19
December, 2018
Wednesday
08:46 AM
banner
banner
banner

കാര്യ സാധ്യത്തിനും ഐശ്വര്യത്തിനുമായി നേർച്ചകൾ നേർന്നിട്ട്‌ ചെയ്യാൻ മറന്നാൽ എന്ത്‌ സംഭവിക്കും?

വിശ്വാസികൾ ആണോ എങ്കിൽ ആരാധനാലയങ്ങളിൽ പോകുക എന്നതും വഴിപാടുകൾ കഴിക്കുക എന്നതും ശീലമുള്ള കാര്യമാണ്. ഏതെങ്കിലും കാര്യ സാധ്യത്തിനു വേണ്ടിയും ഐശ്വര്യത്തിനു വേണ്ടിയും ആരാധനാലയങ്ങളിൽ വഴിപാടുകൾ നേരുക എന്നത്‌ വിശ്വാസികൾ ഉണ്ടായ കാലം മുതൽ ചെയ്തു പോരുന്ന കാര്യമാണ്. എന്നാൽ ഇതിനെക്കുറിച്ച്‌ ഒരുപാട്‌ മിഥ്യാ ധാരണകളും നിലനിൽക്കുന്നുണ്ട്‌ എന്നതാണ് സത്യം.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വഴിപാടുകള്‍ നേര്‍ന്നിട്ട് അത് ചെയ്യാതിരുന്നാല്‍ സംഭവിക്കുന്ന ദൈവകോപം സംബന്ധിച്ചുള്ളത്. പലപ്പോഴും മറന്നു പോവുകയോ, പിന്നത്തേക്ക്‌ മാറ്റി വയ്ക്കുകയോ ചെയ്യുകയാണ് മിക്കവരും ചെയ്യുക. പലരും ഏറെ പേടിയോടെ നോക്കിക്കാണുകയും പ്രതിവിധികള്‍ തേടുകയും ചെയ്യുന്ന ഒന്നാണിത്.

ഇത്തരത്തില്‍ നേരുന്ന വഴിപാടുകളെ സുഹൃത്തിനോ, സഹോദരനോ അല്ലെങ്കില്‍ അത്തരത്തില്‍ വേണ്ടപ്പെട്ട ആര്‍ക്കെങ്കിലും നല്‍കുന്ന വാഗ്ദാനമായി കണ്ടാല്‍ വാഗ്ദാനം നിറവേറ്റുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. ദൈവത്തെയും ഇത്തരത്തില്‍ കാണാന്‍ ശ്രമിച്ചാല്‍ മനമുരുകിയുള്ള ക്ഷമാപണം കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്.

ശേഷിക്കുന്ന ഭയപ്പാടുകളെ നമ്മുടെ മനസില്‍ നിന്നാണ് നീക്കേണ്ടത്. അതുകൊണ്ടു തന്നെ വഴിപാടുകള്‍ നേര്‍ന്നിട്ട് പാലിച്ചില്ല എന്നു കരുതി ഒരു ദൈവവും പ്രതികാരം ചെയ്യാന്‍ വരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാൽ ഇതുസംബന്ധിച്ച് നമ്മുടെ മനസ്സില്‍ ഉണ്ടായേക്കാവുന്ന ഭയപ്പാടുകള്‍ അകറ്റാനായി വഴിപാടുകള്‍ യഥാസമയം നിറവേറ്റാന്‍ ശ്രമിക്കുക.

RELATED ARTICLES  ജ്യോതിഷ പ്രകാരം ധനുമാസ ഫലം (2018 ഡിസംബര്‍ 16 മുതല്‍ 2019 ജനുവരി 14 വരെ) നിങ്ങൾക്കെങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments