മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വിഷുഫലം (2017 ഏപ്രില്‍ 14 മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക്)

ധനുശനി കന്നിവ്യാഴം കൊല്ലവര്‍ഷം 1192 മേടമാസം 1-ന് വെള്ളിയാഴ്ച ഉദയാല്‍ പൂര്‍വ്വം 10 നാഴിക 37 വിനാഴികയ്ക്ക് 2017 ഏപ്രില്‍ 14 (2 മണി 5 മിനുട്ടിന് IST am) വിശാഖം നക്ഷത്രവും തുലാക്കൂറും കൃഷ്ണപക്ഷത്തില്‍ തൃതീയതിഥിയും സുരഭിക്കരണവും സിദ്ധിനാമനിത്യ യോഗവും കൂടിയസമയത്ത് മകരം രാശ്യുദയസമയേ വായുഭൂതോദയം കൊണ്ട് മേഷ വിഷുസംക്രമം.

അശ്വതി
ജീവിതത്തില്‍ പല പരിവര്‍ത്തനങ്ങളും പ്രതീക്ഷിക്കാം. വരുന്ന സെപ്റ്റംബര്‍ വരെ പല വിധങ്ങളായ തടസ്സങ്ങള്‍ക്കും സാധ്യതയുണ്ട്. ഗൃഹം, വാഹനം മുതലായവയുടെ അറ്റകുറ്റപ്പണികള്‍ മുതലായവ മൂലം ധന നഷ്ടത്തിന് സാധ്യതയുണ്ട്. സുപ്രധാന നിക്ഷേപങ്ങള്‍ ചിങ്ങമാസത്തിനു ശേഷം ആകുന്നതാണ് നല്ലത്. തൊഴില്‍ പരമായി അനിഷ്ടകരമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കാണുന്നു. വിദ്യാര്‍ഥികള്‍ക്കും കലാകാരന്മാര്‍ക്കും സമയം അനുകൂലം. കുടുംബ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും.

ഭരണി
കച്ചവടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. സ്ഥിര വരുമാനക്കാര്‍ക്ക് അല്പം തൊഴില്‍ വൈഷമ്യം വരാവുന്ന വര്‍ഷവും ആണ്. ആരോഗ്യപരമായ ക്ലേശങ്ങള്‍ വര്ധിക്കാവുന്ന സമയമാണ്. ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവര്‍ പരിശോധനകള്‍ മുടക്കാതിരിക്കുക. പല കാര്യങ്ങളും സമയത്ത് നടക്കാത്തതില്‍ നിരാശ തോന്നും. സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വൈഷമ്യം വരും.പഴയ കട ബാധ്യതകള്‍ മനക്ലേശത്തിനു കാരണമായി ഭവിക്കാന്‍ ഇടയുണ്ട്. ഒക്ടോബര്‍ മുതല്‍ കര്‍മ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകും.

കാര്‍ത്തിക
പൊതുവില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വര്‍ഷമാണ്‌. മനസ്സിലെ പല ആഗ്രഹങ്ങളും സാധിപ്പിക്കുവാന്‍ കഴിയും. തൊഴിലില്‍ അനുകൂല മാറ്റങ്ങളും ആനുകൂല്യ വര്‍ധനവും മറ്റും പ്രതീക്ഷിക്കാം. അവിവാഹിതര്‍ക്ക് വിവാഹ സാഫല്യത്തിന്റെ വര്‍ഷമായിരിക്കും. പാരമ്പര്യ സ്വത്തുക്കളില്‍ നിന്നും ധനാഗമം പ്രതീക്ഷിക്കാം. മനസ്സിന് നവോന്മേഷം അനുഭവപ്പെടും. പുതിയ സംരംഭങ്ങള്‍ വിജയത്തിലെത്തും. വാഹന- ഗൃഹോപകരണ ലാഭം പ്രതീക്ഷിക്കാം.

രോഹിണി
സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാവുന്ന വര്‍ഷമാണ്‌. കൂടുതല്‍ വേതനം ലഭിക്കുന്ന തൊഴിലിലേക്ക് പരിവര്‍ത്തനം ഉണ്ടാകും. വിദേശ യാത്രയ്ക്കുള്ള തടസ്സങ്ങള്‍ മാറും. പല പ്രതിസന്ധികളെയും സമയോചിതവും പ്രായോഗികവുമായ സമീപനത്തിലൂടെ അതിജീവിക്കുവാന്‍ കഴിയും. പൊതുവില്‍ ഭാഗ്യാനുഭവങ്ങളും ഈശ്വരാധീനവും വര്‍ധിക്കും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസം വരുവാന്‍ ഇടയുണ്ട്.

മകയിരം
തൊഴില്‍പരമായ ക്ലേശം വരുമാനത്തെ ബാധിക്കും. അധ്വാന ഭാരത്തിനനുസരിച്ച് വേതനം ലഭിക്കണം എന്നില്ല. മനസറിയാത്ത കാര്യങ്ങള്‍ക്ക് സമാധാനം ബോധിപ്പിക്കേണ്ടി വരും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ അലസത ബാധിക്കാന്‍ ഇടയുണ്ട്. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ലഭിക്കും. കുടുംബത്തില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

Avatar

Staff Reporter