മലയാളം ഇ മാഗസിൻ.കോം

അല്ല… ഞങ്ങൾക്കുമില്ലേ മൂത്രാവകാശം? എല്ലാ അമ്മമാർക്കും ചങ്ക്‌ പെണ്ണുങ്ങൾക്കും വേണ്ടി സമർപ്പിക്കുന്നു!

എന്റെ ഒരു സുഹൃത്ത്‌ താൻ ദൂരയാത്ര ചെയ്തപ്പോൾ ഉണ്ടായ ദുരനുഭവത്തെ പറ്റി കഴിഞ്ഞ ദിവസം ഷെയർ ചെയ്യാനിടയായി. ബസിൽ യാത്ര ചെയ്ത അവൾക്ക്‌ സാഹചര്യം ലഭിക്കാഞ്ഞത്‌ കൊണ്ട്‌ മൂത്രമൊഴിക്കാൻ കഴിയാതെ വളരെ നേരം സഹിക്കേണ്ടി വന്നു എന്ന്‌. സ്ത്രീയുടെ \’മൂത്രാവകാശം\’ പല തവണ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്‌ വരെയും നമ്മുടെ നാടിന്‌ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

എന്റെ അനുഭവത്തിൽ ഒരിക്കലും മറക്കാനാകാത്ത മൂത്രാവകാശ ലംഘനം ഉണ്ടായിട്ടുള്ളത്‌ ഡൽഹിയിൽ വച്ചാണ്‌.

വിവാഹത്തിനൊക്കെ മുൻപ്‌, ഞാനും എന്റെ സിസ്റ്ററും ഇരട്ടകളെയേ കെട്ടു എന്ന്‌ വാശി പിടിച്ച്‌ നിൽക്കുന്ന സമയം. കസിൻ ചേച്ചിയുടേയും ചേട്ടന്റേയും അടുത്തേക്ക്‌ ലീവ്‌ ആഘോഷിക്കുവാൻ ഞങ്ങളെ ഹിസാറിലേക്ക്‌ ക്ഷണിച്ചു. ഞങ്ങളുടെ മനസ്‌ മാറ്റുക എന്നൊരു ലക്ഷ്യം കൂടെ വീട്ടുകാർക്ക്‌ ആ യാത്രയ്ക്ക്‌ പിന്നിൽ ഉണ്ടായിരുന്നു.

ലീവെല്ലാം കഴിഞ്ഞ്‌ തിരിച്ച്‌ ഡെൽഹിയിലേക്കുള്ള യാത്ര. വീട്ടിൽ നിന്നും ഇറങ്ങാൻ നേരവും ഓടി പോയി ശൂശൂ വച്ചിട്ടാണ്‌ വണ്ടിയിൽ കയറിയത്‌. ട്രെയിനിൽ കയറി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക്‌ രണ്ടാൾക്കും മൂത്രശങ്ക ആരംഭിച്ചു. ക്യാബിന്റെ ഒരു വശത്തുള്ള ടൊയിലറ്റിൽ നോക്കുമ്പോൾ അതിന്‌ വാതിലില്ല.. അടുത്തതിൽ നോക്കുമ്പോൾ പേർ തറയിൽ വിരിച്ച്‌ ആളുകൾ ഇരിക്കുന്നു. അങ്ങനെ ചെന്ന്‌ നോക്കിയ ഒരു ടൊയിലറ്റ്‌ പോലും ഉപയോഗപ്രദമല്ല. മനസ്‌ കൊണ്ട്‌ ഇന്ത്യൻ റെയിൽവേയെ പള്ള്‌ പറഞ്ഞ്‌ സീറ്റിൽ വന്നിരിപ്പായി. ഫുഡ്‌ കഴിക്കാൻ മാർഗമില്ലെങ്കിൽ വിശപ്പ്‌ കൂടും എന്ന്‌ പറഞ്ഞത്‌ പോലെ ശൂശൂ വയ്ക്കാനൊരു മാർഗവുമില്ലെങ്കിൽ പിന്നെ മൂത്രശങ്ക അതിന്റെ പരമോന്നതിയിലായിരിക്കും.

