മലയാളം ഇ മാഗസിൻ.കോം

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ കേരളത്തിൽ ഈ സ്ഥലങ്ങളിൽ പുതിയ 25 റെയിൽവേ സ്റ്റേഷനുകൾക്ക്‌ സാധ്യത?

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതിന് പിന്നാലെ തെക്കൻ കേരളത്തിലെ ജനതയുടെ വികസന സ്വപ്നങ്ങളും സഫലമാകാൻ സാധ്യത. വിഴിഞ്ഞത്തേക്കു ഗ്രീൻ ഫീൽഡ് റെയിൽവേ ഇടനാഴി എന്ന ആശയം സാധ്യമായാൽ കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതം തന്നെ മാറിമറിയും.

ജനങ്ങളുടെ യാത്രാ സൗകര്യം വർധിക്കും എന്നതിനപ്പുറം, ഈ പ്രദേശങ്ങളിലെ മലഞ്ചരക്കുകൾ വിഴിഞ്ഞം വഴി അന്താരാഷ്ട്ര കമ്പോളത്തിലേക്ക് വേ​ഗത്തിലെത്തിക്കാനും കഴിയും എന്നതാണ് ഗ്രീൻ ഫീൽഡ് റെയിൽവേ ഇടനാഴി എന്ന ആശയത്തിന്റെ പ്രസക്തി.

YOU MAY ALSO LIKE THIS VIDEO, വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതോടെ കേരളത്തിൽ പുതിയ 25 റെയിൽവേ സ്റ്റേഷനുകൾ കൂടി? എവിടെയൊക്കെ എന്നറിഞ്ഞോ?

കിഴക്കൻ മേഖലയിൽ നിന്നു ദിനംപ്രതി 850 ട്രക്ക് കാർഷിക ഉൽപന്നങ്ങൾ ദേശീയ- രാജ്യാന്തര വിപണികളിലേക്കു കയറ്റുമതി ചെയ്യുന്നു എന്നാണ് കണക്ക്. വ്യവസായ- വാണിജ്യ സംഘടനകളുടെ റിപ്പോർട്ടുകളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കിഴക്കൻ മേഖലയിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങളായ ഏലം, കുരുമുളക്, റബർ, ഗ്രാമ്പൂ, തുടങ്ങിയവ വളരെ വേ​ഗത്തിൽ ദേശീയ- രാജ്യാന്തര വിപണികളിൽ എത്തിക്കാൻ തുറമുഖവും സമാന്തര റെയിൽവേ ഇടനാഴിയും സഹായകമാകും.

ശബരി റെയിൽവേ യാഥാർഥ്യമാക്കുകയും ഇതിനെ വിഴിഞ്ഞം തുറമുഖവുമായി ഗ്രീൻ ഫീൽഡ് റെയിൽവേ ഇടനാഴി വഴി ബന്ധിപ്പിക്കുകയും ചെയ്താൽ മലയോര മേഖലയുടെ വികസനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ശബരി റെയിൽവേ കർമസമിതികളുടെ സംസ്ഥാനതല ഫെഡറേഷൻ ഭാരവാഹികളായ ഡിജോ കാപ്പൻ, ബാബു പോൾ മുൻ എംഎൽഎ, ജിജോ പനച്ചിനാനി, അനിയൻ എരുമേലി, അജി ബി. റാന്നി, ദീപു രവി എന്നിവർ മുഖ്യമന്ത്രിക്കും റെയിൽവേ മന്ത്രിക്കും എംപിമാർക്കും നിവേദനം നൽകിയിട്ടുണ്ട്.

അങ്കമാലി- ശബരി റെയിൽവേയെ വിഴിഞ്ഞം തുറമുഖത്തേക്കും തലസ്ഥാനത്തേക്കുമുള്ള രണ്ടാമത്തെ റെയിൽവേ ഇടനാഴി എന്ന നിലയിൽ വികസിപ്പിക്കണമെന്നാണ് നിലവിൽ ഉയരുന്ന ആവശ്യം. എരുമേലിയിൽ നിന്നു തിരുവനന്തപുരത്തേക്കു ശബരി റെയിൽ പാത നീട്ടുന്നതിനു റെയിൽവേ സർവേ നടത്തിയിട്ടുണ്ട്.

YOU MAY ALSO LIKE THIS VIDEO, എന്തൊരു പ്ലാനിംഗ്, മികച്ച വരുമാനം! വെറുതെയല്ല ക്രിസ്തുദാസിന് കൃഷി ഇത്ര ലാഭകരമാകുന്നത്

അങ്കമാലി- ശബരി റെയിൽവേയുടെ രണ്ടാം ഘട്ടമായി എരുമേലിയിൽ നിന്നു റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട നഗരങ്ങളെ ബന്ധിപ്പിച്ച് ബാലരാമപുരത്തേക്കു സമാന്തര റെയിൽവേ നിർമിക്കുമ്പോൾ ശബരി റെയിൽവേ പദ്ധതി വഴി കേരളത്തിനു പുതിയതായി 25 റെയിൽവേ സ്റ്റേഷനുകൾ കൂടി ലഭിക്കും.

അങ്കമാലി- ശബരി റെയിൽവേക്ക് ഈ സാമ്പത്തികവർഷം 100 കോടി രൂപ ബജറ്റിൽ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന്റെ പരിശോധനയ്ക്കായി ദക്ഷിണ റെയിൽവേ സമർപ്പിച്ചിരിക്കുകയാണ്. നിലവിൽ 8 കിലോമീറ്റർ റെയിൽപാളവും ഒരു കിലോമീറ്റർ നീളമുള്ള പെരിയാർ റെയിൽവേ പാലവും കാലടിയിൽ റെയിൽവേ സ്റ്റേഷനും നിർമിച്ചു.

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഉണ്ടെങ്കിൽ പദ്ധതി യാഥാർഥ്യമാകും. കേരളത്തിന്റെ വ്യവസായിക- ടൂറിസം മേഖലകളുടെയും വിഴിഞ്ഞം തുറമുഖത്തിന്റെയും വേഗത്തിലുള്ള വളർച്ചയ്ക്കു സഹായകമാകും.

YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്‌! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട്‌ നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary

Avatar

Staff Reporter