മലയാളം ഇ മാഗസിൻ.കോം

എന്താണ് കൊറോണ വൈറസ്? നമ്മുടെ ശരീരത്തിൽ ഈ വൈറസ്‌ പ്രവേശിച്ചാൽ എന്ത്‌ സംഭവിക്കും?

ഒരു കൂട്ടം കോമൺ വൈറസുകൾ ചേരുന്നതാണ് കോറോണ് വൈറസ്. അതിന്റെ പൊതു സ്വഭാവം എന്ന് പറയുന്നത്

ഈ വൈറസിന് സ്വന്തമായി ഒരു നിലനിൽപില്ല. ഇത് ആദ്യം മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നു കയറിയതിന് ശേഷം ജനതക സംവിധാനത്തെ ഹൈ ജാക്ക് ചെയ്യും. അതിനോടൊപ്പം ഈ വൈറസ് സ്വന്തമായി ജീനുകൾ നിർമ്മിച്ചെടുക്കുവാനുള്ള കഴിവും ഈ വൈറസിന് ഉണ്ട്. മനുഷ്യൻ ഉൾപ്പടെയുള്ള സസ്തനികളെയാണ് ഇത് ആദ്യം ബാധിക്കുക.

ആദ്യം മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേയ്ക്ക് പടരുകയും പിന്നീട് മനുഷ്യരിലേയ്ക്ക് പടരുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിൽ കടന്ന് കഴിഞ്ഞാൽ ആദ്യം ശ്വസന സംവിധാനത്തെ തകരാറിലാക്കുന്നു. വൈറസ് ബാധ ഏൽക്കുന്ന വ്യക്തിയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് ആദ്യം ഉണ്ടാകുന്നത്. വൈറസ് ബാധിച്ച കഴിഞ്ഞാൽ ആദ്യം വരുന്ന ജലദോഷം സുഖപ്പെടുത്താനാകില്ല. മാത്രവുമല്ല സാർസ്, മെർസ് എന്നീ ഗുരുതര രോഗാവസ്ഥകൾക്ക് കാരണമാവുകയും ചെയ്യും.

മെർസ് എന്നാൽ എന്താണ്
മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രം എന്നാണ് മുഴുവൻ പേര്. കൊറോണ വൈറസുകളിൽ ഏറ്റവും തീവ്രമായതാണ് ഇവ. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ മെർസ് ഉണ്ടാക്കുന്നു. 2012 ൽ മിഡിൽ ഈസ്റ്റിലാണ് മെർസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

എന്താണ് സാർസ്
സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്നതാണ് പൂർണ രൂപം. കൊറോണ വൈറസുകളിൽ ഏറ്റവും തീവ്രമേറിയ മറ്റൊരു വിഭാഗമാണ് ഇവ. ശ്വാസകോശ രോഗൾക്ക് ഒപ്പം വൃക്ക സതംഭനവും ഇവ ഉണ്ടാക്കുന്നു. ആദ്യമായി റിപ്പോർട്ട് ചെയ്തത് ദക്ഷിണ ചൈനയിലാണ്.

ഇപ്പോഴത്തെ കൊറോണ് ഇപ്പോൾ കണ്ടെത്തിയത് പുതിയ തരം കൊറോണ വൈറസാണ്. നോവൽ കൊറോണ വൈറസ് എന്ന അറിയപ്പെടുന്നു. നേരത്തെ മൃഗങ്ങളിൽ മാത്രമാണ് ഇവ കണ്ടെത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ മനുഷ്യരിലും ഇവ കണ്ടെത്തി. ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്.

എങ്ങനെ പകരും അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയും തന്നെയാണ് പകരുന്നത്. വിസർജ്യങ്ങളിലൂടെയും പകരാൻ സാധ്യതയുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എത്താനാണ് ഏറെ സാധ്യത. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് പകരുന്നു.

രോഗ ലക്ഷണങ്ങൾ രണ്ടു ദിവസം മുതൽ നാലു ദിവസം വരെ പനിയും ജലദോഷവും നിലനിൽക്കുക, ന്യമോണിയ, തലവേദന, തൊണ്ടവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. അസാധാരണമായ ക്ഷീണം, ശ്വാസ തടസം എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

മരുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം
കൃത്യമായ വാക്സിനോ മരുന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല. അസുഖം വന്നാൽ ഒറ്റപ്പെട്ട് കേന്ദ്രങ്ങളിൽ ചികിൽസിക്കണം. മരുന്ന് ലക്ഷണങ്ങൾക്ക് അനുസരിച്ചാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.

മുൻകരുത്തലാണ് വേണ്ടത്
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ,കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, മാംസം, മുട്ട എന്നിവ നന്നായി വേവിച്ച് കഴിക്കുക

കൊറോണയെന്ന് സംശയമുണ്ടാകിൽ അടിയന്തരമായി ചികിത്സ തേടണം, വിശ്രമം അനിവാര്യം, ധാരാളം വെള്ളം കുടിക്കുക, പുകവലി ഒഴിവാക്കുക. ഭയമല്ല മുൻകരുതലാണ് നേരിടാൻ വേണ്ടത്.

Staff Reporter