മലയാളം ഇ മാഗസിൻ.കോം

ശുക്രന്റെ രാശിമാറ്റം: ഇക്കുറി ഡിസംബർ 29 വരെ ഈ നാളുകാർക്ക്‌ മോശം സമയം ആയിരിക്കും, അൽപം സൂക്ഷിക്കണം

ജ്യോതിഷ പ്രകാരം ഡിസംബർ 5ന്‌ ശുക്രൻ രാശി മാറിക്കഴിഞ്ഞു. ശുക്രൻ വൃശ്ചിക രാശിയിൽ നിന്നും ധനു രാശിയിലേക്കാണ് പ്രവേശിക്കുന്നത്. ഡിസംബർ 29 വരെ ഇവിടെ തുടരും.

സമ്പത്തും ആഡംബരവും നൽകുന്ന ശുക്രന്റെ രാശിമാറ്റം 12 രാശിക്കാരിലും ശുഭവും അശുഭവുമായ ഫലങ്ങൾ നൽകും. കൂടുതൽ പേർക്കും നല്ല ഫലങ്ങൾ ലഭിക്കുമ്പോൾ ഈ സമയം സൂക്ഷിക്കേണ്ട രാശിക്കാർ ആരെല്ലാമെന്ന് അറിയാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ശുക്രന്റെ രാശിമാറ്റം മിഥുനരാശിക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇവർക്ക് ജോലിസ്ഥലത്തും സമ്മർദ്ദം നേരിടേണ്ടിവരും.അതിന്റെ ഫലമായി ജോലിഭാരം വർധിക്കും. അതുകൊണ്ട് ജാഗ്രതയോടെ പ്രവർത്തിക്കുക. സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശുക്രന്റെ രാശിമാറ്റം നിങ്ങളുടെ രഹസ്യ ശത്രുക്കളെ ഇളക്കും. എതിരാളികൾ നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചേക്കാം. ജോലിസ്ഥലത്ത് ജാഗ്രത പാലിക്കുക. ഒപ്പം നിങ്ങളുടെ ജോലി നന്നായി പൂർത്തിയാക്കുക. അല്ലാത്തപക്ഷം പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ബജറ്റ് നോക്കി വേണം ചെലവാക്കാൻ.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശുക്രന്റെ രാശിമാറ്റം തുലാം രാശിക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ കൊണ്ടുവരും. ഒരിടത്ത് നിക്ഷേപിക്കുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കുക. അപകടകരമായ നിക്ഷേപങ്ങൾ ഒരിക്കലും നടത്തരുത്. കഠിനാധ്വാനത്തിലൂടെ മാത്രമേ നിങ്ങൾക്ക് വിജയം ലഭിക്കൂ. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകില്ല. ആരെയും അന്ധമായി വിശ്വസിക്കരുത്.

YOU MAY ALSO LIKE THIS VIDEO, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും: കാണാം കൃഷി രീതി

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ശുക്രന്റെ രാശിമാറ്റം ധനുരാശിയിലാണ് സംഭവിക്കാൻ പോകുന്നത്. ഇത് ഈ രാശിക്കാർക്ക് ശുഭകരമല്ല. ഇവർക്ക് ജോലി മാറാൻ സമയം ശരിയല്ല. ക്ഷമയോടെ ഇരിക്കുക. സംസാരത്തിൽ സംയമനം പാലിക്കുക. സാമ്പത്തിക സ്ഥിതി മോശമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശുക്രന്റെ രാശിമാറ്റം മകരം രാശിക്കാർ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. നിങ്ങളുടെ പദ്ധതികൾ ആരോടും പറയാതെ നിശബ്ദമായി ജോലിയിൽ ഏർപ്പെടുന്നതാണ് നല്ലക്കുണ്ടാകാൻ സാധ്യത. സാമ്പത്തിക കാര്യങ്ങൾ വിവേകത്തോടെ കൈകാര്യം ചെയ്യുക.

YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്‌, ഒന്നാം വർഷം മുതൽ കിലോക്കണക്കിന്‌ കശുവണ്ടി കിട്ടും

Avatar

Staff Reporter