മലയാളം ഇ മാഗസിൻ.കോം

അറിയാമോ പുരുഷന്മാർ ഭാര്യമാരിൽ നിന്നും ഒളിക്കുന്ന ആ 7 കാര്യങ്ങൾ ഏതൊക്കെയെന്ന്?

ഓരോ ദാമ്പത്യ ബന്ധത്തിന്റെയും അടിസ്ഥാനം ഭാര്യയും ഭർത്താവും തമ്മിലുള്ള പരസ്പര സ്നേഹവും വിശ്വാസവും ഒക്കെ ആണ്. നിങ്ങള്‍ എത്ര വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണെന്ന് പറയുന്നതിൽ അല്ല മറിച്ച് നിങ്ങളുടെ പങ്കാളിയെ നിങ്ങൾ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നതിലാണ് ഓരോ ദാമ്പത്യവും നിലകൊള്ളുന്നത്.

ചിലപ്പോഴൊക്കെ എത്രയൊക്കെ നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ മനസ്സിലാക്കിയിട്ടുണ്ട് എന്നു പറഞ്ഞാലും നിങ്ങളുടെ ഭര്‍ത്താവ് ചില കാര്യങ്ങള്‍ നിങ്ങളില്‍ നിന്ന് മറച്ചുപിടിക്കും. ഇത് പുരുഷന്മാരുടെ സ്വഭാവമാണ്. നിങ്ങള്‍ എത്രയൊക്കെ കിണഞ്ഞ് പരിശ്രമിച്ചാലും അവര് മറച്ചു പിടിക്കുന്ന കാര്യങ്ങൾ എന്തായാലും ‍ അത് പറയുകയോ സമ്മതിക്കുകയോ ചെയ്യണമെന്നില്ല.

ദാമ്പത്യ ബന്ധത്തിൽ ഉണ്ടാകുന്ന എന്ത് പ്രശ്നവും നമുക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഉപാധികള്‍ ഇല്ലാത്ത സൗഹൃദം കൊണ്ട് സാധിക്കും. ഭാര്യയും ഭർത്താവും തമ്മിൽ ഒരു സുഹൃത്ത് ബന്ധം ഉണ്ടെങ്കിൽ ഇത് എല്ലാ തരത്തിലും ദാമ്പത്യ ബന്ധത്തിനു പോഷകമാകുന്നു. അതോടൊപ്പം പരസ്പരം ഭാര്യയ്ക് ഭർത്താവിനെയും ഭർത്താവിന് ഭാര്യയെയും അറിയുവാനും പരസ്പരം പറയാനുള്ളത് കേള്‍ക്കുവാനും പങ്കുവെക്കുവാനുമായി ചില സന്ദര്‍ഭങ്ങള്‍ എപ്പോഴും മാറ്റി വക്കുകയും അതിനായി സമയം നിശ്ചയിക്കുകയും ചെയ്യുക.

ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍ പ്രതീക്ഷകള്‍ സ്വപ്നങ്ങൾ എന്നിങ്ങനെ എല്ലാം പരസ്പരം തുറന്നു പറയുക.സുഹൃത്ത് എന്നാല്‍ നിങ്ങളെ നിങ്ങളായിത്തന്നെ അംഗീകരിക്കുകയും നിങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന വ്യക്തി ആയതിനാൽ നിങ്ങളുടെ ഇണ നിങ്ങള്‍ക്ക് സുഹൃത്ത് ആയാൽ ദമ്പത്യബന്ധം സുന്ദരമാക്കുവാൻ കഴിയും.

ഭര്‍ത്താവിനു ഒരു നല്ല സുഹൃത്തായി നിന്ന് കൊണ്ട് കൂടുതല്‍ സ്നേഹിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്കിടയിലെ സ്നേഹബന്ധം നന്നായി വളരുകയും ചെയ്യും എങ്കിലും സാധാരണ നിലയില്‍ പുരുഷന്മാര്‍ ഭാര്യമാരില്‍ നിന്ന് ഒളിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്.

