മലയാളം ഇ മാഗസിൻ.കോം

ഒരു കാലത്ത്‌ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിയായിരുന്ന രസ്നയ്ക്ക്‌ സംഭവിച്ചതെന്ത്‌?

ഒരു കാലത്ത്‌ മിനിസ്‌ക്രീൻ പ്രേക്ഷകർകരുടെ പ്രിയപ്പെട്ട നടിയായിരുന്നു രസ്‌ന. ഒരൊറ്റ സീരിയലിലൂടെ പ്രേഷകരുടെ മനം കവർന്ന സുന്ദരി. പാരിജാതം എന്ന സീരിയൽ രസന എന്ന നടിയെ അത്രത്തോളം പ്രിയപ്പെട്ടതാക്കിയിരുന്നു.

\"\"

എന്നാൽ കുറച്ചധികം നാളുകളായി രസ്നയേ കാണാനില്ല. മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന താരത്തെ വീട്ടുതടങ്കൽ ആക്കി എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്. ഈ ആരോപണങ്ങൾക്കെല്ലാം മറുപടിയുമായി നടി തന്നെ രംഗത്തെത്തിയിരുന്നു.

\"\"

തന്നെ ആരും വീട്ടുതടങ്കലിൽ ആക്കിയിട്ടില്ല. ഒളിച്ചു താമസിക്കുകയുമല്ല. മറ്റൊരു സമുദായത്തിൽ ഉള്ള ഒരാളെയാണ് താൻ വിവാഹം ചെയ്തത്. ആ ബന്ധം വീട്ടുകാർക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. അത് കൊണ്ട് ആണ് തന്റെ കുടുംബ ജീവിതത്തെ പറ്റി പബ്ലിസിറ്റി കൊടുക്കാൻ താൻ താല്പര്യം കാണാത്തത്.

\"\"

തനിക്കു ഇഷ്ടപെട്ട വ്യക്തിയോടൊപ്പം സന്തോഷമായി ജീവിക്കുകയാണ്. ഒരു കുഞ്ഞും ഉണ്ട്. തന്റേതായ ആവശ്യങ്ങൾക്കായി താൻ പുറത്ത് പോകുന്നുണ്ട്. തനിക്ക് ക്ഷണം ലഭിക്കാത്തത് കൊണ്ടാണ് പൊതു പരിപാടികളിൽ പങ്കെടുക്കാത്തത്. മാത്രമല്ല തന്റേതു എന്ന രീതീയിൽ നിരവധി ഫേസ്ബുക് അക്കൗണ്ടുകൾ ഉണ്ട്.

\"\"

അതൊന്നും തന്റേത് അല്ല. ഈ അക്കൗണ്ടിൽ നിന്നും മോശമായ പല മെസ്സേജും പലർക്കും ലഭിച്ചതായി അറിയാൻ കഴിഞ്ഞു. ഒരിക്കലും അത് തന്റെ അറിവിൽ ഉള്ളതല്ല. തന്നെ സ്നേഹിക്കുന്നവരോട് പറയാനുള്ളത് ഇതിന്റെ ഒന്നും ഉത്തരവാദി താൻ അല്ല. താൻ കുടുംബത്തോടൊപ്പം വളരെ സന്തോഷകരമായി ജീവിക്കുകയാണ് എന്നും രസ്ന പറഞ്ഞു.

സരിക ചാരൂസ്‌

Sarika Charus | Staff Reporter