മലയാളം ഇ മാഗസിൻ.കോം

വിശുദ്ധിയുടെയും വിശ്വസ്തതയുടെയും പ്രതീകമായ കന്യകാത്വം എന്ന സങ്കൽപം!

താൻ വിവാഹം കഴിക്കുന്ന പെൺകുട്ടി കന്യക ആയിരിക്കണം എന്ന്‌ ചിന്തിക്കാത്ത പുരുഷന്മാർ ഉണ്ടാകില്ല, പരസ്ത്രീ ഗമനം പലതവണ നടത്തിയിട്ടുള്ള ആളാണെങ്കിൽ പോലും സ്വന്തം കാര്യത്തിൽ അവർ വിട്ടുവീഴ്ചക്ക്‌ തയ്യാറാകില്ല. ഭാരതത്തിന്റെ സംസ്കാരം അനുസരിച്ച്‌ സ്ത്രീ വിവാഹിതയാകുന്നതുവരെ കന്യകയായിരിക്കണം എന്നാണ്‌.

\"\"

ആണിന്റെ കാര്യത്തിൽ ഇവയൊന്നും ബാധകമല്ല. പുരുഷന്‌ അങ്ങനെയുള്ള വിലങ്ങുതടികൾ ഒന്നുമില്ല എന്നതും ഇവിടെ ചിന്തനീയം തന്നെയാണ്‌. യഥാർത്ഥത്തിൽ സ്ത്രീക്ക്‌ പുരുഷൻ പരമ്പരകളായി ചാർത്തി കൊടുത്തിരിക്കുന്ന ഒരു സങ്കൽപം മാത്രമാണ്‌ കന്യകാത്വം.

\"\"

ഒരു പെൺകുട്ടി കന്യകയാണോ അല്ലയോ എന്ന്‌ തെളിയിക്കാൻ ഹൈമൻ എന്ന നേരിയ ഒരു ചർമ്മത്തിലൂടെ കഴിയും എന്ന ധാരണ പണ്ടേക്കും പണ്ടേ സമൂഹത്തിൽ രൂഢമൂലമായതുകൊണ്ട്‌ തന്നെ അതിന്‌ കന്യകാചർമ്മം എന്ന വിളിപ്പേരും ചാർത്തി നൽകിയിട്ടുണ്ട്‌. മിക്ക പാശ്ചാത്യ നാടുകളിലും പതിമൂന്നിനും പതിനാലിനും ഇടയിലാണ്‌ മിക്ക പെൺകുട്ടികളും ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്‌ എന്നാണ്‌ അടുത്തു നടന്ന ഒരു സർവേ നൽകുന്ന സൂചന.

ഇന്ത്യയിലാകട്ടെ ഇത്‌ പതിനാറിനും പതിനേഴിനും ഇടയ്ക്കാണ്‌ എന്ന്‌ ചെറിയൊരു വ്യത്യാസം മാത്രം. ഇതിന്‌ പ്രധാന കാരണം പെൺകുട്ടി പ്രായപൂർത്തിയാവുകയും യൌവനത്തിൻറെ ശാരീരിക ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുകയും ചെയ്യുന്നതിൽ ഉണ്ടാവുന്ന കാലതാമസം മാത്രമാണ്‌.

\"\"

സ്ത്രീയേക്കാൾ പുരുഷനാണ്‌ കന്യകാത്വത്തെ കുറിച്ച്‌ കൂടുതൽ വിഹ്വല മാനസനാവുന്നത്‌. എന്നാൽ പുരുഷന്റെ പരിശുദ്ധി തെളിയിക്കാൻ ഒരു മാനദണ്ഡങ്ങളും ഇല്ലതന്നെ, എത്ര സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അവന്റെ പരിശുദ്ധി ഒരു ടെസ്റ്റുകളിലൂടെയും തെളിയിക്കാൻ കഴിയില്ല എന്നത്‌ തന്നെയാണ്‌ ഇതിനു കാരണമായി പറയുന്നതും.

\"\"

ഹൈമൻ എന്നത്‌ പ്രകൃത്യാതന്നെ സ്ത്രീക്ക്‌ നൽകപ്പെട്ടിട്ടുള്ള സംരക്ഷണ കവചമാണ്‌, അത്‌ ഒരിക്കലും അവളെടെ ചാരിത്ര്യശുദ്ധി തെളിയിക്കാനുള്ള പരീക്ഷണ കവചമല്ല. പ്രകൃതിപോലും സ്ത്രീയെ സംരക്ഷിക്കാൻ തയ്യാറാകുമ്പോൾ ചന്ദ്രനിൽപ്പോലും കാലുകുത്താൻ കെൽപുള്ള മനുഷ്യരെന്തേ ഇത്ര ക്രൂരനാകുന്നു?

Gayathri Devi

Gayathri Devi | Executive Editor