1) വിവാഹത്തിന് മുമ്പുള്ള കാര്യങ്ങള്‍
സാധാരണയായി എല്ലാ ഭർത്താക്കന്മാരും വിവാഹത്തിന് മുമ്പുള്ള കാര്യങ്ങളെ കുറിച്ച് ഭാര്യയോട് ‍ കൂടുതലായി ഒന്നും തുറന്നുപറയില്ല. പ്രത്യേകിച്ച് ചില പ്രണയ ബന്ധങ്ങളെ കുറിച്ച്. ഭാര്യയുടെ മനസ്സില്‍ ഭർത്താവിനെക്കുറിച്ച് ഒരു തെറ്റായ ചിന്ത ഉണ്ടാവാന്‍ പാടില്ലെന്ന് കരുതിയാണ് അവര്‍ ഇത് ചെയ്യുന്നത്.

നല്ല സൗഹൃദത്തോടെ, നല്ലൊരു സുഹൃത്ത് ആയി കാര്യങ്ങളെ സമീപിക്കുകയും അവര്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്താൽ മാത്രമേ പുരുഷന്മാരുടെ ഹൃദയരഹസ്യങ്ങള്‍ ഭാര്യമാർക്ക് അറിയാന്‍ കഴിയൂ.

2) സാമൂഹിക ജീവിതം
സാധാരണയായി സാമൂഹിക ജീവിതത്തെ കുറിച്ചും പുരുഷന്മാർ ഭാര്യമാരിൽ നിന്നും ‍ രഹസ്യങ്ങള്‍ സൂക്ഷിക്കും. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പെണ്സുഹൃത്തുക്കളുടെ കാര്യങ്ങൾ മറച്ചുവയ്ക്കാം. ഒരു പെണ്സുഹൃത്തുണ്ട് എന്ന് ഭാര്യ അറിയുമ്പോൾ തെറ്റിദ്ധരിക്കുമെന്ന ഭയം കൊണ്ടാകാം സ്ത്രീ സുഹൃത്തുക്കളെ കുറിച്ചുള്ള കാര്യങ്ങള്‍ ഭർത്താക്കന്മാർ മറച്ചുവയ്ക്കുന്നത്.

3) ആണത്തം
ചില പുരുഷന്മാർ നിസ്സാരകാര്യം കൊണ്ട് തന്നെ ‍ സങ്കടപ്പെടും. എങ്കിലും അവർ ഒരിക്കലും അത് പുറത്തുകാണിക്കുകയുമില്ല, സമ്മതിക്കുകയുമില്ല. അപൂര്‍വ്വം ചിലര്‍ ഇത് തുറന്ന് പറയാറുണ്ട് എങ്കിലും ഇക്കാര്യം തുറന്ന് സമ്മതിക്കുന്നതില്‍ നിന്ന് അവരെ വിലക്കുന്നത് ആണത്തം തന്നെയാണ്.

പെട്ടെന്ന് മുറിവേക്കുന്ന ഒന്നാണ് ഈ ആണത്തം. നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരേയൊരു പുരുഷന്‍ താന്‍ ആയിരിക്കണം, ഭാര്യ ഏറ്റവുമധികം സ്‌നേഹിക്കുന്ന പുരുഷനാകണം, ലോകത്തിലെ തന്നെ ഏറ്റവും മികച്ച പുരുഷന്‍ താന്‍ ആണ്- ഇതൊക്കെയാണ് ഒട്ടുമിക്ക ഭർത്താക്കന്മാരുടെയും ചിന്ത എങ്കിലും അവർ അത് തുറന്ന് സമ്മതിക്കാറില്ല.

