മലയാളം ഇ മാഗസിൻ.കോം

ആർ എസ്‌ വിമൽ കർണനിൽ നിന്ന്‌ പൃഥ്വിരാജിനെ മാറ്റാനുള്ള പടലപ്പിണക്കത്തിന്റെ അണിയറ രഹസ്യങ്ങൾ ഇതാണ്‌

ഒടുവിൽ കർണ്ണനാകാൻ ചിയാൻ വിക്രം എത്തുന്നു എന്നാണ് സംവിധാകൻ ആർ.എസ്.വിമൽ ഇന്നലെ വെളിപ്പെടുത്തിയത്. എന്ന് നിന്റെ മൊയ്തീൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വ്‌വി രാജിനെ നായകനാക്കി അർ.എസ്.വിമൽ പ്രഖ്യാപിച്ച ബിഗ് ബഡ്ജറ്റ് പ്രോജക്ടായിരുന്നു കർണ്ണൻ. അതിന്റെ ഭാഗമായി കുറേ പ്രാരംഭ പ്രവർത്തനങ്ങളും നടന്നിരുന്നു.

\"\"

ലോകത്തിലെ ഏറ്റവും വലിയ ഹീറോ ആ‍ായാണ് എന്നും കർണ്ണൻ തന്റെ മനസ്സിലുണ്ടായിരുനന്ത്. ആ വീരനെ അവതരിപ്പിക്കുക എന്നത് മൊഹമായിരുന്നു അതാണിപ്പോൾ യാദാർഥ്യമാകുന്നത് എന്നാണ് ആ സമയത്ത് പൃഥ്‌വി രാജ് പറഞ്ഞത്. ആരാധകർക്കും മലയാള സിനിമാ വ്യവസായത്തിനും വലിയ പ്രതീക്ഷയാണ് ആ പ്രോജക്ട് നൽകിയത്. എന്നാൽ പിന്നീട് നിർമ്മാതാവും പൃഥ്‌വി രാജും സംവിധാകനും തമ്മിൽ യോജിപ്പില്ലാതെ വരികയും പ്രോജക്ട് മുടങ്ങുകയും ചെയ്തു. വൻ ഹിറ്റു നൽകിയ ആർ.എസ്.വിമലിന്റെ കരിയറിൽ അതോടെ കരിനിഴലും വീണു.

\"\"

പൃഥ്വ്‌വിരാജ് ഒഴിയുന്നതിനെ കാരണമായി പലതും പറഞ്ഞു കേൾക്കുന്നുണ്ട്. ഒന്ന് കർണ്ണൻ പോലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിക്കുവാൻ മാസങ്ങൾ നീക്കിവെക്കേണ്ടി വരും. ഇതിനായി ശാരീരികമായും മാനസികമായും ഒരുപാട് ഒരുക്കങ്ങൾ അത്യാവശ്യമാണ്. നിലവിൽ അദ്ദേഹത്തിനു അടുത്ത മൂന്ന് വർഷത്തേക്ക് ഡേറ്റില്ല എന്നതാണ്. മറ്റൊന്ന് മൊയ്തീൻ ചെയ്യുന്ന സമയത്ത് ബിമലും പൃഥ്വ്‌വിരാജും ചിത്രത്തിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ രമേഷ് നാരായണനും തമ്മിലുണ്ടായ അഭ്പ്രായഭിന്നതയാണെന്നും കേൾക്കുന്നുണ്ട്. എന്തുതന്നെയായാലും പൃഥ്വ്‌വിരാജും നിർമ്മാതാവും ഒഴിഞ്ഞതോടെ ചിത്രം നടക്കില്ല എന്നായിരുന്നു പ്രചാരണം. എന്നാൽ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് വിമൽ അഭിനയത്തിന്റെ കാര്യത്തിൽ എന്നും വിസ്മയം തീർക്കുന്ന ചിയാൻ വിക്രത്തെ തന്നെ രംഗത്തിറക്കിയിരിക്കുന്നത്.

ചിയാൻ വിക്രം നായകനാകുന്നതോടെ കർണ്ണൻ കൂടുതൽ ഉജ്ജ്വലമാകും എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. മാത്രമല്ല അദ്ദേഹത്തിനു ഹിന്ദിയിലും തമിഴിലും മലയാളത്തിലുമെല്ലാം നല്ല മാർക്കറ്റുണ്ട്. കോടികൾ മുതൽ മുടക്കുന്ന ചിത്രത്തിനു മലയാളത്തിൽ നിന്നും മാത്രമായി മുടക്കു മുതൽ തിരിച്ചു പിടിക്കുക ബുദ്ധിമുട്ടാകും. മലയാള സിനിമയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ അമ്മയുടെ തിൽ നിന്നും വ്യത്യസ്ഥമായി സ്വതന്ത്രമായി നിലപാടെടുത്ത പൃഥ്വ്‌വിരാജ് പലരുടേയും കണ്ണിലെ കരടായി മാറിയ സാഹചര്യത്തിൽ. ഹിന്ദു പുരണകഥാപാത്രമായതിനാൽ ഇതര മതസ്ഥർ ചിത്രത്തെ വേണ്ടത്ര പരിഗണിക്കണമെന്നില്ല. ഇതും കളക്ഷനെ ബാധിക്കും.

\"\"

നേരത്തെ ചിത്രത്തിന്റെ പ്രൊഡ്യൂസറായിരുന്ന അമേരിക്കൻ മുതലാളി വേണു കുന്നപ്പള്ളി ആർ.എസ്.ബിമലിന്റെ പ്രോജക്ടിൽ നിന്നും ഒഴിഞ്ഞു. മമ്മൂട്ടിയെ നായകനാക്കി മാമാങ്കം എന്ന ചിത്രം അദ്ദേഹം ചെയ്യുവാൻ പോകുന്നു എന്നാണ് പുതിയ വാർത്തകൾ. ചരിത്ര സിനിമകളിലെ വേഷങ്ങൾ എന്നും ഗംഭീരമാക്കിയിട്ടുള്ള മമ്മൂട്ടി മാമാങ്കത്തിൽ നായകനാകുന്നത് പ്രേക്ഷകർക്ക് പ്രതീക്ഷ പകരുന്നു.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor