മലയാളം ഇ മാഗസിൻ.കോം

വേറും നേരമ്പോക്കിന് തുടങ്ങിയ ഡബ്സ്മാഷ്‌ മാറ്റി മറിച്ച ജീവിതം: വിനീത ഇനി നായിക!

അഭിനയിക്കാന്‍  കഴിവ്‌ ഉണ്ടെങ്കില്‍ അവസരം നിങ്ങളെ തേടി വരും.  വിനീത എന്ന നടി തന്‍റെ ജീവിത അനുഭവത്തിന്‍റെ വെളിച്ചതിലാണിത് പറയുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ വിനീതയെ മലയാളികള്‍ ആദ്യമായ് കാണുന്നത് ഡബ്ബ് മാഷുകളിലൂടെ ആണ്.

കൊല്ലം സ്വദേശിയായ വിനീതക്ക് ചെറുപ്പം മുതല്‍ തന്നെ അഭിനയത്തോട് അഭിനിവേശം ഉണ്ടായിരുന്നു.എന്നാല്‍ കാലം അവരെ ഒരു പീടിയാട്രിക്  കൌണ്‍സിലറും കുടുംബിനിയും ആക്കി മാറ്റി. കൊല്ലത്ത് നിന്നും സിംഗപ്പൂരിലേക്ക് അവരുടെ ജീവിതം പറിച്ചുനടപ്പെട്ടു. അപ്പോഴും അവരുടെ ഉള്ളിലെ അഭിനയ പ്രതിഭ മരിക്കാതെ കാത്തിരുന്നു.

\"\"

സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ യുടുബ്‌ ചാനലില്‍ വിനീതയുടെ ഡബ്ബ് മാഷുകള്‍ അപ്പ്‌ലോഡ്  ചെയ്തതോടെയാണ്  വിനീതയിലെ പ്രതിഭയെ പുറം ലോകം അറിഞ്ഞു തുടങ്ങിയത്.

ഡബ്ബ് മാഷുകള്‍ കാണാനിടയായ നടന്‍  വിനീത് ശ്രീനിവാസന്‍ വിനീതയെ തന്‍റെ ചിത്രമായ ആനന്ദത്തിലേക്ക് വിളിക്കുകയായിരുന്നു. സാധാരണ സിനിമയില്‍ അഭിനയിക്കാന്‍ ഒരു പക്ഷെ വിനീതയുടെ കുടുംബം അനുവദിച്ചേക്കുമായിരുന്നില്ല. എന്നാല്‍ വിനീത് ശ്രീനിവാസന്‍ നേരിട്ട് വിളിച്ചതോടെ അഭിനയ രംഗത്തേക്ക് കടക്കുവാന്‍ കുടുംബം പച്ചക്കൊടി കാട്ടുകയായിരുന്നു.

\"\"

വിനീതയുടെ ആദ്യ ചിത്രമായ ആനന്ദത്തിലെ അദ്ധ്യാപികയുടെ വേഷം വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വിനീതിന്‍റെ തന്നെ ചിത്രമായ എബിയില്‍ വിനീതിന്‍റെ അമ്മയുടെ വേഷവും വിനീത തന്നെയാണ് ചെയ്തത്.

പിന്നീട് വിനീതയെ തേടിയെത്തിയത് ഒരുപിടി നല്ല ചിത്രങ്ങളാണ്. ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുവാനും വിനീതക്കായി. തമിഴിലും തന്‍റെ സാന്നിധ്യം അറിയിക്കാന്‍ താരത്തിന് കഴിഞ്ഞു. മൌനം സൊല്ലും വാര്‍ത്തകള്‍ എന്ന ഒരു ആല്‍ബം തമിഴില്‍ ചെയ്യാന്‍ വിനീതക്ക് അവസരം ലഭിച്ചു.

നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നത് തന്നെയാണ് വിനീതയുടെ ആഗ്രഹം. അത് കൊണ്ട് തന്നെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്ന താരം എന്ന നിലയില്‍ വിനീത ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നു.

\"\"

സിനിമയിലെ തിരക്കുകളില്‍ എത്തപ്പെട്ട ശേഷവും വിനീത  ഡബ്ബ് മാഷുകള്‍ ചെയ്യാന്‍ സമയം       കണ്ടെത്തുന്നു. ഒറ്റമുറി വെളിച്ചം  എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ ആണ് വിനീത ഇപ്പോള്‍ വേഷംഇടുന്നത്.

അഭിനയ പ്രതിഭയെ ഒരിക്കലും മറച്ചു വയ്ക്കാന്‍ ആകില്ല എന്നതാണ് വിനീതയുടെ  ജീവിതം പറയുന്നത്. നല്ല സിനിമകളുടെ ഭാഗം ആകണം എന്ന് തന്നെയാണ് ഈ താരത്തിന്‍റെ ആഗ്രഹം.

അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് വിനീതയുടെ കുടുംബം. കൊല്ലം ആണ് സ്വദേശം . ഇപ്പോള്‍ കുടുംബത്തോടൊപ്പം ആലുവയില്‍ സ്ഥിര താമസം. ഭര്‍ത്താവ് ജോസ്. അദ്ദേഹം  എഞ്ചിനീയര്‍ ആണ്. 

വിനീതയുടെ രസകരമായ ഒരു സെൽഫ്‌ ട്രോൾ വീഡിയോ കാണാം: ഒരു സെലിബ്രിറ്റി ജീവിതം.

Avatar

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com