നടി പൂവം പാണ്ഡെയുടെ മരണം സംഭവിച്ച് അവ്യക്തത തുടരുന്നു. മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ താരത്തിന്റെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടാനാകാത്തതും സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ജനുവരി 29 വരെ പോസ്റ്റ്ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും താരം പൂർണ ആരോഗ്യവതിയായാണ് കാണപ്പെട്ടത്.
മാത്രമല്ല, ഇവരുടെ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ മരണം നടന്ന ആശുപത്രിയുടെ വിവരങ്ങളോ ഇതുവരെയും പുറത്തുവന്നിട്ടില്ല. സംസ്കാരം ജന്മസ്ഥലമായ കാൻപുരിൽ നടക്കുമെന്നും മുംബൈയിലെ ബോളിവുഡ് പത്രപ്രവർത്തകരുടെ കൂട്ടായ്മയോട് മാനേജർ നികിത ശർമ രാത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യത്തിലും ബന്ധുക്കളുടെ പ്രതികരണം ഇനിയും ഉണ്ടായിട്ടില്ല.
YOU MAY ALSO LIKE THIS VIDEO, സ്ത്രീകൾ സൂക്ഷിക്കണം, Actress Poonam Pandeyയുടെ മരണത്തിനിടയാക്കിയ Cervical Cancer അത്ര നിസാരമല്ല

ഫെബ്രുവരി നാല് ലോക അർബുദദിനമാണ്. അതുമായി ബന്ധപ്പെട്ടുനടത്തിയ നാടകമാണിതെന്ന വാർത്തകളും സജീവമായി. ഗൂഗിൾ ന്യൂസ് ഇനീഷ്യേറ്റീവിന്റെ ഫാക്ട് ചെക്കർമാരുടെ ദേശീയ നെറ്റ്വർക്കിലുള്ള മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തക പൂനത്തിന്റെ സംഘത്തിലെ ഒരു വ്യക്തിയുമായി ബന്ധപ്പെട്ടെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇത് നാടകമാണോ സത്യമാണോയെന്ന കാര്യം അവർക്കും സ്ഥിരീകരിക്കാനായില്ല.
ഇന്നലെ രാവിലെയാണ് 32 വയസ്സുള്ള പൂനത്തിന്റെ വിയോഗമറിയിക്കുന്ന പോസ്റ്റ് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. ദേശീയമാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം വാർത്തയാക്കി. ഭൂരിഭാഗം മാധ്യമങ്ങളുടെയും വാർത്തയ്ക്ക് അടിസ്ഥാനം ഈ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.
YOU MAY ALSO LIKE THIS VIDEO, ഇന്ത്യയിലെ ആദ്യ ബജറ്റിന്റെ ചരിത്രം അറിയാമോ? ‘ബജറ്റ്’ എന്ന വാക്കിന് പിന്നിലെ ആ കഥയും അറിയണം

പൂനത്തിന്റെ വിയോഗവാർത്ത, അവരുടെ മാനേജർ നികിത ശർമ സ്ഥിരീകരിക്കുകയും ചെയ്തു. ഗർഭാശയമുഖത്തെ അർബുദമാണ് മരണകാരണമെന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്. ഈ രോഗത്തെ സംബന്ധിച്ച ഒരു കാര്യവും പൂനം പാണ്ഡെ ഇതുവരെ വ്യക്തമാക്കിയിരുന്നില്ല എന്നതും ദുരൂഹത വർധിപ്പിക്കുന്നു.
YOU MAY ALSO LIKE THIS VIDEO, അമിത ചൈന സ്നേഹവും ഇന്ത്യാ വിരുദ്ധ നിലപാടും വിനയായി; മാലദ്വീപ് പ്രസിഡന്റ് മുയിസു തെറിക്കാൻ സാധ്യത?