16
October, 2018
Tuesday
01:13 PM
banner
banner
banner

നൊസ്റ്റാൾജിയയുടെ പേരിൽ പ്രവാസികളെ പറ്റിച്ച്‌ സദ്യയുടെ മറവിൽ ഹോട്ടലുകൾ കൊള്ളലാഭം കൊയ്യുന്നു

നാട്ടിലെ ഓർമ്മകളും ആഘോഷങ്ങളും മുറുകെ പിടിച്ച് ജീവിക്കുവാൻ ആഗ്രഹിക്കുന്നവരാണ് പ്രവാസികളിൽ വലിയ ഒരു വിഭാഗം. അതിന്റെ ഭാഗമായി അവർ ഓണവും വിഷുവുമെല്ലാം അസൗകര്യങ്ങൾക്കിടയിലും അവർ ആഘോഷൈക്കുവാൻ ശ്രമിക്കും. ആഘോഷങ്ങൾ അവധി ദിവസങ്ങളിലേക്ക് മാറ്റിവെച്ചുകൊണ്ട് ഒരുമിച്ച് സദ്യയൊരുക്കിക്കൊണ്ട് കേമമാക്കും.

ഓണവും വിഷുവും പ്രവർത്തിദിനങ്ങളിലാണെകിൽ നാട്ടിലുള്ളവർ പറയുന്നത് കേട്ട് കൊതിമൂത്ത് ഒരു സദ്യ കഴിച്ചാൽ കൊള്ളാം എന്ന് ആഗ്രഹിക്കുന്ന ധാരാളം പേരുണ്ട്. ഇത്തരക്കാരെ ലക്ഷ്യം വച്ച് സദ്യയെ പറ്റി വലിയ പരസ്യമൊക്കെ നൽകി നിരവധി ഹോട്ടലുകൾ രംഗത്തുണ്ട്. നേരത്തെ കൂട്ടി ബുക്ക് ചെയ്താൽ ചില ഹോട്ടലുകാർ ഓഫീസിലോ ഫ്ലാറ്റിലോ എത്തിച്ചു നൽകുന്നു. പല ഹോട്ടലുകളിലും ഉച്ചക്ക് 12 മണിമുതൽ ഉച്ചതിരിഞ്ഞു 4 മണി വരെ നീളും സദ്യ.

35-50 ദിർഹം വരെയാണ് പലരും ഒരു സദ്യക്ക് ഈടാക്കുന്നത്. ചില നല്ല ഹോട്ടലുകൾ ഒഴിവാക്കിയാൽ ആഘോഷദിനങ്ങളിൽ പ്രവാസികളെ ചൂഷണം ചെയ്യുവാൻ നിരവധി ഹോട്ടലുകൾ ശ്രമിക്കുന്നു എന്നതാണ് വാസ്തവം. സാധാരണ ഊണിനൊപ്പം കുറച്ച് തട്ടിക്കൂട്ട് കറികൾ ഒരുക്കി അവർ രംഗത്തിറങ്ങുന്നു.

നിലവാരമോ രുചിയോ ഇല്ലാത്ത ഈ സദ്യവഴി ആയിരക്കണക്കിനു ദിർഹവും ദിനാറുമാണ് അവർക്ക് ഒറ്റ ദിവസംകൊണ്ട് ചുളുവിൽ ലഭിക്കുക. മുൻ വർഷങ്ങളിൽ നിരാശരായ അനവധി പ്രവാസികൾ അടുത്ത വർഷം മറ്റു ചില ഹോട്ടലുകളെ തേടിപ്പോകുന്നു.

പലപ്പോഴും പഴയ അനുഭവം തന്നെയാകും ഉണ്ടാകുക. സാമൂഹ്യമാധ്യമങ്ങളിൽ ഇതേ പറ്റി എഴുതിയാൽ നിയമ പ്രശ്നങ്ങളിൽ പെടുമെന്നതിനാൽ പലരും അമർഷം സൗഹൃദവലയത്തിൽ പറഞ്ഞു തീർക്കും.

പതിനഞ്ചോ ഇരുപതോ ദിർഹം പരമാവധി വാങ്ങാവുന്ന ഭക്ഷണത്തിനാണ് 30-50 ദിർഹം വരെ ഉള്ള അന്യായ വില ഈടാക്കുന്നത്. പല ഹോട്ടലുകളിലും അന്നേ ദിവസം മറ്റു ഭക്ഷണം ഉണ്ടകുകയുമില്ല അതിനാൽ ഉയർന്ന വില നൽകി സദ്യ കഴിക്കുവാൻ പലരും നിർബന്ധിതരാകും.

നാടും വീടും വിട്ട് പ്രവാസലോകത്ത് കഠിനമായ ജോലികൾ ചെയ്യുന്ന പാവങ്ങളെ പോലും ഒരു സദ്യയുടെ മറവിൽ കണ്ണിൽ ചോരയില്ലാത്ത വിധം പറ്റിക്കുന്ന ഹോട്ടലുടമകൾ അവരുടെ പ്രാക്ക് എന്തു പ്രായശ്ചിത്തം കൊണ്ട് തീർക്കും?

ഒരു വിശേഷ ദിവസം എങ്കിലും നല്ല ഭക്ഷണം നൽകുവാൻ ശ്രമിച്ചു കൂടെ? അല്ലെങ്കിൽ സദ്യ നൽകാതിരിക്കുക. നിങ്ങളെ പോലെ ചിലരാണ് വിശേഷ ദിവസങ്ങളിൽ നല്ല ഭക്ഷണം നൽകുന്നവർക്ക് കൂടെ മോശം പേരുണ്ടാക്കുന്നത്.

RELATED ARTICLES  സോഷ്യൽ മീഡിയ വഴി അഭിപ്രായം പറയുന്ന പ്രവാസികൾക്ക്‌ ഇനി ആശ്വസിക്കാം, ശിക്ഷയിൽ വലിയ ഇളവ്‌!
[yuzo_related]

Comments



Related Articles & Comments