മലയാളം ഇ മാഗസിൻ.കോം

വിവാഹം കഴിച്ച മാസം പറയും നിങ്ങളുടെ ഭാവിയും ദാമ്പത്യവും എങ്ങനെ ആയിരിക്കുമെന്ന്

രണ്ടു ഹൃദയവും മനസ്സും ഒന്നു ചേരുന്നു എന്നതിനുമപ്പുറം രണ്ടു കുടുംബങ്ങളുടെ ഒന്നു ചേരൽ ആണ് വിവാഹം. പലരുടേയും ജീവിതം മാറിമറയുന്നത് വിവാഹത്തിലൂടെയാണ്.

ചിലയാളുകൾക്ക് നല്ല കാര്യവും മറ്റുചിലർക്ക് മോശവുമായിരിക്കും വിവാഹത്തിലൂടെ ഉണ്ടാകുക. വിവാഹം എന്നാൽ പരസ്‌പരമുള്ള ഒരു കരാറാണെന്ന് ആണ് പഴമക്കാർ പറയും. അതുകൊണ്ട് തന്നെ ഒരുപാട് ആലോചിച്ചും തീരുമാനം എടുത്തും മാത്രം ചെയ്യുന്ന ഒന്നാണ് വിവാഹം. രണ്ട് ഹൃദയങ്ങൾ തമ്മിൽ ചേരുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട്.

പുതിയൊരു ജീവിതത്തിന്റെ തുടക്കമായിരിക്കും വിവാഹം. വിവാഹത്തിന്റെ ദിവസവും മുഹൂര്‍ത്തവുമെല്ലാം നിശ്ചയിക്കുന്നതിന് ആചാരപരമായ ചടങ്ങുകള്‍ പാലിയ്ക്കുന്നത് സാധാരണയാണ്. ജീവിതം എപ്പോഴും ശുഭം ആകണം എന്ന ചിന്ത മുന്‍ നിര്‍ത്തിയാണ് ഇതു ചെയ്യുന്നത്. എന്നാൽ വിവാഹത്തിന്റെ മുഹൂർത്തവും നേരവും നോക്കുന്ന പോലെ പ്രധാനമാണ് വിവാഹം കഴിക്കുന്ന മാസവും നോക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങളുടെ വിവാഹ ജീവിതത്തിന്റെ ഭാവി വിവാഹത്തിന് തിരഞ്ഞെടുക്കുന്ന മാസത്തിലുണ്ടാകും.

ഉദാഹരണത്തിന് ഡിസംബർ മാസം, ശ്രദ്ധിച്ചില്ലെങ്കിൽ ഏറ്റവും കൂടുതൽ പണികിട്ടുന്നത് ഈ മാസത്തിൽ വിവാഹം കഴിക്കുന്നവർക്കായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. കാപ്രികോണ്‍ സ്വാധീനമുളളവരാണ് ഡിസംബറില്‍ വിവാഹം ചെയ്യുന്നവർ‍. ഭാവി സുഖകരമാക്കാനുള്ള ശ്രമത്തില്‍ ജീവിയ്ക്കാന്‍ മറക്കുന്നവർ ആണ് ഇത്തരത്തിൽ ഡിസംബറിൽ വിവാഹം കഴിക്കുന്നവർ. ഇവര്‍ വര്‍ത്തമാന കാല ജീവിതം ആസ്വദിക്കാന്‍ മറക്കുന്നവരാണ്. ഭാവിയിലേക്കുള്ള പ്ലാനിംഗും സാമ്പത്തികവുമെല്ലാം പ്രധാനമായി കാണുന്നവരും ആയിരിക്കും മിക്കവരും.

ഇത്തരക്കാർ എപ്പോഴും ദാമ്പത്യത്തില്‍ മുന്‍ഗണന സാമ്പത്തികത്തിനായിരിക്കും നൽകുന്നത്. ഡിസംബറിൽ വിവാഹം കഴിക്കുന്നവർ സമ്പത്തിന് മുൻഗണന നൽകുന്നതുകൊണ്ടുതന്നെ കുടുംബ ജീവിതത്തിൽ വഴക്ക് പതിവായിരിക്കും. പരസ്‌പ്പരം മനസ്സിലാക്കാനുള്ള ശേഷിയും കുറവായിരിക്കും. അതുകൊണ്ടുതന്നെ പരസ്പരമുള്ള വേര്‍പിരിയലും ഇവര്‍ക്കിടയില്‍ സംഭവിക്കാം.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor