19
November, 2017
Sunday
08:02 PM
banner
banner
banner

ദമ്പതികൾ ഒരുമിച്ചിരുന്ന് പോൺ സിനിമകൾ കാണുന്നത്‌ നല്ലതാണെന്ന് പഠനം! പക്ഷെ ഒരു കുഴപ്പമുണ്ട്‌!

നീലച്ചിത്രങ്ങള്‍ കാണുന്നത് ദമ്പതിമാരുടെ ഇടയില്‍ കൂടുതല്‍ സ്‌നേഹത്തിനും ദൃഡതയ്ക്കും ഉപകരിക്കുമെന്ന് റിപ്പോര്‍ട്ട്. നീലച്ചിത്രങ്ങള്‍ക്ക് അടിപ്പെടുന്നത് ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് പൊതുവെ പ്രചരിച്ചിരുന്നത്. പങ്കാളിയുടെ മതിപ്പ് കുറയ്ക്കാനും ഇത് ഇടയാക്കും.

പരമ്പരാഗത വിശ്വാസം അനുസരിച്ച് ഇത് പങ്കാളിയോടുളള താത്പര്യം കുറയ്ക്കും. ലൈംഗീക ബലഹീനതകളുണ്ടാകാനും ഇത് ഇടയാക്കും. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നാണ് അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ കാണുന്നതിലൂടെ പങ്കാളികള്‍ക്കിടയിലെ ബന്ധം സുദൃഢമാകുമത്രേ.

പശ്ചിമ ഒന്റാറിയോ സര്‍വകലാശാലയിലെ ഒരു ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. വിവാഹിതരായവരും ഒമ്പത് വര്‍ഷത്തിലധികമായി ഒന്നിച്ച് താമസിക്കുന്നവരുമായ അനേകം യുവാക്കളെ ഇവര്‍ പഠനത്തിന് വിധേയമാക്കി.

ഇതില്‍ പോണ്‍ ദൃശ്യങ്ങള്‍ കാണുന്നവരും ലൈംഗിക മാസികകള്‍ പതിവായി വായിക്കുന്നവരിലും ബന്ധം മറ്റുളളവരെക്കാള്‍ ഏറെ ശക്തമാണെന്ന് കണ്ടെത്താനായി. ഇവര്‍ക്ക് ഇത്തരം ദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് കൊണ്ട് പങ്കാളിയുമായുളള സ്‌നേഹം തെല്ലും കുറയുന്നില്ല. ഇതൊന്നും കാണാത്ത മാന്യന്‍മാരെക്കാള്‍ ഇവര്‍ പങ്കാളികളോട് ഏറെ കൂറ് പുലര്‍ത്തുന്നുവെന്നും പഠനം പറയുന്നു. ഏതായാലും ഇനി നീലച്ചിത്രങ്ങള്‍ കാണാന്‍ മറ്റൊരു കാരണം കൂടിയായതിന്റെ സന്തോഷത്തിലാണ് ഇത്തരം ചിത്രങ്ങളുടെ ആരാധകര്‍.

എന്നാൽ അത്രയ്ക്കങ്ങ്‌ സന്തോഷിക്കാൻ വരട്ടെ, എന്തും അമിതമായാൽ അപകടം തന്നെയാണ്. ബ്ലൂ ഫിലിം അഡിക്ഷൻ ഒരുപക്ഷെ വിപരീത ഫലമാകും ഉണ്ടാക്കുക എന്നും പഠനങ്ങൾ പറയുന്നു. കാരണം സ്ത്രീകള്‍ പൊതുവേ ലൈംഗികതയോട് അമിത താല്‍പര്യം കാണിക്കാറില്ല. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗിക ചിന്തകള്‍ വ്യത്യസ്തമാണ്. കാഴ്ചകളാണ് പുരുഷനില്‍ സെക്‌സ് നിറയ്ക്കുന്നതെങ്കില്‍ ശബ്ദവും സ്പര്‍ശവുമാണ് സ്ത്രീയെ ഉണര്‍ത്തുന്നത്. ഇവിടെയാണ് നീലച്ചിത്രത്തിലെ അതിരുവിട്ട ലൈംഗിക ക്രിയകള്‍ സ്ത്രീയുടെ ലൈംഗിക ചിന്താപരിധി ഭേദിച്ചെത്തുന്നത്.

