17
February, 2019
Sunday
06:47 AM
banner
banner
banner

നടക്കുമ്പോൾ കാലിൽ ഷോക്ക്‌ അടിക്കുന്നു, ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് യുവതി അതിന്റെ കാരണം അറിഞ്ഞത്‌!

നടക്കുമ്പോള്‍ കാലില്‍ വൈദ്യുതാഘാതം ഏല്‍ക്കുന്നത് പോലെ അനുഭവപ്പെടുന്നത് പോലെ തോന്നിയത് ആയിരുന്നു തുടക്കം. പക്ഷെ അതൊരു അതൊരു അപൂർവ്വ രോഗം ആണെന്ന് അസുഖ ബാധിതയായ ഫ്രഞ്ച് യുവതി മനസ്സിലാക്കിയത് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ആയിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് യുവതി കുതിരപ്പുറത്തുനിന്നും വീണിരുന്നു തുടര്‍ന്നാണ് ഇത്തരത്തില്‍ അസ്വഭാവികമായ അനുഭവങ്ങള്‍ ഉണ്ടാകുന്നത്. തുടർന്ന് നടത്തിയ പരിശോധനകളുടെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനില്‍ ഷോക്കിന്റെ പിന്നിലുള്ള സത്യാവസ്ഥ തിരിച്ചറിയുക ആയിരുന്നു.

യുവതിയുടെ നട്ടെല്ലിനുള്ളിലുള്ള ഒരു വിരയായിരുന്നു ഷോക്കിന് പിന്നിലെ കാരണം. നായകളിലും ആടിലും മാത്രം കാണാറുള്ള ഒരു തരം വിരയാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സാധാരണയായി ഇത്തരം വിരകള്‍ മനുഷ്യരുടെ ശരീരത്തില്‍ എത്താറില്ല. എന്നാല്‍ ജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇത് അപൂര്‍വ്വമായി എത്താറുമുണ്ട്. മൃഗങ്ങളോട് അടുത്തിടപഴകുന്നവരിലും ഇത് കണ്ടേക്കാമെന്നാണ് കരുതുന്നത് എന്നു ഡോക്ടർമാർ പറയുന്നു. നട്ടെല്ലിലൂടെ ഈ വിര ക്രമേണ നാഡിവ്യവസ്ഥയേയും ബാധിച്ചേക്കാം.

നാഡി വ്യവസ്ഥയെ ബാധിച്ചില്ലെങ്കിൽ എല്ലുകള്‍, വൃക്കകള്‍, കണ്ണുകള്‍ എന്നിവയെ ആയിരിക്കും ഇത് ബാധിക്കുന്നത്. ഇത്തരത്തിൽ വിര ബാധിച്ചു കഴിഞ്ഞാൽ പിന്നീട് ഇത് മരണത്തിനും കാരണമാകും.

പരിശോധനകളുടെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനിലാണ് യുവതിയുടെ കാലിൽ ഉണ്ടാകുന്ന ഷോക്കിന്റെ പിന്നിലുള്ള സത്യാവസ്ത പുറത്തുവന്നത്. പിന്നീട് ശാസ്ത്രക്രീയയിലൂടെ ഈ വിരയെ ഡോക്ടര്‍മാര്‍ പുറത്തെടുക്കുക ആയിരുന്നു.

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments