ഇന്ത്യയിലെ ഈ വര്‍ഷത്ത ഉത്സവകാല വില്‍പ്പനയുടെ കണക്കുകൾ പുറത്ത്. ആദ്യ ആഴ്ചയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ നേടിയത് കോടികൾ എന്നാണ് റിപ്പോർട്ടുകൾ. 47,000 കോടി രൂപയുടെ വില്‍പ്പനയാണ് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 19% വർദ്ധനയാണ് ഉണ്ടായത്.
റെഡ്സീറിന്‍റെ സര്‍വെ റിപ്പോര്‍ട്ട് പ്രകാരമാണിത്. മൊബൈലുകള്‍, ഇലക്‌ട്രോണിക്സ്, വീട്ടുപകരണങ്ങള്‍ എന്നിവ മാത്രം വില്‍പ്പനയുടെ 67% വരും. കൂടാതെ ഉപയോക്താക്കളില്‍ 25 ശതമാനത്തിലധികം പേരും സൗന്ദര്യവും വ്യക്തിഗത പരിചരണം, ഫാഷന്‍ തുടങ്ങിയ മേഖലകളിലെ സാധനങ്ങൾ വാങ്ങുന്നുണ്ട്.
YOU MAY ALSO LIKE THIS VIDEO, പൂന്തേനരുവീ… ഇതാ തൊഴിലുറപ്പിനിടെ പാടി Social Mediaയിൽ വൈറലായ Bindhu, ഇനി സിനിമയിലും പാടും, പക്ഷെ ഒരു വിഷമം ഉണ്ട്
ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലും, ബിഗ് ബില്യണ്‍ ഡേയ്സിലും നിരവധി സ്മാര്‍ട്ട്ഫോണുകളും ഇലക്‌ട്രോണിക്സും വസ്ത്രങ്ങളും ഗൃഹാലങ്കാരവസ്തുക്കളും തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ക്ക് ഡിസ്കൗണ്ടുകള്‍, ഡീലുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍ എന്നിവയോടെ വിറ്റഴിച്ചു.
ആദ്യ ആഴ്ചയില്‍ തന്നെ ഷോപ്പിങ് നടത്തിയവരാണ് സര്‍വെയില്‍ പങ്കെടുത്ത 55% ഉപയോക്താക്കളും. ശേഷിക്കുന്ന ദിവസങ്ങളിലും വില്‍പ്പന വര്‍ധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ റിപ്പോര്‍ട്ട് പറയുന്നു.
YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട് വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട് ഈ മട്ടുപ്പാവിൽ, Success Story of Terrace Farming