നീലച്ചിത്രങ്ങളെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള പല സ്ത്രീകള്‍ക്കും ഇത് ഞെട്ടിപ്പിക്കുന്ന അനുഭവമായിരിക്കും. സെക്‌സിനെക്കുറിച്ച് അതുവരെയുള്ള ധാരണകളെ കടപുഴക്കുന്ന അനുഭവമായിരിക്കും നീലച്ചിത്രങ്ങളില്‍ കാത്തിരിക്കുന്നത്. ഇതുവഴി സ്ത്രീകള്‍ക്ക് സെക്‌സിനോട് അറപ്പും വെറുപ്പും പേടിയും തോന്നാം. സെക്‌സില്‍ നിന്നും സ്ത്രീ വിട്ടുനില്‍ക്കാം. ദാമ്പത്യ ജീവിതത്തില്‍, സെക്‌സിനോട് സ്ത്രീ കാണിക്കുന്ന അകലം പുരുഷനെ അലട്ടിയേക്കാം. ഭാര്യയുടെ സ്‌നേഹക്കുറവായി ചിത്രീകരിക്കാം. ഇതേത്തുടര്‍ന്ന് ഭാര്യാ – ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടേക്കാം. ഉണങ്ങാതെ നീറിനീറി പുകയാനുള്ള ഈ തീപ്പൊരിയാണ് പിന്നീട് വിവാഹമോചനങ്ങളില്‍ കലാശിക്കുന്നത്.

പ്രിയയും പ്രദീപും വിവാഹിതരായിട്ട് 10 മാസമായി. വിവാഹശേഷം ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞപ്പോഴാണ് പ്രിയയെയും കൂട്ടി അമ്മ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിയത്. പ്രിയയുമായി ഒറ്റയ്ക്ക് സംസാരിച്ചു. അപ്പോഴാണ് അവരുടെ ദാമ്പത്യത്തിലെ പ്രധാന വില്ലന്‍ നീലച്ചിത്രമാണെന്ന് ബോധ്യമായത്. പ്രിയയുടെ ഭര്‍ത്താവ് ‘ബ്ലൂ ഫിലിം’ അഡിക്ടായിരുന്നു. കൗമാര്രപായം മുതല്‍ തുടങ്ങിയ ശീലം വിവാഹശേഷവും തുടരുകയായിന്നു. അയാള്‍ക്ക് ലൈംഗിക ഉദ്ധാരണം ഉണ്ടാകണമെങ്കില്‍ നീലച്ചിത്രത്തിന്റെ സഹായം വേണമായിരുന്നു. പതിവായി കിടപ്പറയില്‍ അയാള്‍ നീലച്ചിത്രങ്ങളുടെ ലോകത്തേക്ക് ഒറ്റയ്ക്ക് കടന്നുപോകും. നേരം പുലരുവോളം ഭാര്യയ്ക്ക് മുന്നില്‍ അയാള്‍ സ്വയം മറന്ന് രതിസുഖം ആസ്വദിക്കും. നീലച്ചിത്രം കണ്ടുകൊണ്ട് സ്വയംഭോഗത്തിലേര്‍പ്പെടും. ഒന്നല്ല പലതവണ. നീലച്ചിത്രങ്ങള്‍ക്കപ്പുറം ഒരു ലോകം അയാള്‍ക്കില്ലായിരുന്നു. ദാമ്പത്യ ജീവിതത്തില്‍ നീലച്ചിത്രം വില്ലനാകുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.

RELATED ARTICLES  തന്റെ ലൈംഗീക ശേഷിയെക്കുറിച്ച്‌ സുഹൃത്തുക്കളുടെ മുന്നിൽ വിവരിക്കുന്ന പുരുഷന്മാരുടെ യഥാർത്ഥ മുഖം!

