മലയാളം ഇ മാഗസിൻ.കോം

സെക സ്‌ ടോർഷൻ കേസുകൾ വർധിക്കുന്നു, പലരും നാണക്കേടു ഭയന്ന് പുറത്തു പറയുന്നില്ല: അറിയാമോ എന്താണ്‌ സംഗതിയെന്ന്?

രാജ്യത്ത് ഓൺലൈൻ ഹണി ട്രാപ്പുകളും സെക സ്‌ ടോർഷൻ കേസുകളും വർധിച്ച് വരുന്നെന്ന് റിപ്പോർട്ട്. വീഡിയോ കോളിലെത്തുന്ന യുവതികൾ സെക സ്‌ വീഡിയോ ചാറ്റിന് ക്ഷണിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു പഴയ രീതിയെങ്കിൽ ഇതിനൊപ്പെ സെക സ്‌ ടോർഷൻ കേസുകളും വർധിച്ചുവെന്നാണ് റിപ്പോർട്ട്.

സമൂഹത്തിലെ ഉന്നതരായവർ പോലും ഇത്തരം തട്ടിപ്പുകളിൽ ഇരകളാകുന്നു എന്നാണ് പൊലീസും വ്യക്തമാക്കുന്നത്. ബെംഗലൂരുവിലെ ക്രൈസ്റ്റ് സർവകലാശാലയിൽ നടന്ന സൈബർ സുരക്ഷാ ഉച്ചകോടിയിലാണ് സെക സ്‌ ടോർഷൻ, ഹണിട്രാപ് ഭീഷണികൾ വർദ്ധിച്ചു വരുന്നതായി ബെംഗലൂരു പൊലീസ് മേധാവി ചൂണ്ടിക്കാട്ടിയത്.

ഒരാളുടെ വെബ്സൈറ്റ് ഹിസ്റ്ററിയും, വെബ്സൈറ്റുകളിൽ തിരഞ്ഞ പോ-ൺ വിഡിയോകളുടെ ചരിത്രവുമെല്ലാം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതിനെയാണ് സെക സ്‌ ടോർഷൻ എന്ന് പറയുന്നത്. ബ്രൗസർ ഹിസ്റ്ററിയും വെബ് ക്യാം റെക്കോർഡിങുമെല്ലാം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞാകും പണം ആവശ്യപ്പെടുക.

സമൂഹത്തിലെ ഉന്നതരും മുതിർന്നവരുമായ ആളുകൾ തികച്ചും സ്വകാര്യമായി ഇന്റർനെറ്റിൽ നടത്തുന്ന ഇടപെടലുകൾ ബന്ധുക്കളുമായും സഹപ്രവർത്തകരുമായും പങ്കുവെക്കും എന്നാകും ഭീഷണി. പലരും നാണക്കേട് ഭയന്ന് പണം നൽകുകയും ഭീഷണി പതിവാകുന്നതോടെ പരാതിയുമായി പൊലീസിനെ സമീപിക്കുകയുമാണ് പതിവ്.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

മറ്റുള്ളവർ അറിഞ്ഞാൽ സമൂഹത്തിലെ നിലയെന്താവുമെന്ന ചിന്തയും നിസഹായതയും മുതലെടുക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ഒരുതവണ പണംകൊടുത്താൽ ഇത്തരം ഭീഷണി തീരുമെന്ന് പലരും കരുതുമെങ്കിലും ഭീഷണി തുടർന്നുകൊണ്ടേയിരിക്കും കൈയ്യിലുള്ളതെല്ലാം നഷ്ടമായതിനുശേഷവും ഭീഷണി അവസാനിക്കാതെ വരുമ്പോഴായിരിക്കും പലരും പൊലീസിനെ സമീപിക്കുക. എന്നാൽ, ആദ്യഘട്ടത്തിൽത്തന്നെ പരാതി ലഭിച്ചാൽ പണം നഷ്ടമാകുന്നതിനു മുൻപ് പ്രതികളെ കുരുക്കാൻ കഴിയുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അപരിചിത നമ്പറിൽ നിന്നുള്ള വാട്സാപ്, മെസഞ്ചർ വിഡിയോ കോൾ എടുക്കരുതെന്നും അപരിചിതരുമായി വാട്സാപ്പിലോ മെസഞ്ചറിലോ ചാറ്റ് ചെയ്യരുതെന്നുമാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. ഫെയ്സ്ബുക് പ്രൊഫൈൽ സുഹൃത്തുക്കൾക്കു മാത്രം കാണാവുന്ന തരത്തിൽ ലോക്ക് ചെയ്ത് ഉപയോ​ഗിക്കുന്നതും തട്ടിപ്പുകാരിൽ നിന്നും അകലം പാലിക്കാൻ സഹായിക്കും. തട്ടിപ്പുകാർ പണം ആവശ്യപ്പെട്ടാൽ നൽകരുതെന്നും എത്രയും വേഗം സൈബർ കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന വിഭാഗവുമായോ പൊലീസുമായോ ബന്ധപ്പെടണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്‌, മലയാളിക്ക്‌ മാതൃകയായൊരു പൊലീസുകാരൻ | Ente Krishi

Avatar

Staff Reporter