ആശങ്ക വിട്ടൊഴിയാതെ ഇന്ത്യന്‍ ടീം ഒപ്പം തലയ്ക്ക് മുകളില്‍ തൂങ്ങുന്ന വാളുപോലെ ക്യാപ്റ്റന്‍ വിരാട് കോലിയ്‌ക്കെതിരെയുളള സസ്‌പെന്‍ഷന്‍ ഭീഷണിയും. ഇന്ത്യന്‍ ടീമിന്റെ അവസ്ഥയെന്ത്? കഴിഞ്ഞ ദിവസം ബംഗ്ലാദേശിനോട് പൊരുതി 28 റണ്‍സ് നേടി സെമി ഉറപ്പാക്കിയെങ്കിലും ആശങ്കകള്‍ ഇനിയും ബാക്കി. പരിക്കുകളാല്‍ ഏറെ വലഞ്ഞ ടീം അംഗങ്ങളെ മാറി മാറി കളത്തിലിറക്കിയാണ് പിടിച്ചു നില്‍ക്കുന്നത്. അതിനു പുറമേയാണ് സസ്‌പെന്‍ഷന്‍ ഭിഷണി.
ബംഗ്ലാദേശിനെതിരായ പോരാട്ടത്തിന്റെ 12ാം ഓവറിലാണ് സംഭവം. ഡി.ആര്‍.എസ് തീരുമാനത്തിന്റെ പേരില്‍ കോലി അമ്പയര്‍ മാരിയാസ് എറാസ്മസിനോട് വളരെ നേരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തര്‍ക്ക വിഷയം എല്‍ബി അപ്പീലിനെപ്പറ്റിയായിരുന്നു. ഇതേ വിഷയത്തിന്റെ പേരില്‍ രോഹിത് ശര്‍മ്മ പുറത്തായതായിരുന്നു കോലിയെ തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചത്.
എന്നാല്‍ കോലിക്കിതൊന്നും ഒരു പുത്തരിയല്ലാ. മുന്‍പ് അഫ്ഗാനിസ്താനെതിരായ മത്സരത്തിനിടയിലും അതിരുകള്‍ ലംഘിച്ച അപ്പീലിന്റെ പേരില്‍ കോലിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ലഭിച്ചു. കൂടാതെ ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഒരു ഡീമെറിറ്റ് പോയന്റും ലഭിക്കുകയുണ്ടായി. ഇതോടെ കോലിയുടെ പേരില്‍ രണ്ട് ഡീമെറിറ്റ് പോയന്റുകളായി.

മറ്റൊരു ഡിമെറിറ്റ് പോയിന്റ് ലഭിച്ച സാഹരച്യമെതാണെന്നോ? 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനിടെയാണ് കോലിക്ക് മറ്റൊരു ഡീമെറിറ്റ് പോയന്റ് ലഭിച്ചത്. ഇനി ഒരു തവണ കൂടി അമ്പയറോട് മോശമായി പെരുമാറിയാല്‍ കോലിക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരും.
ഇന്ത്യന്‍ ടീമിന്റെ ആശങ്കയുടെ പ്രധാന കാരണമിതാണ്. നേരത്തെ തന്നെ താരം രണ്ട് ഡീമെറിറ്റുകള്‍ നേടികഴിഞ്ഞു. ഇനി ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പെരുമാറ്റത്തിന്റെ പേരില്‍ കോലിക്ക് ഒരു ഡീമെറിറ്റ് പോയന്റ് ലഭിക്കുകയും വീണ്ടും ഒരിക്കല്‍ക്കൂടി കോലിയുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടാകുകയും അതിനും ഡീമെറിറ്റ് പോയന്റ് ലഭിക്കുകയും ചെയ്താല്‍ ആകെ ഡീമെറിറ്റ് പോയിന്റ് നാലാകും.
ഒരു താരത്തിന് 24 മാസത്തിനുള്ളില്‍ നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്ക് നേരിടണമെന്നതാണ് ഐ.സി.സി.യുടെ നിയമം ഈ കുരുക്കാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്. വിരാടിന്റെ കുരുക്ക് മുറുകുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.