ഇതിനേക്കാൾ ഭീകരമാണ് വർഷങ്ങളായി പ്രണയിച്ച്‌ വിവാഹിതരായ അധ്യാപകരായ ദമ്പതികളുടെ കാര്യം. നീലച്ചിത്ര വൈകൃതങ്ങൾ ആയിരുന്നു ആ ദാമ്പത്യ ജീവിതത്തില്‍ വില്ലനായി കടന്നുവന്നത്. ആദ്യരാത്രിയില്‍ തന്നെ അയാള്‍ ഭാര്യയെ നീലച്ചിത്രം കാണാന്‍ ക്ഷണിച്ചു. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞ രതിവൈകൃതങ്ങള്‍ക്കു മുന്നില്‍ അവള്‍ മുഖം പൊത്തി. അവന്‍ വീണ്ടും അവളെ നിര്‍ബന്ധിച്ചു. ”നോക്ക്… ഇതുപോലെ, ഇതുപോലെ വേണം നമുക്കും…” അവളെ ബലമായി പിടിച്ച് കംപ്യൂട്ടറിനു മുന്നിലിരുത്തി. പിന്നെ ബഡ്ഷീറ്റും ടവ്വലും ഉപയോഗിച്ച് അവളുടെ കൈകാലുകള്‍ കട്ടിലിന്റെ ഇരുവശങ്ങളിലും ബന്ധിച്ചു. നിലവിളിക്കാന്‍ പോലുമാവാതെ അവള്‍ വേദനകൊണ്ടു പിടയുമ്പോള്‍ മേശപ്പുറത്തെ കംപ്യൂട്ടറില്‍ മിന്നിമറഞ്ഞ വൈകൃതക്കാഴ്ചകള്‍ അയാളില്‍ കൂടുതല്‍ ആവേശം നിറയ്ക്കുകയായിരുന്നു.

വെറുതേ ഒരു കൗതുകത്തിനും സെക്‌സിനെക്കുറിച്ചുള്ള ജിജ്ഞാസകൊണ്ടും കൗമാരപ്രായത്തില്‍ കണ്ടു തുടങ്ങുന്ന നീലച്ചിത്രം പ്രായമാകുമ്പോഴേക്കും അതിന് അടിമയാക്കും. ഗുരുതരമാണ് ‘ബ്ലൂ ഫിലിം’ അഡിക്ക്ഷന്‍. വിവാഹം കഴിഞ്ഞാലും ഈ ശീലത്തില്‍ നിന്നും പുറത്തു കടക്കാനാവാത്തവരുണ്ട്. ലൈംഗിക ഉത്തേജനം ലഭിക്കണമെങ്കില്‍ നീലച്ചിത്രം കാണണം എന്ന അവസ്ഥയിലേക്ക് ‘ബ്ലൂ ഫിലിം’ അഡിക്ക്ഷനുള്ളവര്‍ എത്തിച്ചേരുന്നു. ചിലരില്‍ സ്വഭാവവൈകല്യവും ഇതോടൊപ്പം കണ്ടുവരുന്നു.

വര്‍ധിച്ചുവരുന്ന വിവാഹേേമാചന കേസുകളില്‍ നീലച്ചിത്രങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നേരിട്ടോ അല്ലാതെയോ നീലച്ചിത്രങ്ങള്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ട്. പ്രായം ചെന്നവരിലും നീലച്ചിത്രത്തോടുള്ള താല്‍പര്യം കൂടിവരുന്നുണ്ട്. ഇത് പലതരത്തിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇന്റര്‍നെറ്റുവഴി നീലച്ചിത്രങ്ങള്‍ യഥേഷ്ടം ഡൗണ്‍ലോഡ് ചെയ്യാമെന്നിരിക്കെ, രതിവൈകൃതങ്ങളുടെ നീലക്കുത്തൊഴുക്ക് ഇനിയും വര്‍ധിക്കാനാണിട.

പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ഊഷ്മളത വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമാണ് ശ്രമിക്കേണ്ടത്. രതിവൈകൃതങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ പരീക്ഷിക്കരുത്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം സംസാരിച്ച് ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി മാത്രം ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന, ആരോഗ്യകരമായ ലൈംഗിക സംസ്‌കാരം പിന്തുടരാന്‍ ദമ്പതിമാര്‍ ശ്രമിക്കണം.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments