യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ നമ്മില്‍ ചുരുക്കം. ഓരോ യാത്രയും വേറിട്ട അനുഭവങ്ങളാണ് നമ്മള്‍ക്ക് സമ്മാനിക്കുക. പല മുഖങ്ങള്‍, പല രീതികള്‍, പല സംസ്കാരങ്ങള്‍ എന്നിവയിലൂടെയെല്ലാം നാം കടന്നുപോകും എന്നാല്‍ ഇവയൊന്നും നമ്മളുമായി ബന്ധപ്പെട്ടവയുമല്ല. മൂകാംബിക സ്വപ്ന തുല്യമായ ഒരു പുണ്യഭൂമി. ഒറ്റ ക്യാന്‍വാസില്‍ വര്‍ണ്ണിക്കാന്‍ കഴിയുന്നതിലും ഏറെയാണ് വഴിയോരകാഴ്ച്ചകള്‍. മുന്നൊരുക്കങ്ങളേതുമില്ലാത്ത ഒരു യാത്രാവിവരണം. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട തിരക്കഥയില്ല, എഴുതിവയ്ക്കപ്പെട്ട സംഭാഷണങ്ങളുമില്ല, വലിയ ആള് ബഹളമോ ആഢംബരമോ അവകാശപ്പെടാനില്ലാത്ത തികച്ചും സ്വാഭാവികമായ ഒരു യാത്രാ വിവരണം അതാണ് \’വിശ്വസിക്കപ്പെടുന്നവന്‍\’.
യാത്ര മൂകാംബികയിലേക്കാണ്. ഈ യാത്രാവിവരണത്തെ പുതിയ ട്രാവല്‍ ഫിലിം എന്ന ആശയത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സാധരണ കുഞ്ഞു സിനിമകളിലോ യാത്ര വിവരണത്തിലോ കാണുന്ന രീതിയിലുള്ള പല ചിത്രീകരണ രീതികളും ഇതില്‍ കാണാന്‍ കഴിയില്ല, യാത്രക്കിടയിലെടുത്ത കുറെ വിഷുവല്‍സ് കോര്‍ത്തിണക്കി അവസാനം ഒരു ചെറിയ കഥാംശം ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ സംവിധായകന് ശ്രമിച്ചിട്ടുണ്ട്. യാത്രകളില്‍ കാണുന്ന പുതിയ മുഖങ്ങളും , ഭാവങ്ങളും ഒന്നും നമ്മളുമായി ബന്ധപെട്ടതല്ലെന്നും നമ്മള് മറ്റൊരു ലക്ഷ്യവുമായി മുന്നോട്ടു നടക്കുന്നു എന്നും \’വിശ്വസിക്കപെടുന്നവന്\’ പറഞ്ഞു വയ്ക്കുന്നു .
മൂകാംബികയിലേക്ക് യാത്രയാകുന്ന രണ്ടു സുഹൃത്തുക്കള്‍ കൈയിലെ മൊബൈല്‍ ഫോണില്‍ പോകുന്ന വഴികള്‍ ചിത്രീകരിക്കുന്നു. ലൈറ്റിംഗോ മറ്റു ക്യാമറകളുടെ അകമ്പടിയോ സാങ്കേതികവിദ്യകളുടെ പിന്‍ബലമോ ഒന്നുമില്ലാതെ ആ യാത്രകളെ മനോഹരമായി ഒപ്പിയെടുക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. അങ്ങനെ ആദ്യമായി ട്രാവല്‍ ഫിലിം കാറ്റഗറിയില്‍ ഒരു കുഞ്ഞു സിനിമ, \’വിശ്വസിക്കപ്പെടുന്നവന്‍\’ പിറവിയെടുക്കുന്നു.
മൂകാംബികയിലേക്ക് പോയിട്ടുള്ള ഏവര്‍ക്കും ഈ വഴികളും യാത്രയും പരിചിതമായിരിക്കാം എങ്കില്‍ കൂടിയും നിങ്ങളുടെ കാഴ്ച്ചയില്‍ പതിയാതെ പോയത് എന്തോ ചിലതൊക്കെ \’വിശ്വസിക്കപ്പെടുന്നവന്‍\’ എന്ന ഈ യാത്രാവിവരണത്തിലുണ്ട് ,വിശ്വസിക്കപെടുന്നവന്റെ കാഴ്ചകളും ഉള്‍കാഴ്ചകളും മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ വെറുമൊരു തോന്നലുകള്‍ മാത്രാമാണോ എന്ന ്അനുഭവപ്പെട്ടേക്കാം ഈ യാത്രാവിവരണം കണ്ടു കഴിയുമ്പോള്‍.
ഈ യാത്രയിലുടനീളം പ്രധാന കഥാപാത്രമായി വന്നത് രമേഷ് മകയിരമാണ്. കൗമുദി ടിവിയിലെ മഹാഗുരു എന്ന മെഗാ പരമ്പരയിലെ ബോധാനന്ദ സ്വാമി ആയി പ്രധാന വേഷം അവതരിപ്പിച്ചത് രമേശ് മകയിരം ആണ്. വെറുമൊരു അഭിനേതാവിന്റെ തട്ടകത്തില്‍ മാത്രമൊതുങ്ങുന്ന കലാകാരനല്ലാ അദ്ദേഹം. നിരവധി ചെറു ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള രമേശ് മകയിരം എഴുത്തുകാരനായും ചലച്ചിത്ര പ്രവര്‍ത്തകനായും മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. ഉടന്‍ റിലീസിനൊരുങ്ങുന്ന തമി എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് വിശ്വസിക്കപ്പെടുന്നവനിലെ ഈ കേന്ദ്രകഥാപാത്രം.
വിശ്വസിക്കപ്പെടുന്നവന്‍ ചെറിയ ഒരു മിത്താണ്. വലിയ അവകാശവാദങ്ങളൊന്നുമില്ലാത്തതാണ് ഈ യാത്രാ അനുഭവ ചിത്രം. അതിനാലാവണം ഇവ മറ്റുളളവയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്. പശ്ചാത്തലസംഗീതമോ , ശബ്ദമിശ്രണമോ ഒന്നുമില്ലാതെ സ്വാഭാവികത നിലനിര്‍ത്തി എന്നുള്ളാണ്് ഈ ചിത്രത്തിന്റെ വിജയം . എഡിറ്റിംഗില്‍ റഷിനും, പോസ്റ്റര്‍ ഡിസൈന്‍ രംഗത്തു സന്ദീപ് ശശികുമാറും ഒപ്പമുണ്ട്.
യാത്ര തുടങ്ങിയപ്പോള്‍ തോന്നിയ ഈ ആശയം ഛായാഗ്രഹണം ചെയ്ത് ആവിഷ്കരിച്ചതും \’വിശ്വസിക്കപ്പെടുന്നവന്‍\’ യാഥാര്‍ഥ്യമാക്കിയതും ഹാന്‍ഡ് ഹെല്‍ഡ് അമേച്ചര്‍ ഫിലിമ്സിന്റെ ബാനറില്‍ കൊട്ടാരക്കര സ്വദേശി ഷാജി എ ജോണാണ്.