മലയാളം ഇ മാഗസിൻ.കോം

‘ഡിസീസ് എക്‌സ്’ മുന്നറിയിപ്പ്, കോവിഡ്-19 നേക്കാൾ 20 മടങ്ങ് മാരകമായ മഹാമാരി: 50 ദശലക്ഷം ജീവനെടുക്കും

ഭാവിയിൽ കൂടുതൽ വിനാശകരമായ പാൻഡെമിക്കുകൾ ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. കോവിഡ് ചെറിയ ഒരു തുടക്കമായിരുന്നു. ഇനി വരാൻ ഇരിക്കുന്ന വിപത്തായ പാൻഡെമിക്കുകളുടെ മുന്നോയ്യായിരുന്ന് കോവിഡ് 19യെന്ന് പഠനത്തിൽ പറയുന്നു.

അടുത്ത മഹാമാരി കുറഞ്ഞത് 50 ദശലക്ഷം പേരുടെ ജീവനെങ്കിലുമെടുക്കുമെന്ന് യുകെയിലെ വാക്‌സിൻ ടാസ്‌ക്‌ഫോഴ്‌സിന്റെ അധ്യക്ഷനായ ഡേം കേറ്റ് ബിംഗ്‌ഹാം മുന്നറിയിപ്പ് നൽകി. കോവിഡ്-19 കൂടുതൽ മാരകമായിരുന്നില്ല എന്നത് ലോകത്തിന്റെ ഭാഗ്യമാണെന്ന് ഊന്നിപ്പറഞ്ഞു.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രതീക്ഷിക്കുന്ന അടുത്ത പാൻഡെമിക്കിനെ “ഡിസീസ് എക്സ്” എന്ന് വിശേഷിപ്പിച്ചു. ഇത് ഇതിനകം തന്നെ വ്യാപിക്കുകയായിരിക്കാം എന്ന് പ്രസ്താവിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2019 ൽ ഉയർന്നുവന്ന COVID-19 ഇതിനകം തന്നെ ആഗോളതലത്തിൽ ഏകദേശം 7 ദശലക്ഷം ആളുകളുടെ ജീവൻ അപഹരിച്ചു. ഡിസീസ് എക്‌സിന് COVID-19 ന്റെ ഏഴിരട്ടി മാരകമാണെന്ന് തെളിയിക്കാൻ കഴിയുമെന്ന് ഡാം കേറ്റ് ബിംഗ്ഹാം മുന്നറിയിപ്പ് നൽകി. അടുത്ത പാൻഡെമിക് നിലവിലുള്ള വൈറസിൽ നിന്നാകാമെന്നും അവർ വ്യക്തമാക്കുന്നു.

YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട്‌ ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന്‌ നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?

അതേസമയം, യുകെയിലെ ശാസ്ത്രജ്ഞർ തിരിച്ചറിയപ്പെടാത്ത ‘ഡിസീസ് എക്‌സ്’ ലക്ഷ്യമിട്ടുള്ള വാക്സിൻ വികസന ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിൽറ്റ്ഷയറിലെ ഉയർന്ന സുരക്ഷാ പോർട്ടൺ ഡൗൺ ലബോറട്ടറി സമുച്ചയത്തിൽ നടത്തിയ ഗവേഷണത്തിൽ 200-ലധികം ശാസ്ത്രജ്ഞർ ഉൾപ്പെടുന്നു.

എലി പോലുള്ളവയിൽ നിന്നും പകരുന്ന മനുഷ്യരെ ബാധിക്കാനും ലോകമെമ്പാടും അതിവേഗം പടരാനും സാധ്യതയുള്ള മൃഗ വൈറസുകളിലാണ് അവരുടെ ശ്രദ്ധ. പക്ഷിപ്പനി, കുരങ്ങുപനി, ഹാന്റവൈറസ് എന്നിവ സൂക്ഷ്മപരിശോധനയിൽ ഉൾപ്പെടുന്നു.

YOU MAY ALSO LIKE THIS VIDEO, ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട്‌ നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary

Avatar

Staff Reporter