തമിഴ് സിനിമയ്ക്ക് എന്നും പ്രിയങ്കരനാണ് ഇളയ ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടൻ കൂടിയാണ്. വിജയ് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘വാരിസ്’. പൊങ്കൽ റിലീസായാണ് തിയേറ്ററുകളിൽ എത്തുക. എന്നാൽ ഇപ്പൊൾ വിജയുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളിൽ എങ്ങും ചർച്ച.
23 വർഷത്തെ ദാമ്പത്യത്തിന് ശേഷം താരം ഭാര്യ സംഗീതയുമായി വേർപിരിയാൻ പോവുകയാണെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇരുവരിൽ നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ലായിരുന്നു. ഇരുവരും കുറച്ചുകാലമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിജയുടെ കൂടെ പരിപാടികളിലും സിനിമയുടെ പ്രൊമോഷന്റെയോ ഭാഗമാകുമ്പോഴെല്ലാം അദ്ദേഹത്തിന് പിന്തുണയുമായി ഭാര്യ സംഗീതയും ഉണ്ടാകാറുണ്ട്. എന്നാൽ കുറച്ചുകാലമായി സംഗീതയെ വിജയ്ക്കൊപ്പം കാണാറില്ല എന്നാണ് ആരാധകർ പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് നടന്ന സംവിധായകൻ അറ്റ്‌ലിയുടെ ഭാര്യ പ്രിയയുടെ ബേബി ഷവർ പരിപാടിയിലും വാരിസിന്റെ ഓഡിയോ ലോഞ്ചിലും സംഗീത പങ്കെടുത്തിരുന്നില്ല. വിജയ് മാത്രമായിരുന്നു പങ്കെടുത്തത്. ഇതാണ് ദമ്പതികൾ വേർപിരിയുന്നെന്ന വാർത്ത പ്രചരിക്കാൻ ഇടയായത്.
അതേസമയം 23 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് ശേഷം തമിഴ് സൂപ്പർ താരം വിജയ് ഭാര്യ സംഗീതയുമായി വേർതിരിയുകയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് റിപ്പോർട്ട്. സംഗീത കുട്ടികൾക്കൊപ്പം യുഎസിൽ അവധി ആഘോഷിക്കുകയാണെന്നുമാണ് വിവരം. ശ്രീലങ്കന്‍ സ്വദേശിനിയായ സംഗീത വിജയിയുടെ വലിയ ആരാധികയായിരുന്നു. ഒരു സിനിമാ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതിന് ശേഷം സൗഹൃദതിലവുകയും പിന്നീട് ഇരുവരും വീട്ടുകാരുടെ സമ്മതതോടെ വിവാഹം കഴിക്കുകയുമായിരുന്നു. 1999 ല്‍ വിവാഹിതരായ താരങ്ങള്‍ക്ക് രണ്ട് മക്കളുണ്ട്. ജയ്സൺ, ദിവ്യ.
വിക്കിപീഡിയ റിപ്പോർട്ട് തെറ്റാണെന്ന് വിജയിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ടൈംസ് ഏഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവം ചർച്ചയാകുകയും വിജയിയുമായി അടുത്ത് നിൽക്കുന്ന പലരും നുണ പ്രചാരണത്തിനെതിരെ രംഗത്തെത്തുകയും ചെയ്തതോടെ വിവാദ പരാമർശം വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
YOU MAY ALSO LIKE THIS VIDEO, കരിമ്പ് കൃഷിയിൽ നൂറുമേനി വിജയം നേടാൻ കൊല്ലം ജില്ലയിലെ കർഷകൻ, അത് മാത്രമല്ല കാണാം സമ്മിശ്ര കൃഷിയിടം