24
March, 2019
Sunday
06:48 PM
banner
banner
banner

മോഹൻലാലിനെ സോപ്പിട്ടു നടന്ന് ചാൻസ്‌ മേടിക്കുന്ന അവർ എന്തൊരു വിഢികളാണ്: വിനയൻ

വിനയനും മോഹൻലാലും തമ്മിൽ 25 വർഷത്തിൽ അധികമായി അത്ര രസത്തിൽ അല്ല. അതിനു കാരണം വർഷങ്ങൾക്ക്‌ മുൻപ്‌ വിനയൻ സംവിധാനം ചെയ്ത സൂപ്പർസ്റ്റാർ എന്ന ചിത്രം തന്നെയാണ്.

മോഹൻലാലിന്റെ ഡേറ്റിനു ചെന്നിട്ട്‌ മോഹൻലാൽ ഡേറ്റ്‌ നൽകാത്തതിൽ പ്രതിഷേധിച്ചാണ് വിനയൻ മോഹൻലാലിന്റെ അപരനെ നായകനാക്കി സൂപ്പർസ്റ്റാർ എന്ന ചിത്രം എടുത്തതെന്ന് പരക്കെ ആക്ഷേപമുണ്ട്‌. എന്നാൽ അതൊന്നുമല്ല സത്യാവസ്ഥ എന്ന് വിനയൻ തന്നെ പലവെട്ടം പറഞ്ഞിട്ടുമുണ്ട്‌.

സൂപ്പർസ്റ്റാർ എന്ന സിനിമ ചെയ്തതിലൂടെ മോഹൻലാലുമായി തെറ്റാൻ കാരണം അദ്ദേഹമല്ലെന്ന് വിനയൻ പറയുന്നു. അത്‌ അദ്ദേഹത്തിനു ചുറ്റുമുള്ളവരും ചില ഫാൻസുകാരുമാണ്. അവർ പ്രശ്നമുണ്ടാക്കിയതുകൊണ്ടാണ് സിനിമ വിവാദമായത്‌. മോഹൻലാലിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട്‌ ചെയ്ത സിനിമയാണ് സൂപ്പർസ്റ്റാർ എന്നും വിനയൻ വെളിപ്പെടുത്തുന്നു.

1990ൽ മോഹൻലാൽ നായകനായ സൂപ്പർഹിറ്റ്‌ സിനിമ ഹിസ്‌ ഹൈനസ്‌ അബ്ദുള്ളയ്ക്കൊപ്പമാണ് സൂപ്പർസ്റ്റാർ എന്ന വിനയൻ ചിത്രം റിലീസ്‌ ചെയ്തത്‌. ഹിസ്‌ ഹൈനസ്‌ അബ്ദുള്ള പോലെയൊരു മികച്ച സിനിമയെ എതിർക്കാൻ വേണ്ടിയാണ് സൂപ്പർസ്റ്റാർ എന്ന സിനിമ ഒരേ സമയം റിലീസ്‌ ചെയ്തതെന്ന് പ്രചരിപ്പിക്കുന്നവർ എന്തൊരു വിഢികളാണെന്ന് വിനയൻ ചോദിക്കുന്നു. മോഹൻലാലിനു ചുറ്റും സോപ്പിട്ട്‌ നടന്ന് ചാൻസ്‌ മേടിക്കുന്ന ചിലരാണ് ആ പ്രചരണത്തിന് പിന്നിൽ. വിനയൻ ആ സിനിമ ചെയ്തത്‌ നിങ്ങളെ തകർക്കാനാണെന്നാണ് അവർ മോഹൻലാലിനെ പറഞ്ഞു വിശ്വസിപ്പിച്ചത്‌.

എന്നാൽ പോള്ളാച്ചിയിൽ വച്ച്‌ ഒരു തമിഴ്‌ സിനിമ ചെയ്യുന്നതിനിടയിൽ മോഹൻലാലിനെ നേരിട്ട്‌ കാണുകയും അദ്ദേഹത്തിന്റെ തെറ്റിദ്ധാരണകൾ മാറ്റി പിണക്കം തീർക്കുകയും ചെയ്തതാണ്. സംവിധായകരെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്ന നടനാണ് മോഹൻലാൽ. അതിനാൽ തന്നെ അവിടെ വച്ച്‌ ഒരുമിച്ചൊരു ചിത്രം ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.

പക്ഷെ ആ സമയത്ത്‌ നടീ നടന്മാർ സിനിമകളിൽ കരാർ ഒപ്പു വയ്ക്കണം എന്ന ഫിലിം ചേംബറിന്റെ പ്രശ്നമുണ്ടായി. താരങ്ങളുടെ സംഘടന ‘അമ്മ’ അതിനെ എതിർത്തപ്പോൾ ഞാൻ ചേംബറിന്റെ ഒപ്പം നിന്നു. അങ്ങനെ വീണ്ടും മോഹൻലാലുമൊത്തുള്ള സിനിമയ്ക്ക്‌ പ്രശ്നമായി. കൂടാതെ ആ സമയത്ത്‌ ദിലീപിന്റെ പ്രശ്നം വന്നപ്പോൾ സൂപ്പർതാരങ്ങൾക്കെതിരെ വരെ പല കാര്യങ്ങളും സംസാരിച്ചു. അതോടെ അവർ ‘ഇനി വിനയൻ വേണ്ട’ എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തുവെന്ന് വിനയൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

· · ·
[yuzo_related]

Comments



Related Articles & Comments