ഗായിക അമൃത സുരേഷിന്റെയും ഭർത്താവ് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെയും ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് സൈബർ ലോകത്ത് ഇപ്പോൾ ഉയരുന്നത്.
കഴിഞ്ഞ മാസം തങ്ങളുടെ വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ച താരദമ്പതികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടോ എന്ന ചോദ്യമാണ് നെറ്റിസൺസ് മുന്നോട്ടു വെക്കുന്നത്. അങ്ങനെയൊരു ചോദ്യം ഉയർന്നുവരാൻ ഒന്നിലേറെ കാരണവുമുണ്ട്.

അമൃതയുമായുള്ള പ്രണയം പ്രഖ്യാപിച്ച ഗോപി സുന്ദറിന്റെയും അമൃതയുടെയും ഇൻസ്റ്റഗ്രാം പേജാണ് ഇരുവർക്കുമിടയിൽ എന്തോ ഒരു പ്രശ്നമുണ്ടെന്ന സൂചന നൽകുന്നത്. ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ് ഇരുവരും. 2022 മെയ് മാസം 26ന് തങ്ങളുടെ പ്രണയം പ്രഖ്യാപിച്ച ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകളും ഗോപി സുന്ദർ ഹൈഡ് ചെയ്തിട്ടുണ്ട്.
‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്ന പോസ്റ്റാണ് ഗോപി ഹൈഡ് ചെയ്തിരിക്കുന്നത്. അതേസമയം, ഈ പോസ്റ്റ് അമൃതയുടെ ഫേസ്ബുക്ക് പേജിൽ ഇപ്പോഴുമുണ്ട്. പ്രണയ പ്രഖ്യാപന പോസ്റ്റ് ഒഴികെ ഗോപിക്കൊപ്പമുള്ള മറ്റു ചിത്രങ്ങൾ എല്ലാം തന്നെ അമൃതയുടെ ഇൻസ്റ്റയിലുമുണ്ട്.
YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്കറിയാമോ മരണഭയം വേട്ടയാടുന്ന റഷ്യൽ പ്രസിഡന്റ് പുടിൻ കയറിയ ഗോസ്റ്റ് ട്രെയിനിനുള്ളിലെ രഹസ്യങ്ങൾ

ഗോപിയുടെ ഫേസ്ബുക്കിൽ ഇപ്പോഴും മുൻ പങ്കാളി അഭയ ഹിരണ്മയിക്കൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെടെ കാണാം. ഇതോടെയാണ് അമൃതയുടെയും ഗോപിയുടെയും ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന ചോദ്യ ഉയരുന്നത്.
എന്നാൽ, താരങ്ങൾ ചിലവേളകളിൽ അവരുടെ മുൻകാല പോസ്റ്റുകൾ പബ്ലിക് എന്ന നിലയിൽ നിന്നും ഹൈഡ് ചെയ്യാറുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ പ്രിയതാരങ്ങൾ എന്നും ഒരുമിച്ച് തന്നെകഴിയട്ടെ എന്നാണ് പലരും ആശംസിക്കുന്നത്.
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം