21
September, 2018
Friday
12:41 AM
banner
banner
banner

ആരോഗ്യത്തിന് ദോഷകരമായ രീതിയിൽ ഭക്ഷ്യവസ്തുക്കളിൽ ചേർത്തിരിക്കുന്ന മായം കണ്ടു പിടിക്കാം

വിശ്വസിച്ച്‌ ഒരു വകയും കഴിക്കാൻ പറ്റാത്ത കാലമാണല്ലോ ഇത്‌. കാരണം ഭക്ഷണവസ്തുക്കളിലെല്ലാം വിഷമോ മായമോ കലര്‍ന്നിരിക്കുകയാണല്ലോ ഇന്ന്. കഴിക്കുന്ന ഭക്ഷണത്തില്‍ മായവും വിഷവും ഇല്ലെന്നു ഉറപ്പു വരുത്തി കഴിക്കേണ്ടത്‌ ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. സാധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന്‍ തിരിച്ചറിയാന്‍ ചില എളുപ്പവഴികള്‍ ഉണ്ട്‌.

ദിവസവും നാം കടകളില്‍നിന്നു വാങ്ങാറുള്ള ഭക്ഷ്യ വിഭവങ്ങളെല്ലാം പരസ്യവാചകങ്ങളില്‍ പറയുന്നതുപോലെ ശുദ്ധമാണോ? തീര്‍ച്ചയായും അല്ല. നമ്മള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പല വിധത്തിലുള്ള മായം കലരുന്നുണ്ട്. ഗുണമേന്മ വെറും പരസ്യത്തിലൊതുങ്ങുന്നുവെന്ന് സാരം. വിപണിയില്‍നിന്നും മറ്റും വാങ്ങുന്ന ഭക്ഷ്യവസ്തുക്കളിലാണ് മായം കൂടുതലായി ചേര്‍ക്കുന്നത്. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുക വഴി പല മാരകരോഗങ്ങളും നമ്മെ പിടികൂടുമെന്നതാണ് സത്യം.

അല്പം ശ്രദ്ധിച്ചാല്‍ ഭക്ഷ്യവസ്തുക്കളിലെ മായം നമുക്ക് തന്നെ കണ്ടുപിടിക്കാനും അതുവഴി മാരകരോഗങ്ങള്‍ വരുന്നത് തടയാനും സാധിക്കും. നമ്മള്‍ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളില്‍ കലരുന്ന മായം കണ്ടുപിടിക്കാന്‍ ചില വഴികള്‍.

തേയില
തേയിലയോടൊപ്പം മറ്റു പല ചെടികളുടെയും ഇലകള്‍ ഉണക്കിപ്പൊടിച്ച് മഞ്ഞ, പിങ്ക്, ചുവപ്പ്തുടങ്ങിയ അനുവദനീയമല്ലാത്ത നിറങ്ങള്‍ ചേര്‍ക്കുകയാണ് സാധാരണ ചെയ്യുന്നത്. കൂടാതെ കശുവണ്ടിപ്പരിപ്പിന്‍റെ പുറം തൊലിയും നിറഭേദം വരുത്തി ചേര്‍ക്കാറുണ്ട്.

തേയിലയുടെ ഗുണനിലവാരം പരിശോധിക്കുന്ന രീതി:
തേയിലയുടെ അല്പം സാമ്പില്‍ ഒരു നനഞ്ഞ വെള്ളക്കടലാസില്‍ വിതറിയിടുക. ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ ക്രമേണ പടരുന്നതായി കാണാം. ഇങ്ങനെ വരുന്ന പക്ഷം ചായപ്പൊടിയില്‍ വന്‍തോതില്‍ മായം കലര്‍ത്തിട്ടുള്ളതായി മനസ്സിലാക്കാം. മറ്റൊരുമാര്‍ഗ്ഗം കൂടിയുണ്ട്. അല്പം ചുണ്ണാമ്പ് കടലാസ്സില്‍ പുരട്ടുക. അതിനുമുകളില്‍, ചായപ്പൊടി വിതറി നോക്കുക. മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ ചുണ്ണാമ്പില്‍ ചായം ഇളകിപ്പിടിക്കും. അല്ലെങ്കില്‍ ഇളം നിറത്തിലായിരിക്കും കാണുക.

പഞ്ചസാര
പഞ്ചസാരയില്‍ അലക്കുകാരമാണ് സാധാരണ ചേര്‍ക്കാറുള്ളത് . പഞ്ചസാര ലായനിയില്‍ ചുവന്ന ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ നീലനിറമാകുന്നുവെങ്കില്‍ ഇക്കാര്യം ഉറപ്പാക്കാം.

കാപ്പിപ്പൊടി
കാപ്പിപ്പൊടിയില്‍ പുളിങ്കുരുവിന്‍റെ തോട്, ചിക്കറി മുതലായവ കലര്‍ത്തുക പതിവാണ്. ഇതു വേര്‍തിരിച്ചറിയുന്നതിനുവേണ്ടി ബ്ലോട്ടിംഗ് പേപ്പറില്‍ അല്പം കാപ്പിപ്പൊടി വിതറിയശേഷം അതിനുപുറത്ത് അല്പം പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ലായനി തളിക്കുക. പൊടിക്കുചുറ്റും തവിട്ടുനിറം പ്രത്യക്ഷപ്പെട്ടാല്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന്‍ ഉറപ്പിക്കാം. കാപ്പിപ്പൊടിയില്‍ ചിക്കറി ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ പൊടി വെള്ളത്തില്‍ വിതറി നോക്കുക. ചിക്കറിപ്പൊടി വെള്ളത്തില്‍ താഴുകയും വെള്ളം തവിട്ടുനിറമാകുകയും ചെയും. ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ സൂര്യകാന്തിയരി തുടങ്ങിയവ വറുത്ത് പൊടിച്ചും ചേര്‍ക്കും. ഈ മായം തിരിച്ചറിയാന്‍ കാപ്പിപ്പൊടിയുടെ സാമ്പിള്‍ അല്പം വെള്ളത്തില്‍ ലയിപ്പിച്ച് തനിയെ അടിയാന്‍ അനുവദിക്കുക. ശരിയായ കാപ്പിപ്പൊടി വെള്ളത്തിനുമുകളില്‍ പൊങ്ങിക്കിടക്കുമ്പോള്‍ മായ വസ്തുക്കള്‍ വെള്ളത്തിന്‍റെ അടിയില്‍ അടിഞ്ഞുകൂടും.

അരി
അരിയില്‍ കാവി പൂശി കുത്തരിയില്‍ നിറം വരുത്തുന്നു. ചൂടുവെള്ളത്തില്‍ കഴുകിയാല്‍ ഈ നിറം ഇളകിവരും.

ഗോതമ്പു പൊടി
ഗോതമ്പുപൊടിയില്‍ എര്‍ഗോട്ട് എന്ന പൂപ്പല്‍ പൊടിച്ചു ചേര്‍ക്കുന്നു.പൊടി വെള്ളത്തില്‍ കലക്കിയാല്‍ ഗോതമ്പിന്‍റെ അംശം അടിയിലും പൂപ്പല്‍ മുകളിലുമായി കാണാം.

(മുളകുപൊടി, മല്ലിപ്പൊടി, പാല്‍, വെളിച്ചെണ്ണ etc Next Page)

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

[yuzo_related]

CommentsRelated Articles & Comments