16
January, 2019
Wednesday
05:16 PM
banner
banner
banner

“മുതലാളി, ലോകത്ത് ഇന്നുവരെ ആരും കാണിച്ചിട്ടില്ലാത്ത ഒരു തറ വേല ഞാൻ കാണിക്കാൻ പോകുവാണ്‌ കൂടെ നിന്നോണം”; സ്വന്തം കല്യാണത്തിന്‌ ഇത് ആരും ചെയ്തിട്ടുണ്ടാവില്ല!!

വിവാഹം എന്നു പറയുന്ന വാക്കിൽ പോലും വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് ന്യൂ ജനറേഷൻ പിള്ളേർ ഇപ്പോൾ. ജീവിതകാലം മുഴുവൻ ഓർത്തിരിക്കേണ്ടത് ആയതുകൊണ്ട് തന്നെ എത്രത്തോളം വിവാഹം മനോഹരമാക്കാം എന്നാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ ആലോചിക്കുന്നത്.

അതുകൊണ്ട് തന്നെ ന്യൂജെൻ പിള്ളേരുടെ കല്യാണ വിശേഷങ്ങൾ ഒക്കെ വാക്കുകൾക്ക് അതീതമാണ്. വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്ന ക്രിസ്തീയ വചനം പോലെ വിവാഹങ്ങളെ കരയിലും കടലിലും വെള്ളത്തിലും ആകാശത്തുമൊക്കെ വച്ച് നടത്തി ഇന്നത്തെപിള്ളേർ ആഘോഷമാക്കുകയാണ്.

കല്യാണക്കുറിയിൽ തുടങ്ങി ചെക്കന്റെയും പെണ്ണിന്റെയും ഹണിമൂൺ ഡെസ്റ്റിനേഷൻ വരെ നീളുന്നു ഇന്നത്തെ വിവാഹങ്ങളുടെ ആഘോഷക്കാഴ്ച്ചകൾ.അത്തരത്തിൽ സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ഒരു ന്യൂജെൻ വെറൈറ്റി കല്യാണ വിശേഷമാണ് ഇവിടെ പറയുന്നത്. എല്ലാവരെയും വിവാഹത്തിന് ക്ഷണിക്കുന്ന സേവ് ദ് ഡേറ്റ് വിഡിയോക്കൊപ്പം ഒരു കിടിലൻ ഡബ്സ്മാഷ് മിക്സ് ചെയ്താണ് ഈ പുതിയ പരീക്ഷണം.

മോഹൻലാൽ–ശ്രീനിവാസൻ കൂട്ടുകെട്ടിൽ ചിരിയുടെ പൂത്തിരി കത്തിച്ച മിഥുനം സിനിമയെ കൂട്ടുപിടിച്ചാണ് ഈ ‘ന്യൂജെൻ കല്യാണം വിളി സോഷ്യൽ മീഡിയയിൽ തരംഗം ആവുന്നത്.വിപിൻ–ദിവ്യ എന്നിവരാണ് സേവ് ദ് ഡേറ്റ് വിഡിയോയിലെ നായികാ നായകൻമാർ. ശ്രീനിവാസനൊപ്പം മോഹൻലാൽ നായിക ഉർവ്വശിയെ കടത്തിക്കൊണ്ടു പോയി വിവാഹം കഴിക്കുന്ന രംഗമാണ് ഈ സേവ് ദ് ഡേറ്റ് വിഡിയോയിൽ സ്പൂഫായി പുനരാവിഷ്ക്കരിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ ആഘോഷമാക്കിയ ആ സേവ് ദ് ഡേറ്റ് വിഡിയോ കാണാം;

[yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments