മലയാളം ഇ മാഗസിൻ.കോം

നിന്റെ തുടയിലിട്ടടിക്കണോ, കൂടെക്കിടക്കാമോ, നിന്റെ അമ്മയെക്കൂടി എനിക്ക് വേണം: അറപ്പുളവാക്കുന്ന ആവശ്യവുമായി വിനായകൻ, മൃദുലയുടെയും ദിനുവിന്റെയും വെളിപ്പെടുത്തലിൽ വിനായകൻ കുടുങ്ങി

രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ നടൻ വിനായകനെതിരെ വമ്പൻ സൈബർ ആക്രമണം ആണ്‌ നടക്കുന്നത്. അതിനെതിരെ ആരാധകർ ഉൾപ്പടെ പ്രതിരോധവും സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഇതിനിടയിൽ വിനായകനെതിരെ മീടൂ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്‌ പൊതു പ്രവർത്തകയും ആക്ടിവിസ്റ്റുമായ മൃദുല ശശിധരൻ. മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റ് വിനായകനെ കൂടുതൽ വിവാദത്തിൽ ആക്കിയിരിക്കുകയാണ്‌. മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

\"\"

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു.

\"\"

അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ

\"\"

മൃദുലയുടെ വെളിപ്പെടുത്തലിന്‌ വൻ സ്വീകാര്യതയാണ്‌ സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം ദിനു വെയിൽ പറയുന്നതും കൂടി ചേർത്ത്‌ വായിക്കണം. ദളിത് കോളനിയിലെ കുട്ടികൾക്കായുള്ള ക്യാമ്പിൽ മുഖ്യഅതിഥിയായ് വരാമോ സാറേയെന്ന് ചോദിച്ച എന്നോട് നിന്റെ തുടയിലിട്ടടിക്കണോന്ന് തുടങ്ങി പറഞ്ഞ അങ്ങേയറ്റം തെറികളുടെ റിക്കോർഡും കൈവശമുണ്ട്. അന്നോളം ആരാധിച്ച വിനായകൻ എത്ര വലിയ സെക്സിയസ്റ്റ് തെറികളാണ് വിളിച്ചതെന്ന് കേട്ടിരുന്നിട്ട്. വിനായകനെതിരായ ഹിന്ദുത്വ അജണ്ടയ്ക്കെതിരാണ്.. ഒപ്പം stardom കൊണ്ട് ആരും തുറന്നു പറയില്ലെന്ന് കരുതുന്ന വിനായകാ. ഞങ്ങൾ അയ്യൻകാളി പിള്ളേരാ.

Staff Reporter