13
December, 2018
Thursday
02:03 PM
banner
banner
banner

അമ്മായിയമ്മ പങ്കെടുക്കാത്ത വിവാഹം, വധു നഗ്നയായി ജീവിക്കേണ്ട വിവാഹം: ഈ രസകരമായ ആചാരങ്ങൾ നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ടെന്ന് അറിയാമോ!

രസകരമായ ആചാരങ്ങൾ:
ആചാരങ്ങളും വിശ്വാസങ്ങളും നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ഇത്തരം ആചാരങ്ങൾ തന്നെയാണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും. ജനനം മുതൽ മരണം വരെ ഉള്ള എല്ലാ ആചാരങ്ങളും വിവിധ ചടങ്ങുകളിലൂടെയാണ് കടന്നു പോകുന്നത്. ഈ ചടങ്ങുകൾ ഒക്കെ ഐശ്വര്യം കൊണ്ട് വരും എന്നാണ് വിശ്വാസം.

നമ്മുടെ നാട്ടിൽ എന്നല്ല വിദേശത്തും ഇത്തരം ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ട്. പല ആചാരങ്ങളും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. കാലം ഇത്ര പുരോഗമിച്ചിട്ടും ഈ ചടങ്ങുകളും ആചാരങ്ങളും ഒഴിവാക്കാൻ പലർക്കും താല്പര്യമില്ല. ഇത്തരം ആചാരങ്ങൾ ആണ് ജീവിതത്തിൽ ഐശ്വര്യം കൊണ്ട് വരുന്നതെന്നുള്ള വിശ്വാസം ആണ് അവരെ ഇവ പാലിക്കാൻ നിര്ബന്ധിതരാക്കുന്നത്.

അധികം കേൾക്കാത്ത ചില രസകരമായ ആചാരങ്ങൾ ഇവയാണ്:
അമ്മായിയമ്മ പങ്കെടുക്കാത്ത വിവാഹം: ബംഗാളിൽ ആണ് ഈ ആചാരം നിലനിൽക്കുന്നതു. വരന്റെ മാതാവ് വിവാഹത്തിൽ പങ്കെടുക്കാൻ പാടില്ല. എങ്കിൽ മാത്രമേ മകന് സന്തോഷകരമായ കുടുംബജീവിതം ലഭിക്കു എന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം. നമ്മുടെ നാട്ടിലും ചില പ്രദേശങ്ങളിൽ ഈ ആചാരം നിലനിൽക്കുന്നു.

മധുപാർക്ക: മധുപാർക്ക എന്നാൽ വരന്റെ കാലു കഴുകിയ വെള്ളം കുടിക്കുന്ന ചടങ്ങാണ്. അതായത് വധുവിന്റെ അച്ഛൻ വരന്റെ കാലു കഴുകി വൃത്തിയാക്കുന്നു. തേനോ പാലോ ഉപയോഗിച്ചാണ് കാലു കഴുകുന്നത്. ഈ പാൽ വധു കുടിക്കണം എന്നാണ് ആചാരം. ഇന്നും ഗുജറാത്തിൽ ഈ ആചാരം നിലനിക്കുന്നു.

വിവാഹശേഷം 5 ദിവസം ഭർത്താവുമായി ഒരു ബന്ധവുമില്ലാതെ ജീവിക്കുക: ഭർത്താവുമായി ഒരു ബന്ധവുമില്ലാത്ത 5 ദിവസങ്ങൾ ജീവിക്കുക. ശാരീരികബന്ധവും പാടില്ല. നഗ്നയായി വേണം ഈ 5 ദിവസവും ജീവിക്കേണ്ടത്. ഹിമാചൽ പ്രദേശിലെ ചില സ്ഥലങ്ങളിൽ ഈ ആചാരം ഇന്നും നിലനിൽക്കുന്നു. 5 ദിവസം ഇങ്ങനെ തുടരാൻ സാധിച്ചാൽ ജീവിതത്തിലെ ഏത് പ്രതിസന്ധിയും അവൾ നേരിടും എന്നാണ് ഈ ചടങ്ങിന് പിന്നിലെ വിശ്വാസം.

മണ്പാത്രം തലയിൽ വച്ച് ബാലൻസ് ചെയ്യുക: വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ തലയിൽ അമ്മായി അമ്മ ഒരു മണ്പാത്രം വയ്‌ക്കും. ഇത് തലയിൽ വച്ചു ബാലൻസ് ചെയ്തു കൊണ്ടു തന്നെ പെൺകുട്ടി മുതിർന്നവരുടെ അനുഗ്രഹം വാങ്ങണം. അതിനു സാധിച്ചാൽ ആ പെൺകുട്ടിക്ക് കുടുംബം ബാലൻസ് ചെയ്തുകൊണ്ട് പോകാൻ സാധിക്കും എന്നാണ് വിശ്വാസം. ബീഹാറിലാണ് ഇപ്പോളും ഈ ആചാരം നിലനിൽക്കുന്നത്.

[yuzo_related]

Comments


Related Articles & Comments