എന്തായാലും ഒരു വിധത്തിൽ ഉലഹവശ യിൽ എത്തി. ഞങ്ങൾ വന്ന ട്രെയിൻ മാറ്റി ഇട്ടിട്ട്‌ വേണം ഗ ഗ എക്സ്പ്രസ്‌ അവിടെ നിന്നും യാത്ര തുടങ്ങാൻ. അതിന്റെ തിരക്കാണ്‌ പ്ലാറ്റ്ഫോമിൽ. നിറയെ മലയാളികൾ. അതിനിടയിൽ ഒരു ശബ്ദം, \’ദേണ്ടടാ ഇരട്ട പിള്ളേർ..\’ ശബ്ദം കേട്ടിടത്തേക്ക്‌ നോക്കുമ്പോൾ രണ്ട്‌ ചെറുക്കമാരും ഒരു സ്‌ത്രീയും.അവർ ഞങ്ങൾക്കരികിലേക്ക്‌ നടന്ന്‌ വന്ന്‌ ഇരട്ടകളല്ലേ എന്ന്‌ ചോദിച്ചതിന്‌ ആണ്‌ എന്ന്‌ മാത്രം ഉത്തരം നൽകാനേ മൂത്രാശയം അനുവദിക്കുന്നുണ്ടായിരുന്നുള്ളു.

അവിടെ നിന്നിറങ്ങി സൈക്കിൾ റിക്ഷക്കാരൻ പറഞ്ഞ കാശിന്‌ ീ‍സ യും പറഞ്ഞ്‌ വീട്ടിലേക്ക്‌. റിക്ഷയുടെ വീല്‌ ഓരോ ഗട്ടറിലും വീഴുമ്പോൾ \’അയ്യോ ഭയ്യാ സംഭാൽക്കേ\’ എന്ന്‌ ഞങ്ങൾ ഞരങ്ങുന്നുണ്ടായിരുന്നു സുഹൃത്തുക്കളേ..

ചിരിക്കണ്ട, അതൊരു തവണയെങ്കിലും അനുഭവിച്ചാലേ സങ്കടം മനസിലാകൂ.. വീട്ടിൽ വന്ന്‌ മൂത്രാശയം കാലിയാക്കി ആമാശയം നിറച്ച്‌ കഴിഞ്ഞപ്പോഴാണ്‌ തലയിൽ ബോധം വന്നത്‌… ഇനി റെയിൽവേ സ്റ്റേഷനിൽ കണ്ട ചെറുക്കന്മാർ ഇരട്ടകളാരുന്നോ, ഞങ്ങളെ പോലെ ഇരട്ടകളെ തപ്പി നടക്കുന്നവർ ആയിരുന്നോ.. അവോ.. എന്തായാലും ഇന്ത്യൻ റെയിൽവേയോട്‌ ഒരിക്കലും ഞാൻ ക്ഷമിക്കുകയില്ല..

അപ്പോൾ പറഞ്ഞ്‌ വന്നത്‌, ചെറുപ്പക്കാരായിട്ടുള്ളവർ മൂത്രത്തേപ്രതി ഇത്രക്ക്‌ ദുരിതം അനുഭവിക്കുന്നുണ്ടെങ്കിൽ ഗർഭിണികളുടേയും പ്രായം ആയവരുടേയും അവസ്ഥ എന്തായിരിക്കും. എന്റെ മമ്മിയും അമ്മയും ഈ മൂത്രശങ്ക പേടിച്ച്‌ യാത്രകളിൽ വെള്ളം കുടിക്കാറില്ല. ഇതു പോലെ എത്ര പേരുണ്ടാവും. ഇൻഫക്ഷൻ ഉണ്ടാകാൻ അത്‌ ധാരാളം.

ദൂരയാത്രകളിൽ, നല്ല ടൊയിലറ്റ്‌ കണ്ട്‌ പിടിച്ച്‌ മൂത്രമൊഴിക്കുക എന്ന ഉദ്ദേശത്തിൽ മാത്രം റെസ്റ്റൊറണ്ടുകളിൽ കയറുന്ന ആളാണ്‌ ഞാൻ. ആദ്യം നോക്കുന്നത്‌ ടൊയിലറ്റാണ്‌. അതു കഴിഞ്ഞേ മെനുവിന്‌ സ്ഥാനമുള്ളു.

ഞങ്ങൾ സ്ത്രീകളും പുരുഷൻമാരെപോലെ റോഡിലും മതിലോരങ്ങളിലും തുണി പൊക്കിയിരുന്നാൽ നാടിന്റെ അവസ്ഥ എന്താകും? ഇത്രയും ചർച്ചകൾ നടത്തിയിട്ടും എന്തുകൊണ്ട്‌ നമ്മുടെ നാട്‌ നന്നാവുന്നില്ല.. ഞങ്ങൾക്കുമില്ലേ അവകാശങ്ങൾ… ഞങ്ങൾക്കുമില്ലേ മൂത്രാശയം… ഞങ്ങൾക്കുമില്ലേ മൂത്രാവകാശം?

സിയ ബിജി, സിങ്കപ്പൂർ

Avatar

Staff Reporter