മലയാളം ഇ മാഗസിൻ.കോം

വിവാഹം കഴിക്കുവാണേൽ ഈ നാളുകാരെ (രാശിക്കാരെ) വിവാഹം കഴിക്കണം: സമ്പത്തും ഐശ്വര്യവും തേടി എത്തുമെന്ന്‌

ഒരാളുടെ ഭാഗ്യ നിർഭാഗ്യങ്ങളേയും വിവാഹത്തെയും സ്വഭാവത്തെയും തുടങി പലതിനെയും വിവരിക്കുന്ന ഒന്നാണ് സൂര്യരാശി. സൂര്യ രാശി പ്രകാരം ചില രാശിയുള്ളവർ തമ്മില്‍ വിവാഹം ചെയ്താല്‍ ധനലാഭം, ഭാഗ്യം, ജീവിതത്തില്‍ ഉയര്‍ച്ച ഇവ ഉണ്ടാകുന്നു. ഇതുപ്രകാരം വിവാഹജീവിതത്തില്‍ ഒന്നിക്കേണ്ട ആ രാശിക്കാർ ആരൊക്കെ ആണെന്ന് നോക്കാം.

മേട രാശി (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മേട രാശിയിൽ പെട്ടവര്‍ കുഭ രാശി (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) വിഭാഗത്തില്‍ പെട്ടവരെ വിവാഹം ചെയ്യുന്നതാണ് ധനപരമായ ഭാഗ്യം നൽകുന്നത്. മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4), തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) എന്നീ രാശിക്കാരുമായുള്ള വിവാഹവും മേട രാശിക്കാർക്കു വളരെ നല്ലതാണ്. മേടം രാശിക്കാർ വൃശ്ചികരാശിക്കാരെ (വിശാഖം1/4, അനിഴം, തൃക്കേട്ട) വിവാഹം ചെയുന്നത് ധനനഷ്‌ടം ഉണ്ടാക്കുന്നു.

ഇടവരാശി (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഇടവ രാശിക്കാർ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട), കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) രാശിക്കാരെ വിവാഹം കഴിയ്ക്കുന്നതാണ് ധനമുണ്ടാകന്‍ നല്ലതാണ് എന്ന് പറയുന്നു. ചിങ്ങം (മകം, പൂരം, ഉത്രം 1/4), ധനു (മൂലം, പൂരാടം, ഉത്രാടം 1/4), ഇടവം രാശിക്കാരും (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2) നല്ലതാണ്.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുന രാശിയിൽ പെട്ടവർ ചിങ്ങരാശിക്കാരെ (മകം, പൂരം, ഉത്രം 1/4) വിവാഹം ചെയ്യുന്നത് ധനലാഭം ഉണ്ടാക്കുന്നു. വൃശ്ചികരാശിക്കാരെ (വിശാഖം1/4, അനിഴം, തൃക്കേട്ട) വിവാഹം ചെയ്യുന്നത് ധനനഷ്ടം ഉണ്ടാക്കും. ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2), കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2), മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) രാശിക്കാരെ വിവാഹം ചെയുന്നത് സാമ്പത്തികലാഭം ഉണ്ടാകുമെങ്കിലും അതുപോലെ തന്നെ ധനനഷ്ടവും സംഭവിക്കുന്നു.

കർക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
കർക്കിടക രാശിയിൽ പെട്ടവർ ചിങ്ങം (മകം, പൂരം, ഉത്രം 1/4), ധനു (മൂലം, പൂരാടം, ഉത്രാടം 1/4) രാശിയിൽ ഉള്ളവരെ വിവാഹം ചെയ്യുന്നത് വളരെ നല്ലതാണ്. ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2) രാശിക്കാരുമായുള്ള വിവാഹവും ധനലാഭം ഉണ്ടാക്കുന്നു.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
ചിങ്ങരാശിയിൽ പെട്ടവര്‍ ധനലാഭത്തിന് മിഥുനാരാശിക്കാരെ (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) വിവാഹം ചെയുന്നത് ഏറ്റവും നല്ലതാന്. രണ്ടു കൂട്ടര്‍ക്കും ധനലാഭമുണ്ടാകും. കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2), തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4), കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4), മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2), ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2) എന്നിവയും ഇവര്‍ക്കു ചേർന്ന ധനലാഭം നൽകുന്ന രാശിക്കാർ ആണ്. വൃശ്ചിക രാശിക്കാർ (വിശാഖം1/4, അനിഴം, തൃക്കേട്ട) ധനനഷ്ടമാണ് ഉണ്ടാക്കുന്നത്.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിരാശിക്കാർ ‍ വൃശ്ചിക രാശിയിൽ (വിശാഖം1/4, അനിഴം, തൃക്കേട്ട) പെട്ടവരെ വിവാഹം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് സാമ്പത്തികലാഭമുണ്ടാക്കും.

തുലാം രാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാം രാശിയിൽ പെട്ടവര്‍ ഒരു വിധം എല്ലാ രാശിക്കാരുമായും ചേരുന്നു. തുലാം രാശിക്കാർ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) രാശിക്കാരെ വിവാഹം ചെയ്യുന്നത് സൗഭാഗ്യം നൽകുന്നു.

വൃശ്ചിക രാശി (വിശാഖം1/4, അനിഴം, തൃക്കേട്ട)
വൃശ്ചികരാശിക്കാർ മിക്കവാറും എല്ലാ രാശികളിലും ചേര്‍ന്നാല്‍ ധനനഷ്ടമുണ്ടാക്കുന്നു. മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2), ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2), കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) എന്നിവയാണ് അൽപമെങ്കിലും ചേരുന്ന രാശിക്കാര്‍.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുരാശിക്കാർ തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4), കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) രാശിക്കാരെ വിവാഹം ചെയ്താൽ ധനമുണ്ടാക്കാം. ധനുരാശിക്കാർ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2), ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2), കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) രാശിക്കാരെ വിവാഹം ചെയ്യുന്നത് പണമുണ്ടാകാൻ നല്ലതാണ്

മകര രാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകര രാശിക്കാർക്ക് ആരെയും വിവാഹം ചെയ്യാം. ചിങ്ങം (മകം, പൂരം, ഉത്രം 1/4), മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4), ധനു (മൂലം, പൂരാടം, ഉത്രാടം 1/4) എന്നീ വിഭാഗത്തില്‍ പെട്ടവരെ വിവാഹം ചെയ്യുന്നത് സാമ്പത്തികലാഭം ഉണ്ടാക്കുന്നു.

കുഭ രാശി (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുഭരാശിക്കാർ മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4), ധനു (മൂലം, പൂരാടം, ഉത്രാടം 1/4), ചിങ്ങം രാശിക്കാരെ (മകം, പൂരം, ഉത്രം 1/4) വിവാഹം കഴിയ്ക്കുന്നത് നല്ലതാണ്. തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4), ഇടവം രാശിക്കാർ (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2) വളരെ നല്ലതാണ്. എന്നാല്‍ വൃശ്ചികരാശിക്കാർ (വിശാഖം1/4, അനിഴം, തൃക്കേട്ട) അത്ര നല്ലതല്ല.

മീന രാശി (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനരാശിക്കാർ കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2), ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2), മകരം രാശിക്കാരെ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) വിവാഹം ചെയ്യുന്നത് നല്ലതാണ്. മേടരാശിക്കാരെ (അശ്വതി, ഭരണി, കാര്‍ത്തിക 1/4) വിവാഹം ചെയ്യുന്നത് സാമ്പത്തിക ലാഭമുണ്ടാക്കുന്നു.

Avatar

Astrologer JK