മലയാളം ഇ മാഗസിൻ.കോം

ഈ നാളുകാർ വിവാഹം ചെയ്താൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കും, വിവാഹ ശേഷം ഇവരെ കാത്തിരിക്കുന്നത്‌ വൻ നേട്ടം

ഒരുപാട്‌ പ്രതീക്ഷകളോടെയാണ്‌ രണ്ടു പേർ വിവാഹിതരാവുന്നത്‌. വിവാഹ ശേഷം ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്‌ മിക്ക ദമ്പതികളും. വന്നു കേറുന്ന പെണ്ണിന്റെ ഐശ്വര്യം കൊണ്ട്‌ നല്ലത്‌ വന്നു, അല്ലെങ്കിൽ മോശം വന്നു എന്നൊക്കെയാണ്‌ പഴമക്കാർ പറയാറ്‌. എന്നാൽ ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിവാഹ ശേഷം ഐശ്വര്യവും സമ്പത്തും നിങ്ങളെ തേടി വരുമെന്ന് പറയപ്പെടുന്നു.

മേട രാശിയിൽ ഉൾപ്പെട്ടവർ കുഭം രാശിയിൽ പെട്ടവരെ വിവാഹം ചെയ്യുന്നത്‌ ധനപരമായി ഭാഗ്യം നൽകും. മിഥുനം തുലാം എന്നീ രാശിക്കാരുമായുള്ള വിവാഹവും മേട രാശിക്കാർക്കു വളരെ നല്ലതാണ്‌. മേടം രാശിക്കാർ വൃശ്ചികരാശിക്കാരെ വിവാഹം ചെയുന്നത്‌ ധനനഷ്ടം ഉണ്ടാക്കും.

ഇടവ രാശിക്കാർ വൃശ്ചികം, കുംഭം എന്നീ രാശിക്കാരെ വിവാഹം കഴിയ്ക്കുന്നത്‌ ധനലാഭത്തിന്‌ ഉത്തമമായി പറയുന്നു. ചിങ്ങം, ധനു എന്നീ രാശിക്കാരും ഇടവം രാശിക്കാരുമായി വിവാഹത്തിന്‌ അനുയോജ്യരാണ്‌. കന്നിരാശിക്കാർ വൃശ്ചിക രാശിയിൽ പെട്ടവരെ വിവാഹം കഴിയ്ക്കുന്നത്‌ നല്ലതാണ്‌. ഇത്‌ സാമ്പത്തിക ലാഭമുണ്ടാക്കും.

ഗുരു സ്ഥാനീയനായ വ്യാഴം ദശാനാഥനായി വരുന്ന പുണർതം, വിശാഖം പൂരുരുട്ടാതി നക്ഷത്രങ്ങൾക്കും വൻ നേട്ടങ്ങളാണ്‌ വിവാഹശേഷം ഉണ്ടാകുന്നത്‌. വ്യാഴ ദശാകാലം 16 വർഷമാണ്‌. ഈ നക്ഷത്രത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ തമ്മിൽ വിവാഹം കഴിച്ചാലോ അല്ലെങ്കിൽ ഇവരുടെ വിവാഹത്തിന്‌ ശേഷമോ വിദ്യാപുരോഗതി, ഉദ്യോഗത്തിൽ നേട്ടം തുടങ്ങിയവ ഉണ്ടാകും.

മുകളിൽ പറഞ്ഞിരിക്കുന്ന നക്ഷത്രങ്ങളിൽ ജനിച്ചവർ ദശാനാഥന്മാരെ പ്രീതിപ്പെടുത്തുന്ന കർമങ്ങൾ അനുഷ്ഠിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകും. കുടുംബപരദേവതാ ക്ഷേത്രത്തിൽ രാഹുർ പ്രീതി നടത്തിവരികയും ചെയ്താൽ രാഹൂറിന്റെ ദശാകാലത്ത്‌ നിൽക്കുന്ന നക്ഷത്രങ്ങൾക്ക്‌ ഏറ്റവും അധികം ഭാഗ്യം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ചന്ദ്രദശാകാലത്ത്‌ നിൽക്കുന്നവരാകട്ടെ ചന്ദ്രപ്രീതി നടത്തുക. കൂടാതെ ഇവർ മഹാലക്ഷ്മി ക്ഷേത്രത്തിൽ ഭാഗ്യസൂക്താർച്ചന, താമരമൊട്ടുമാല തുടങ്ങിയവ വഴിപാട്‌ കഴിക്കുന്നതും മഹാലക്ഷ്മി സ്തോത്രം ജപിക്കുന്നതും ഉത്തമമാണ്‌. നിങ്ങൾ നവഗ്രഹങ്ങലെ പ്രീതിപ്പെടുത്തുകയും, മഹാവിഷ്‌ണുവിനെ ഉപാസിക്കുകയും ചെയ്താൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകും.

Staff Reporter