കോവിഡ് മഹാമാരിയുടെ കെടുതികൾ അടങ്ങും മുമ്പാണ് അടുത്ത മഹാമാരി സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. ഡിസീസ് എക്സ് എന്ന് വിളിപ്പേരുള്ള ഈ മഹാമാരി കോവിഡിനെക്കാൾ മാരകമാണെന്നാണ് ലോകാരോഗ്യ സംഘടന തന്നെ വെളിപ്പെടുത്തുന്നത്. അതേസമയം, എന്താണ് ഈ വൈറസിന്റെ സ്വഭാവമെന്നോ എങ്ങനെ ഈ മഹാമാരിയെ തിരിച്ചറിയാമെന്നോ ഇപ്പോഴും ആരോഗ്യ വിദഗ്ധർക്ക് വ്യക്തതയില്ല. അതുകൊണ്ട് തന്നെ പുത്തൻ വൈറസ് വ്യാപനം സംബന്ധിച്ച മുന്നറിയിപ്പ് മാനവരാശിയെ ആകെ ഭീതിയിലാഴ്ത്തുകയാണ്.
ഡിസീസ് എക്സ് വൈകാതെ വരും എന്നു മാത്രമാണ് നമുക്കറിയാവുന്നത്. വൈറസ് മനുഷ്യരിൽ ആധിപത്യം സ്ഥാപിച്ച ശേഷം മാത്രമാകും എക്സിന് പകരം എന്ത് ചേർക്കണമെന്ന് ആരോഗ്യമേഖല തീരുമാനിക്കുക. 2018ലാണ് ലോകാരോഗ്യസംഘടന ആദ്യമായി ഡിസീസ് എക്സ് എന്ന പദം ഉപയോഗിക്കുന്നത്. ഒരുവർഷത്തിനു പിന്നാലെ കോവിഡ് 19 എന്ന വൈറസ് ഉടലെടുക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. അന്നും ഡിസീസ് എക്സ് എന്ന് മുന്നറിയിപ്പ് നൽകി ആഗോളതലത്തിൽ തീവ്രമായി വ്യാപിച്ചേക്കാവുന്ന വൈറസ് ഉടലെടുക്കാമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത് സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ് ഇവിടുത്തെ ഹൈലൈറ്റ്
എന്താണ് ഡിസീസ് എക്സ് എന്ന് ഇപ്പോഴും വലിയ വ്യക്തതയില്ലെങ്കിലും ചില കാര്യങ്ങൾ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. സൂണോട്ടിക് വിഭാഗത്തിൽ ഉള്ളവയായിരിക്കും ഈ രോഗമെന്നാണ് വിദഗ്ധർ പറയുന്നത്. അതായത്, എബോളയെയും കോവിഡിനെയും പോലെ മൃഗങ്ങളിൽ നിന്നാകും ഈ വൈറസുകൾ മനുഷ്യരിലേക്ക് എത്തുക. കൊയലിഷൻ ഫോർ എപിഡെമിക് പ്രിപയേഡ്നസ് ഇന്നവേഷൻസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡിസീസ് എക്സ് മനുഷ്യരാശിക്ക് ഭീഷണിയാകാം എന്നും മുമ്പുണ്ടായിരുന്നവയേക്കാൾ ദ്രുതഗതിയിൽ ലോകമെമ്പാടും വ്യാപിക്കാമെന്നും പറയുന്നുണ്ട്.
അതേസമയം, ഡിസീസ് എക്സ് സംബന്ധിച്ചും രണ്ടഭിപ്രായമുണ്ട്. ഇത് മനുഷ്യനിർമ്മിതമായ ഒരു വൈറസാകാം എന്ന് വാദിക്കുന്നവരുമുണ്ട്. കോവിഡ് സംബന്ധിച്ച് ചൈന സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്നതിന് സമാനമായ വാദമാണിത്. എന്നാൽ, എന്തു തന്നെയായാലും മറ്റൊരു മഹാമാരി എത്തുക തന്നെ ചെയ്യും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അടുത്തൊരു മഹാമാരിയെ നിർണായകവും ഉചിതവും കൂട്ടായതുമായ ഇടപെടലുകളിലൂടെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.
YOU MAY ALSO LIKE THIS VIDEO, കമ്യൂണിസ്റ്റുകാർ പോലും ഓർക്കാത്ത വിപ്ലവ മണ്ണിലെ ശബരിമല വിമാനത്താവളം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ ചരിത്രം