4) ശരീരസൗന്ദര്യം
പല പുരുഷന്മാരും ‍ അവരുടെ ശരീര സൗന്ദര്യത്തെ കുറിച്ച് എപ്പോഴും ആശങ്കാകുലരായിരിക്കും എങ്കിലും അതേക്കുറിച്ച് അവർ ആരോടും തുറന്ന് സംസാരിക്കില്ല. അതോടൊപ്പം തന്നെ എല്ലാ ഭർത്താക്കന്മാരും തന്റെ സൗന്ദര്യത്തെയും ആകര്‍ഷണീയതെയും പറ്റി ഭാര്യ പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്.

5) നഷ്ടപ്പെടുമെന്ന ഭയം
പല പുരുഷന്മാർക്കും ഭാര്യയെ നഷ്ടപ്പെടുമെന്ന ഭയം ഉണ്ട്. എങ്കിലും ‍ ഒരിക്കലും അവർ അത് തുറന്ന് പറയില്ല. അങ്ങിനെ ഒരു കാര്യം ഒരു പുരുഷനും ഒരിക്കലും അത് പറയാന്‍ പാടില്ലെന്ന ചിന്തയായിരിക്കും അവരെ പലപ്പോഴും നയിക്കുന്നത്. സ്ത്രീകള്‍ ഭര്‍ത്താവിനെ നഷ്ടപ്പെടുമോ എന്ന് ഭയക്കുന്ന അതേ തീവ്രതയില്‍ തന്നെയാണ് ഭർത്താവിന്റെയും പേടി. പലപ്പോഴും ഭർത്താക്കന്മാർ വികാരാധീനനാകുന്ന സമയത്ത് മാത്രമേ അവര്‍ ഇത്തരം കാര്യങ്ങള്‍ ഭാര്യയോട് തുറന്നുപറയുകയുള്ളൂ.

6) ആശ്രയത്വം
ഭാര്യയെ എല്ലാ കാര്യങ്ങളിലും ആശ്രയിക്കുന്ന ആശ്രയത്വം ഉള്ളവർ ആണ് പുരുഷന്മാരെങ്കിലും അത് അവർ തുറന്നു സമ്മതിക്കില്ല. മാത്രവുമല്ല അവർ എപ്പോഴും സംരക്ഷകന്റെ വേഷമായിരിക്കും ആഗ്രഹിക്കുന്നതും പുറമെ കാണിക്കുന്നതും. താന്‍ ബലഹീനനാണെന്ന് ഭാര്യയ്ക്ക് തോന്നാതിരിക്കാനുള്ള ഒരു തന്ത്രം കൂടിയാണിത്. എന്നാൽ ഒരു ഭാര്യ എന്ന നിലയില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഒരേ സമയം ഭാര്യയായും കാമുകിയായും സുഹൃത്തായും ഭര്‍ത്താവ് നിങ്ങളോട് എന്തും തുറന്ന് സംസാരിക്കുന്ന അവസ്ഥ സൃഷ്ടിക്കുക എന്നതാണ്.

7) മോഹങ്ങള്‍
പുരുഷമാർ ചില മോഹങ്ങള്‍ പലപ്പോഴും‍ രഹസ്യമായി സൂക്ഷിക്കും. നിങ്ങള്‍ അറിഞ്ഞാൽ എന്ത് ചിന്തിക്കും എന്ന ഭയം ആണ് അവരെ ഇക്കാര്യങ്ങള്‍ നിങ്ങളോട് പങ്കുവയ്ക്കുന്നതില്‍ നിന്ന് തടയുന്നത്. ഒരുപാട് രാത്രികളില്‍ ഈ മോഹങ്ങള്‍ സ്വപ്‌നം കണ്ടുറങ്ങിയിട്ടുണ്ടാകും അവര്‍ എങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടാവില്ല. അത് അറിയുവാൻ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ ഇതേക്കുറിച്ച് ചോദിച്ചാല്‍ ചിലപ്പോൾ അദ്ദേഹം അത് പറഞ്ഞെന്നിരിക്കും.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor