മലയാളം ഇ മാഗസിൻ.കോം

ഗ്രീഷ്മ നിസാരക്കാരിയല്ല, ഷാരോണിനെ കൊല്ലും മുൻപ്‌ ഗൂഗിളിൽ തിരഞ്ഞത്‌ എന്തെന്നറിഞ്ഞോ?

കാമുകനായ ഷാരോണിനെ വിഷംകൊടുത്ത് കൊല്ലുംമുമ്പ് തന്നെ താൻ പിടിക്കപ്പെടുമെന്ന് ​ഗ്രീഷ്മക്ക് ഉറപ്പുണ്ടായിരുന്നെന്നാണ് പൊലീസ് നൽകുന്ന സൂചന. ഓൺലൈനിൽ ​ഗ്രീഷ്മ അന്വേഷിച്ചത് ഒരാളെ എങ്ങനെ കൊല്ലാം എന്നായിരുന്നില്ല. മറിച്ച്, കാമുകന്റെ അസ്വാഭാവിക മരണം സംഭവിച്ച് പൊലീസ് എന്തൊക്കെ ചോദിക്കുമെന്നും കേരള പൊലീസിന്റെ ചോദ്യം ചെയ്യൽ എങ്ങനെയാണ് എന്നുമായിരുന്നു.

പൊലീസിന്റെ ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്ന് ഗൂഗിൾ നോക്കി വിശദമായി മനസിലാക്കുകയായിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശ്യം. അതുകൊണ്ട് തന്നെ  മരണത്തിൽ സംശയം തോന്നിയ പൊലീസ് പലതവണ ചോദ്യംചെയ്തെങ്കിലും ഒരു പതർച്ചയും ഗ്രീഷ്മ പ്രകടിപ്പിച്ചില്ല. പക്ഷേ, മാതാപിതാക്കൾക്കൊപ്പവും തനിച്ചുമുള്ള മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഗ്രീഷ്മ പതറുകയായിരുന്നു. അതിനുശേഷമാണ് എല്ലാം ഏറ്റുപറഞ്ഞത്. 

ഷാരോൺ രാജിൻ്റെ മരണം സംബന്ധിച്ചുള്ള പൊലീസിൻ്റെ ചോദ്യങ്ങൾക്ക് വളരെ ശ്രദ്ധയോടെയാണ് ആദ്യം ഗ്രീഷ്മ മറുപടി പറഞ്ഞത്. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷകുപ്പി പറമ്പിൽ ഉപേക്ഷിച്ചുവെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്. അതേസമയം ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മ ഒറ്റയ്ക്കല്ലെന്നും മറ്റുള്ളവരുടെ സഹായം കൂടി ഗ്രീഷ്മയ്ക്ക് ലഭിച്ചിട്ടുണ്ടെന്നുമുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കളെയും, അമ്മാവനെയും ബന്ധുവായ യുവതിയേയുമാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നതെന്നാണ് സൂചനകൾ. നാലിടത്തായിട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

ഇതിനിടെ ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗ്രീഷ്മയുടെ വൈരാഗ്യമാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഷരോണിന്റെ പക്കലുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടുവെങ്കിലും ഇവ ഡിലീറ്റ് ചെയ്യുന്നതിനോ ഗ്രീഷ്മയ്ക്ക് നൽകുന്നതിനോ ഷാരോൺ തയ്യാറായില്ല. ഇതിൻ്റെ വെെരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. ഈ ദൃശ്യങ്ങൾ പ്രതിശ്രുത വരന് ഷാരോൺ കൈമാറുമോ എന്ന് ഗ്രീഷ്മ ഭയന്നിരുന്നുവെന്നും ഗ്രീഷ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

YOU MAY ALSO LIKE THIS VIDEO, വീടിനു ചുറ്റാകെയുള്ള വയലിനോട്‌ ചേർന്നുള്ള കുളങ്ങളിൽ മത്സ്യകൃഷി തുടങ്ങി, മികച്ച വരുമാനവും മാതൃകാ മത്സ്യകൃഷിയിടമെന്ന അംഗീകാരവും, ഒപ്പം ഫാം ടൂറിസം എന്ന സാധ്യതയും, സിൽക്കി കോഴിയും കരിങ്കോഴിയും ആടും പശുവും താറാവും എല്ലാമുണ്ട്‌ ഈ കൃഷിയിടത്തിൽ

Avatar

Staff Reporter