് ഓർമ്മയായി
  • YouTube-ൽ നിന്ന് പണം വാരൽ ഇനി വെറും ‘കളിയല്ല’! പുതിയ നിയമം ജൂലൈ 15 മുതൽ; ഈ ചാനലുകൾക്ക് പൂട്ടുവീഴും
  • ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന മുത്തശ്ശി ‘വത്സല’ ഓർമയായി
  • പൊതുവേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സുരേഷ് എന്ന് വിളിച്ച് ഉർവശി, പിന്നെ സംഭവിച്ചത്
  • ഈ രക്തസ്രാവം നിസ്സാരമല്ല! എൻഡോമെട്രിയൽ ബയോപ്സി അറിയേണ്ടതെല്ലാം!

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.